രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിടുന്നത്. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 478 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും …
Read More »പി ബാലചന്ദ്രന്‍റെ വിയോഗം മലയാള സിനിമക്ക് വന്‍ നഷ്ടം; ആദരാഞ്ജലിയുമായി പ്രമുഖ താരങ്ങൾ…
പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. പി ബാലചന്ദ്രന്‍ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എങ്കിലും ആ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രന്‍ എന്ന തിരക്കഥകൃത്തിനെയും …
Read More »കേരളം നാളെ ബൂത്തിലേക്ക്; പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി…
സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്‍ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്‍ററുകളിലെത്തിയിരുന്നു. എട്ടോടെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. സെക്ടറല്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പോളിങ് സാമഗ്രികള്‍ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് േപാളിങ് സാമഗ്രികളുടെ വിതരണം
Read More »ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു…
കൊല്ലം ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു. മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ ശാസ്താംകോട്ടയിലെ ആഞ്ഞിലിമൂടാണു സംഭവം നടന്നത്. മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണന്‍ മരത്തില്‍ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തില്‍ കയറുമായി ബന്ധിച്ചിരുന്നു. അതേസമയം ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു വീണിരുന്നു. ഇതോടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരു വെന്നാണ് ദൃക്‌സാക്ഷികള്‍ …
Read More »പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളിലൊരാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വികാസ് എന്ന പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മറ്റൊരു പ്രതിയായ ലഖാന് പരിക്കേറ്റു. കപ്‌സാഡ് ഗ്രാമത്തില്‍വെച്ചാണ് പ്രതികളെ വെടിവെച്ചത്. പ്രതികളാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. സുരക്ഷക്ക് ഒപ്പം പോയ …
Read More »നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു…
സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്ബുള്ള 48 മണിക്കൂര്‍ മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ …
Read More »ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം; പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു…
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്നവരികയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. നാല് യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെ അറസ്റ്റുചെയ്തതായും മറ്റ് രണ്ടുപേരെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി അയല്‍ഗ്രാമത്തിലെ …
Read More »കോവിഡ് 19 ; യുവന്റസിന്‍റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്…
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്. അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാല, ബ്രസീല്‍ മിഡ്‌ഫീല്‍ഡര്‍ ആര്‍തുര്‍, അമേരിക്കന്‍ മിഡ്‌ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കിനി എന്നിവര്‍ക്കാണ് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. മക്കിനിയുടെ വീട്ടില്‍ വെച്ച് നടത്തിയ പാര്‍ട്ടിയില്‍ ആര്‍തുറും ഡിബാലയും പങ്കെടുത്തിരുന്നു. അതേസമയം, പ്രോട്ടോകോള്‍ ലംഘിച്ചതിന് തെറ്റായിപ്പോയെന്നും ആരാധകരോടും ക്ലബിനോടും മാപ്പ് ചോദിക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചു.
Read More »പതിനാറുകാരന്‍റെ മരണം കൊലപാതകം ?? പോലീസ് ആത്മഹത്യയെന്ന് എഴുതിത്തളളിയ കേസില്‍ വഴിത്തിരിവ്…
പോലീസ് ആത്മഹത്യയെന്ന് കണ്ടെത്തി എഴുതിത്തളളിയ കേസില്‍ വഴിത്തിരിവ്. കോഴിക്കോട് പതിനാറുകാരന്റെ മരണം കൊലപാതകമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 17ന് മരിച്ച നാദാപുരം നരിക്കാട്ടേരി സ്വദേശി അസീസിന്റെ മരണമാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്. നേരത്തെ മരണം ആത്മഹത്യയാണെന്നാണ് കരുതിയതെങ്കിലും അസീസിനെ സഹോദരന്‍ കഴുത്തുഞെരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥി കഴിഞ്ഞ മെയ് മാസത്തില്‍ തൂങ്ങി …
Read More »തിരഞ്ഞെടുപ്പ്: ബൈക്ക് റാലി നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍…
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ബൈക്ക് റാലികള്‍ വോട്ടെടുപ്പ് തിയ്യതിക്ക് 72 മണിക്കൂര്‍ മുമ്ബ് നിര്‍ത്തിവയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ അതത് ജില്ലാ കലക്ടര്‍മാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബൈക്ക് റാലികളില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദേശം …
Read More »