Breaking News

Latest News

ദുഃഖവെള‌ളിക്കും ഈസ്‌റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും…

സംസ്ഥാനത്ത് ദുഖവെള‌ളി, ഈസ്‌റ്റര്‍ പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും, നാലിനും ട്രഷറികള്‍ പ്രവര്‍ത്തിക്കും. പുതുക്കിയ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുന്നതിനാണ് ഈ ക്രമീകരണം. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച്‌ 31നും ട്രഷറി പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ ബാങ്കുകളില്‍ പണമിടപാടിന് സാദ്ധ്യമല്ലെങ്കിലും ട്രഷറികള്‍ പ്രവര്‍‌ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ഇന്നുമുതലാണ് വിതരണം ചെയ്യുക. മാര്‍ച്ച്‌ മാസത്തിലെ 1500ഉം ഏപ്രിലിലെ 1600 ചേര്‍ത്ത് 3100 രൂപയാകും ലഭിക്കുക. ഏപ്രില്‍ …

Read More »

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച യുവാവ് മരിച്ചു…

കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ യുവാവിന് നേരെ കാമുകി ആസിഡ് ഒഴിച്ചത്. മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചതിന്റെ പേരിലായിരുന്നു യുവതിയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ കാസ്ഘഞ്ജ് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് (28) ആണ് കൊല്ലപ്പെട്ടത്. സോനം പാണ്ഡേ എന്ന സ്ത്രീയുമായിട്ടായിരുന്നു ദേവേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നത്. വിവാഹിതയായ സോനത്തിന് ഒരു പെണ്‍കുഞ്ഞുമുണ്ട്. ഭര്‍ത്താവും കുഞ്ഞും മറ്റൊരിടത്തായിരുന്നു താമസം. ആശുപത്രി ജീവനക്കാരായ രണ്ടുപേരും ഏതാനും വര്‍ഷങ്ങള്‍ക്ക് …

Read More »

കേരളത്തിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ തിങ്കളാഴ്ച വരെ തുടരും; ജാ​ഗ്രതാ മുന്നറിയിപ്പ്…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ രണ്ട് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ ഇടിമിന്നല്‍ ജാഗ്രതാ നി‍ര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തിരുന്നു. എറണാകുളം ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് …

Read More »

BIG ALERT ; നാളെ മുതല്‍ 7 ദിവസത്തേക്ക് ബാങ്ക് അവധി…

സംസ്ഥാനത്ത് വരാനിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാല്‍ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍‌ബി‌ഐ) ബാങ്ക് കലണ്ടര്‍ അനുസരിച്ച്‌ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് ദിവസത്തെ അവധി ദിനങ്ങളാണുള്ളത്. മാര്‍ച്ച്‌ 27 മുതല്‍ 29 വരെ മിക്കയിടങ്ങളിലും ബാങ്കുകള്‍ നാലാം …

Read More »

വിഷു, ഈസ്റ്റര്‍ അനുബന്ധിച്ചുള്ള ഭക്ഷ്യ കിറ്റ് വിതരണം; അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടി വച്ചു…

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടി വച്ചത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കിറ്റ് വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ മൂലം കിറ്റ് വിതരണം മാറ്റി …

Read More »

ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞില്ല; കാരണം വ്യക്തമാക്കി കോഹ്ലി; തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച്‌ സെവാഗ്…

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രൂണാലിനെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് തല്ലി ചതച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിര്‍ണായക പരമ്ബരകള്‍ക്ക് മുമ്ബ് ഹാര്‍ദിക് പൂര്‍ണ കായിക ക്ഷമതയോടെയിരിക്കേണ്ടത് ടീമിന് ആവശ്യമാണ്. ടി20 ലോകകപ്പും, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്ബരയും കണക്കിലെടുത്താണിത്. ഹാര്‍ദിക്കിന്‍റെ ജോലി ഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാതിരുന്നതെന്ന് മത്സരശേഷം …

Read More »

ചെമ്ബഴന്തിയിലെ അക്രമസംഭവം; സിപിഐഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍…

ചെമ്ബഴന്തിയിലെ അക്രമസംഭവം സിപിഐഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍. സിപിഐഎമ്മിന്‍റെ പ്രൊഫഷണല്‍ ക്രിമിനലുകള്‍ അക്രമം നടത്തുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്‌തമാക്കി. ശോഭാ സുരേന്ദ്രന്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്

Read More »

ട്രോളി ബാഗിന്റെ ചക്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയില്‍…

ട്രോളി ബാഗിന്റെ ചക്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ മലയാളി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഇരുപത്തൊന്നുകാരനെയാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. 5.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് പിടിയിലായതെന്നും, വിപണിയില്‍ 5,32,455 രൂപ വില വരുന്ന സ്വര്‍ണമാണ് യുവാവില്‍ നിന്നും കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥര്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും കൂടി; പവന്റെ ഇന്നത്തെ വില അറിയാം..

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കൂടി. ഇന്ന് പവന്​ 160 രൂപയാണ്​ വര്‍ധിച്ചത്​. ഇതോടെ പവന് 33,520 രൂപയിലാണ്​ സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന്​ 20 രൂപയും കൂടി 4190 രൂപയിലുമാണ്​ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത്​ സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. അതേസമയം അന്താരാഷ്​ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു. 0.2 ശതമാനം ഇടിഞ്ഞ് ട്രോയ്​ ഔണ്‍സിന്​​ 1,724.03 ഡോളറായി. യു.എസ്​ ഗോള്‍ഡ്​ ഫ്യൂച്ചറിന്‍റെ വിലയും ഇടിഞ്ഞിരുന്നു.

Read More »

നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എത്തും; സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത് : ഷക്കീല

സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് നടി ഷക്കീല. കഴിഞ്ഞ ദിവസമാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഷക്കീല പറഞ്ഞു. “തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് താന്‍ ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം.” നടി പറഞ്ഞു. ‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം …

Read More »