ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. പരമ്പരയില്‍ തിരികെയെത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനെ 273 റണ്‍സില്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. സ്കോര്‍ 273-8 . ആദ്യ ഏകദിനത്തിലെ ഹീറോ റോസ് ടെയ്ലര്‍ തന്നെയാണ് ഇന്നും ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. 73 റണ്‍സ് നേടി റോസ് ടെയ്ലര്‍ പുറത്താകാതെനിന്നു. രണ്ട് സിക്സുകളും ആറ് ഫോറും താരത്തിന്‍റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. …
Read More »പ്ലാസ്‌റ്റികിന് ബദല്‍; സംസ്ഥാനത്ത് ഇനി മുതല്‍ പാല്‍ വിതരണം എ.ടി.എം വഴി..
സംസ്ഥാനത്ത് മില്‍മയുടെ പുതിയ ചുവടുവെയ്പ്പ്. ഇനിമുതല്‍ പണത്തിന് മാത്രമല്ല, പാല്‍ വിതരണത്തിനും എ.ടി.എം വരുന്നു. മില്‍മയാണ് പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ ആരംഭിക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെന്‍ററുകള്‍ ആദ്യം തുറക്കുക. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പാല്‍ …
Read More »കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി; രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞു…
കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 73 പേര്‍ മരിച്ചു. ഇതില്‍ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3,694 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേര്‍ രോഗക്കിടക്കയിലാണ്. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്. വുഹാനില്‍നിന്ന് …
Read More »നടി ആക്രമണ കേസ്; നടി രമ്യാ നമ്ബീശനെയും സഹോദരനയും വിസ്തരിച്ചു…
കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടി രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു.പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇരുവരും കോടതിയില്‍ ഹാജരായത്. വിചാരണ നടക്കുന്ന പ്രത്യേക അടച്ചിട്ട മുറിയിലാണ് വിചാരണ നടപടിക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞദിവസം നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും കോടതി വിസ്തരിച്ചിരുന്നു. സംവിധായകനുമായ ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും കുടുംബത്തെയും നേരത്തേ വിസ്തരിച്ചിരുന്നു. ലാലിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി …
Read More »വിജയ് തിരിച്ച് ലൊക്കേഷനിലേക്ക്; മാസ്റ്ററിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു; വന്‍ സ്വീകരണമൊരുക്കി ആരാധകര്‍
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് സിനിമാ ലൊക്കേഷനില്‍ തിരികെയെത്തി. 30 മണിക്കൂര്‍ നീണ്ട ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ശേഷം തമിഴ് താരം വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ചിത്രീകരണ സ്ഥലത്ത് തിരിച്ചെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് വിജയ് തിരികെ എത്തിയത്. നെയ്‌വേലിയിലെ സെറ്റിലേക്കാണ് താരം തിരികെ എത്തിയത്. ഇവിടെവെച്ചായിരുന്നു ആദായ …
Read More »തിരിച്ചു വരവ് ഗംഭീരമാക്കി സുരേഷ് ഗോപിയും ശോഭനയും; ‘വരനെ ആവശ്യമുണ്ട്’ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..!!
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയോടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. …
Read More »കേരളത്തില്‍ സിഎഫ്‌എല്‍ – ഫിലമെന്‍റ് ബള്‍ബുകള്‍ നിരോധിക്കുന്നു ; നിര്‍ണായക പ്രഖ്യാപനം…
2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്‌എല്‍ ബള്‍ബുകളും ഫിലമെന്റ് ബള്‍ബുകളുടെയും വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ ഇനി സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബുകളുടെ വിപ്ലവമാകും. 2018ലെ കണക്കുകള്‍ പ്രകാരം പ്രതിമാസം 12 ലക്ഷം സിഎഫ്‌എല്‍ ബള്‍ബുകള്‍ വിറ്റിരുന്നത് അരലക്ഷമായി കുറയുകയുംചെയ്തു, എന്നാല്‍ അതേ സമയം എല്‍ഇഡി ലൈറ്റുകള്‍ പ്രതിമാസം 14 ലക്ഷം വില്‍പനയിലേക്കു കുതിക്കുകയും ചെയ്തിരുന്നു. രാജ്യത്താകെ മാസം ഏകദേശം നാലു കോടി എല്‍ഇഡി …
Read More »2019 ല്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പത്ത് മൊബൈല്‍ ആപ്പുകളില്‍ ഒന്നായി ഷെയര്‍ഇറ്റ്…
മൊബൈല്‍ ഡേറ്റ, അനലിറ്റിക്‌സ് രംഗത്തെ ആഗോളസേവനദാതാവായ ആപ്പ് ആനി അടുത്തിടെ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും 1.8 ബില്ല്യണ്‍ ഉപയോക്താക്കളുമായി ഷെയര്‍ ഇറ്റ് ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി. മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ 204 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ എന്ന റെക്കോഡാണ് ഈ രംഗത്ത് …
Read More »ലോകത്തെ കൊറോണ വൈറസ് പിടിച്ചുകുലുക്കുമ്പോള്‍ ‘കൊറോണ’ കൊണ്ട് ആദ്യമായ് ജീവിതം തിരിച്ചുകിട്ടിയത് ഈ യുവതിയ്ക്ക്…
ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി നേടിയത് സ്വന്തം അഭിമാനം. ജിങ്ഷാന്‍ സ്വദേശിനിയാണ് മാനഭംഗ ശ്രമത്തില്‍ നിന്ന് കൊറോണ വൈറസിന്റെ പേരില്‍ രക്ഷപ്പെട്ടത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ എന്നും ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വുഹാനില്‍ നിന്നും …
Read More »കയര്‍ മേഖലയില്‍ വന്‍ പ്രഖ്യാപനം; ഉത്പാദനം വര്‍ധിപ്പിക്കും; മേഖലയില്‍ 25 സ്റ്റാര്‍ട്ടപ്പുകള്‍…
ബജറ്റില്‍ കയര്‍ മേഖലയില്‍ വന്‍ പ്രഖ്യാപനം. സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. ഇതിനാവശ്യമായ ചകിരി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയര്‍ പരമ്പരാഗത ഉത്പന്നങ്ങളായോ, കയര്‍ ഭൂവസ്ത്രമായോ മാറുമെന്നും ധനമന്ത്രി പറഞ്ഞു. കയര്‍ മേഖലക്കായി 112 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കയര്‍ മേഖലക്ക് 130 കോടിയുടെ പദ്ധതികള്‍ എന്‍.സി.ഡി.സി സഹായത്തോടെ നടപ്പിലാക്കും. കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാന്‍ കയര്‍ ബോര്‍ഡിന് 50 കോടി രൂപ അനുവദിക്കും
Read More »