Breaking News

Latest News

3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല

യു.എസ്: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും. 2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച് വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും

ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ …

Read More »

കാലാവധി കഴിഞ്ഞു; ചിന്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി. യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്ഥാപിതമായത്. 04-10-2016 നാണ് ചിന്താ ജെറോമിന്‍റെ …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അമ്മ

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ അറിയിച്ചു. കുട്ടി തൽക്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരും. കുഞ്ഞിന്‍റെ പിതാവ് കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്‍റെ മൊഴി. പങ്കാളിയെ …

Read More »

ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയെന്ന് പി എം എ സലാം

കോഴിക്കോട്: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് യുവതി ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിനുള്ളിലെ എല്ലാ അവയവങ്ങളും അതേപടി നിലനിൽക്കുമെന്നും സലാം പറഞ്ഞു. ട്രാൻസ്ജെൻഡർ പ്രസവം ആഘോഷിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വ്യാജ മാനസികാവസ്ഥയാണ്. ഇതിനെ എതിർക്കുകയാണെങ്കിൽ, പിന്തിരിപ്പൻ ആകും. ഇതിനെയാണ് പുരോഗമനം എന്ന് വിളിക്കുന്നത്. …

Read More »

ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത് 12 എണ്ണത്തെ

ഗ്വാളിയോർ: 12 പുതിയ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും ആണ് എത്തിയത്. വലിയ കൂടുകളിലാക്കി ശാന്തമാക്കാൻ പ്രത്യേക ഉറക്ക മരുന്നുകൾ നൽകിയാണ് എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എം-17 ഹെലികോപ്റ്ററിൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും. …

Read More »

‘തങ്കം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും

ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തങ്കം ഫെബ്രുവരി 20ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.  ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് …

Read More »

കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; സാഹിലിൻ്റെ പിതാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡൽഹി നജഫ്ഗഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ സാഹിലിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പിതാവിനെ കൂടാതെ സാഹിലിന്‍റെ മറ്റ് മൂന്ന് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കി യാദവ് എന്ന യുവതിയെയാണ് പങ്കാളി സാഹിൽ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിലിന്‍റെ ബന്ധുക്കൾ …

Read More »

ബന്ധുക്കള്‍ക്ക് ജോലി അവകാശമല്ല; സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ താക്കീത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്. അധികാരത്തിൽ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാർട്ടിയിൽ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തിൽ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ഡിസംബർ 21, 22 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശന വിലയിരുത്തലുകൾ. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അർഹതപ്പെട്ടവരുടെ ജോലികൾ നേതാക്കൾ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം …

Read More »

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചപ്പോൾ മികച്ചൊരു സിനിമയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സ്വീകാര്യത ലഭിച്ചതിന് മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. ചിത്രം ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് ഭാഷയും …

Read More »