എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.വിജയശതമാനം 99.47 ശതമാനം ആണ്. റിക്കോര്‍ഡ് വിജയമാണ് ഇത്. https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in https://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in …
Read More »പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്
ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വർധിക്കാൻ കാരണമായിട്ടുണ്ട്. പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ …
Read More »കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,792 പേർക്ക് കോവിഡ്; 624 മരണം…
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,792 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 624 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തത്തിലുള്ള കൊവിഡ് കേസുകള്‍ 3.1 കോടി കവിഞ്ഞു. മരണസംഖ്യ 4,11,408 ആയി. മരണസംഖ്യ ഇപ്പോള്‍ 4.11 ലക്ഷം കവിഞ്ഞു. കേരളത്തില്‍ 14,539 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ ആറ് ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ കണക്കാണ് ഇത്. 2021 ജൂലൈ 13 വരെ കോവിഡ് -19 നായി 43,59,73,639 സാമ്ബിളുകള്‍ …
Read More »പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു…
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പൊലീസും സൈന്യവും സെന്‍ട്രല്‍ റിസര്‍വ് ഫോഴ്സും പ്രദേശം വളഞ്ഞതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. …
Read More »ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ ഉണ്ടാകാന്‍ സാധ്യത: നാസയുടെ മുന്നറിയിപ്പ്…
ഭൂമിയില്‍ വന്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030 ന്റെ പകുതിയോടെ ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും …
Read More »സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 124 മരണം, പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്….
സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് …
Read More »കൊവിഡ് കേസുകൾ കുറയുന്നു; രാത്രി കർഫ്യു പിൻവലിക്കാനൊരുങ്ങി…
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടകം സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ രാത്രി കാല കർഫ്യു അടക്കമുള്ള നിയന്ത്രങ്ങളാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കാം. കടകളുടെ പ്രവർത്തന സമയം കൂട്ടാനും മാളുകൾ തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് കൊണ്ട് സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും …
Read More »പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ഡിഐജി…
പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. തമിഴ്‌നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി. കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് …
Read More »നടന്‍ വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി; സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുതെ…
ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു. നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്ന് നടനോട് കോടതി പറഞ്ഞു. വിജയ്ക്ക് ഒരു ലക്ഷം രൂപ …
Read More »പഴനി പീഡനം: മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ; പരാതിക്കാർക്കെതിരെ ലോഡ്ജ് ഉടമ രംഗത്ത്…
പഴനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ രംഗത്ത്. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു ന്യൂസ് 22 വിനോട് പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന പത്തൊൻപതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോൾ താൻ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞ്. മുറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നൽകണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ …
Read More »