ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്സീൻ എടുത്തിട്ടില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.
Read More »രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2020 മരണം…
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് 2020 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 118 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്നത്തേത്. 1,487 പേര്‍ മരിച്ച മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. …
Read More »സാങ്കേതിക കാരണം: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി അമ്മ പിൻവലിച്ചു…
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി, ഇവരുടെ മാതാവ് പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ഹർജി ആയി ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്. അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുകയാണ് നിമിഷയും കുഞ്ഞും. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Read More »ഹിമാചല്‍ പ്രദേശില്‍ പ്രളയം; കാറുകള്‍ ഒലിച്ചു പോയി, കെട്ടിടങ്ങള്‍ തകര്‍ന്നു
ഹിമാചല്‍ പ്രദേശില്‍ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ നിരവധി കാറുകള്‍ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ കംഗ്ര ജില്ലയിലും ധര്‍മ്മശാലയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ ജിന്‍ഡാല്‍ …
Read More »ആമിര്‍ ഖാനെ പോലെയുള്ളവരാണ് ജനസംഖ്യാ വര്‍ധനവിന് കാരണം: വിവാദ പ്രസ്താവനയുമായി ബിജെപി എംപി…
ആമിര്‍ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന വിചിത്ര വാദവുമായി ബിജെപി എംപി. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് മന്ദ്സൗറില്നിന്നുള്ള ബിജെപി എംപി ഈ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ ആമിര്‍ ഖാനെ പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീര്‍ ഖാന് ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ആദ്യ രണ്ടു ഭാര്യമാരില്‍ കുട്ടികളുണ്ട്. ഇതാണോ മാതൃക- എന്നായിരുന്നു ബിജെപി …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിച്ചത് 7798 പേര്‍ക്ക് ; 11,447 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് …
Read More »കോവിഡ് മൂലം അനാഥരായ കുട്ടികളുടെ എണ്ണം പുറത്തുവിട്ട് സര്‍വ്വേ റിപ്പോര്‍ട്ട്….
കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അനാഥരായത് 268 കുട്ടികള്‍. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ 5500 കുട്ടികള്‍ക്കാണ് തങ്ങളുടെ മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയുസി ഡി ഡയറക്ടര്‍ രശ്മി സിംഗ് അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം മറ്റ് രോഗബാധയും ഉണ്ടായതിനെ തുടര്‍ന്നാണ് 268 കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛനമ്മമാരെ നഷ്ടമായത്. അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛന്‍ …
Read More »രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്; മക്കൾ മൻട്രം പിരിച്ചുവിട്ടു…
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. അതേസമയം രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കൾ മൻട്രം തുടരുമെന്നും ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന തുടരുമെന്നും അദ്ദേഹം അറിയിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് രാഷ്ട്രീയ സംഘടന സംബന്ധിച്ച് രജനികാന്തിന്‍റെ പുതിയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നത്. രജനി മക്കൽ മൻട്രത്തിലെ അംഗങ്ങളെ സന്ദർശിച്ചിട്ട് …
Read More »സര്‍ക്കാരിനെതിരെ വീണ്ടും കിറ്റെക്‌സ് എംഡി; വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹാസം
സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹസിച്ച സാബു എം ജേക്കബ് തെലങ്കാനയില്‍ കിറ്റെക്‌സിന് രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും പറഞ്ഞു. ‘കേരളത്തില്‍ 30 ദിവസത്തിനുള്ളില്‍ നടത്തിയത് 11 റെയ്ഡുകളാണ്. തെലങ്കാനയില്‍ അത്തരത്തില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഒരു പരിശോധന നടന്നാല്‍ തന്നെ മുന്‍കൂട്ടി അറിയിക്കും. എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ തന്നെ അത് …
Read More »രാജ്യത്ത് പ്രതിദിന രോഗികള്‍ 40000ല്‍ താഴെയെത്തി; 24 മണിക്കൂറിനിടെ 724 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 724 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള മരണം 40,8764 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.08 കോടി പിന്നിട്ടു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,00,14,713 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4.50 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 2.35 ലക്ഷത്തോളം …
Read More »