സുഹൃത്തുക്കളുടെ അതിരുവിട്ട തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തരിക ഭാഗം തകരുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടര്‍ 83ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും. കുടല്‍ തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ …
Read More »കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…
ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് പറഞ്ഞു. ഒരു രാജ്യവും കോവിഡ് ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. അത് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം …
Read More »രാജ്യത്ത് ഒരു മാസത്തിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 30 മില്ല്യണ്‍ പോസ്റ്റുകള്‍…
രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാദ്ധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്ന് ഓരോ മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമ ഭീമന്മാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായുണ്ട്. ഇതനുസരിച്ച് ഫേസ്ബുക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള 30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ ഏകദേശം …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കോവിഡ്; 738 മരണം, ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെ…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,05,02,362 ആയി. നിലവില്‍ 4,95,533 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 738 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,01,050 ആയി 97 ദിവസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ ദിവസം …
Read More »തമിഴ്നാട്ടിൽ വാക്‌സിനേഷന്‍ ക്യാമ്പൊരുക്കാന്‍ സൂര്യ…
തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ നടൻ സൂര്യ. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നെ നഗരത്തിലാകും ക്യാമ്പ് സംഘടിപ്പിക്കുക. ചെന്നെെ കോർപ്പറേഷനും ഇതിൽ പങ്കാളികളാകുന്നുണ്ട്. താരത്തിന്റെ നിര്‍മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്‌സീന്‍ ലഭ്യമാക്കും. കൊവിഡിന്റെ തുടക്കം മുതൽ നടന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്ഡൗണില്‍ ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകരെ സഹായിക്കാനും ഇവർ രംഗത്തെത്തി. കഴിഞ്ഞമാസം സൂര്യയും …
Read More »സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് 27ലേക്ക് മാറ്റി…
സുനന്ദ പുഷ്‌കര്‍ മരണക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യത്തില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി ജൂലായ് 27ലേക്ക് മാറ്റി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന കേസില്‍ പ്രധാന ആരോപണ വിധേയനാണ് ശശി തരൂര്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കേസില്‍ നേരത്തെ ജാമ്യം നേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 498-എ, 306 പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റം ചുമത്തുന്നത് സംബന്ധിച്ച് …
Read More »വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ല ഭരണകൂടം…
ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജില്ല ഭരണകൂടം. നാവികസേനയുടെ ഐ.എന്‍.എസ് ദ്രോണാചാര്യ യുദ്ധക്കപ്പലില്‍ വെടിവെപ്പ് പരിശീലനം നടക്കുന്നതിനാല്‍ ജൂലായ് 2, 5, 9, 12, 16, 19, 23, 26, 30 തീയതികളിലെ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ അടുത്തുള്ള ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. വെടിവെപ്പ് പരിശീലനം നടത്തുന്ന പ്രദേശം സംബന്ധിച്ച വിവരം തേടിയ ശേഷം മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവുവെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More »കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ
ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും. വലിയ രീതിയിൽ …
Read More »ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി…
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും …
Read More »15000 രൂപ നല്‍കാനായില്ല; യുപിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം വിട്ടുകൊടുത്തത് രണ്ട് മാസത്തിന് ശേഷം…
15000 രൂപ നല്‍കാനാവാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കാതെ യുപിയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍. ബിഹാര്‍ സ്വദേശിനിയായ ഗുഡിയയാണ് തനിക്ക് നേരിട്ട ദുരനുഭവം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഏപ്രില്‍ 15നാണ് തന്റെ ഭര്‍ത്താവ് യുപി മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം വിട്ടുകിട്ടാന്‍ ഡോക്ടര്‍ 15,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചുപോയി പണം സംഘടിപ്പിക്കാന്‍ …
Read More »