സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രരനാഥ് ഫലപ്രഖ്യാപിക്കും. പരീക്ഷ ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവില്‍ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം …
Read More »സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്; 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല; കോവിഡ് രോഗികള്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍…
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നു വന്നവരും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് സമ്ബര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്‌എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി …
Read More »ലോകത്തെ ആദ്യ കൊറോണ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; വിജയകരം ??
ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിനെതിരായ വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. സ്വപ്‌ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..! വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യബാച്ച് അടുത്ത …
Read More »സ്വപ്‌ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..!
കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധന ഫലം പുറത്തു വന്നു. ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആണ്. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. നിലവില്‍ സ്വപ്‌ന സുരേഷ് തൃശൂരിലെ കൊവിഡ് കെയര്‍ സെന്ററിലാണ് ഉള്ളത്. സ്വപ്‌നയോടൊപ്പം മൂന്ന് റിമാന്‍ഡ് പ്രതികളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും …
Read More »സംസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്ക്…
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്കാണ്. ഇതില്‍ 206 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് സമ്ബര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്. ഇന്നലെ 488 രോഗികളില്‍ 234 പേര്‍ക്ക് രോഗം സമ്ബര്‍ക്കത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് …
Read More »ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയെന്ന് വിലയിരുത്തൽ?? വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിക്കാൻ സാദ്ധ്യത…
കൊല്ലം ശാസ്‌താംകോട്ടയില്‍ കൊവിഡ് സമൂഹവ്യാപന സാദ്ധ്യതയെന്ന്‍ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്. ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം …
Read More »ജമ്മു കശ്‍മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു..
ജമ്മു കശ്‍മീരില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം… കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ …
Read More »എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം…
രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിന് എസ്ബിഐ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ എടിഎം കാർഡ് ഉടമകൾക്ക് ഒടിപി ആവശ്യമാണ്. പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത …
Read More »സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണമെന്ന് മുഖ്യമന്ത്രി…
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്നും നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യസംഘടനയുടെ …
Read More »കോവിഡില്‍ ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക്…
സംസ്ഥാനത്ത് രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. ഇന്ന് മാത്രം 339 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും 74 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്. കൂടാതെ 149 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല …
Read More »