ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവരെല്ലാം. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്.
Read More »ലോക്ക് ഡൗണ്‍; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍, ഓട്ടോറിക്ഷകളും ടാക്സികളും ഓടും, കൂടാതെ മറ്റ് ഇളവുകള്‍…
രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും …
Read More »രഹന ഫാത്തിമയെ ബിഎസ്‌എന്‍എല്‍ ജോലിയില്‍ നിന്നും പുറത്താക്കി..!!
ആക്‌ടിവിസ്റ്റും ബിഎസ്‌എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയില്‍ നിന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ചുവിട്ടു. രഹന തന്നെയാണ് ഈ വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവില്‍, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്‌എന്‍എല്ലിന്റെ ‘സല്‍പ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാന്‍ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റില്‍ എന്റെ …
Read More »പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത് ; പിടികൂടിയത് 7.65 ലക്ഷത്തിന്റെ സ്വര്‍ണം..
ലോകത്തെ കോവിഡ് വ്യാപനവും രാജ്യത്തെ ലോക് ഡൗണും മൂലം ഗള്‍ഫില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക് ജിദ്ദയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരി മലപ്പുറം സ്വദേശിനിയാണ്. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്തുന്നവരില്‍നിന്നു സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമാണ്.
Read More »സംസ്ഥാനത്തെ മദ്യവില കുത്തനെ കൂട്ടി; ഓള്‍ഡ് മങ്ക് ഫുള്ളിന് 80 രൂപയും, ബെക്കാഡിക്ക് 150 രൂപയും കൂടും; പുതുക്കിയ വിലവിവരങ്ങള്‍ ഇങ്ങനെ…
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വില കൂട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ മദ്യം പാര്‍സല്‍ സംവിധാനം വഴി ബാറുകളില്‍ നിന്ന് വിതരണം ചെയ്യാനുളള അനുമതിയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. …
Read More »വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടത് മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍, ഒടുവില്‍ യുവാവിനു കിട്ടിയത് എട്ടിന്‍റെ പണി…
പിണങ്ങിപ്പോയ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി യുവാവ് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങളെതുടര്‍ന്ന് യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകതീര്‍ക്കാന്‍ പ്രതി യുവതിയുടെ ചിത്രങ്ങള്‍ വാട്സാപ്പില്‍ സ്റ്റാറ്റസായി ഇടുകയായിരുന്നു. യുവതിയുടെ പരാതിയെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More »പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!
ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 …
Read More »‘ബോയ്സ് ലോക്കര്‍ റൂം’ വിവാദത്തില്‍ വമ്പന്‍ ട്വിസ്റ്റ്; ആ മെസേജയച്ചത് ആണ്‍കുട്ടിയല്ല..
ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള സംഭവത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് നടന്നതായി പൊലീസ്. വിവാദത്തിനാധാരമായ കമന്‍റ് ഒരു പെണ്‍കുട്ടി വ്യാജ മേല്‍വിലാസത്തില്‍ സൃഹൃത്തായ ആണ്‍കുട്ടിയെ പരീക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നാണ് കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയും ആണ്‍കുട്ടിക്കും ‘ബോയ്സ് ലോക്കര്‍ റൂമുമായി’ ബന്ധമില്ലെന്നും സ്നാപ്ചാറ്റില്‍ നടന്ന ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതിന്‍റെ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന് …
Read More »രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍; ട്രെയിന്‍ ബുക്കിംഗ് ആരംഭിച്ചു..
രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ് നടക്കുക. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാം. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന നഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് …
Read More »ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമോ?? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്..
രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്ബത്തിക മേഖല, സാമ്ബത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ …
Read More »