Breaking News

National

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവും ഇതും അറിഞ്ഞിരിക്കണം

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പലതരത്തിലുള്ള ഓപ്‌ഷനുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. അതില്‍ ഒരു പ്രധാന ഓപ്‌ഷന്‍ ആണ് ഡ്യൂവല്‍ സിം. ഇപ്പോള്‍ ഡ്യൂവല്‍ 5ജി സപ്പോര്‍ട്ട് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. അത്തരത്തില്‍ ഡ്യൂവല്‍ സിം ഇടുവാനുള്ള ഓപ്‌ഷന്‍ ഉള്ളതുകൊണ്ട് തന്നെ നമ്മളില്‍ പല ആളുകളും ഡ്യൂവല്‍ സിം തന്നെയാണ് ഉപയോഗിക്കുന്നത്. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന മാക്സിമം നമ്ബര്‍ 9 ആണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ …

Read More »

തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം; രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപം വൈദ്യുതാഘാതമേറ്റു 11 പേര്‍ക്ക് ദാരുണാന്ത്യം. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേട്ടാണ് വന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ് (60), സന്തോഷ് (15), ചെല്ലം (56), രാജ്കുമാര്‍ (14), സ്വാമിനാഥന്‍ (56), മറ്റ് രണ്ടുപേര്‍ എന്നിങ്ങനെയാണ് …

Read More »

വിജയ് ബാബു ഒളിവിലെന്ന് പോലീസ്, കടന്നത് ദുബായിലേക്ക്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ലൈംഗിക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവനടിയുടെ പരാതി. മറ്റ് സ്ത്രീകളും വിജയ് ബാബുവിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ലൈംഗിക പീഡന ആരോപണം നിഷേധിച്ചും യുവതിയുടെ പേര് വെളിപ്പെടുത്തിയും കഴിഞ്ഞ ദിവസം രാത്രി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതിന് പിന്നാലെ വിജയ് ബാബു …

Read More »

റിസര്‍വ് ബറ്റാലിയന്‍ അടക്കം നിരവധി തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ജനറല്‍- സംസ്ഥാനതലം: പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍), അസി. എന്‍ജിനീയര്‍ – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)(ബ്ലഡ് ബാങ്ക്), അസിസ്റ്റന്‍റ് പ്രഫസര്‍ (സംസ്കൃതം) – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ജ്യോഗ്രഫി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (എജുക്കേഷന്‍ ടെക്നോളജി) -നേരിട്ടും …

Read More »

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളില്‍ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു…

നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. നവജാത ശിശുവിനെ ടവ്വലില്‍ പൊതിയാതെ എടുത്തതിനാല്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്നും വഴുതി വീഴുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അപകടം സംഭവിക്കുന്നതിന് ദൃക്‌സാക്ഷിയാണ്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബര്‍ റൂമിലേക്ക് ഓടിവരികയും ചെയ്തിരുന്നു. കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് …

Read More »

അനുവാദമില്ലാതെ സമൂസ എടുത്ത് കഴിച്ചു : നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു

കടയില്‍ കയറി അനുവാദമില്ലാതെ സമൂസയെടുത്ത് കഴിച്ചുവെന്നാരോപിച്ച് നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിനോദ് അഹിര്‍വാള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചോല ഏരിയയിലെ കടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ കടയിലേക്ക് കയറി വന്ന വിനോദ് ആരോടും ചോദിക്കാതെ സമൂസയെടുത്ത് കഴിക്കാനാരംഭിക്കുകയും കടയുടമ ഹരി സിങ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സിങ്ങിനെ വക വയ്ക്കാതെ വിനോദ് കഴിപ്പ് തുടര്‍ന്നു. ഇതില്‍ കലി പൂണ്ട …

Read More »

ഓല സ്‌കൂട്ടർ വാങ്ങി 6 ദിവസത്തിനുള്ളിൽ കേടായി; മെക്കാനിക്കും കമ്പനിയും കൈയ്യൊഴിഞ്ഞു! കലികയറി ഉടമ സ്‌കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ചു…

വാങ്ങിച്ച് ഒരാഴ്ചക്കുള്ളിൽ കേടായ ഓലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടർ കഴുതയെ കൊണ്ട് വലിപ്പിച്ച് മഹാരാഷ്ട്ര സ്വദേശിയുടെ പ്രതിഷേധം. സ്‌കൂട്ടർ നിർമാതാക്കളായ ഓലയെ നിരവധി തവണ സമീപിച്ചിട്ടും കാര്യമില്ലാതെ വന്നപ്പോൾ മെക്കാനിക്കിനെയും സമീപിച്ചു. എന്നാൽ ഇയാളും കൈമലർത്തിയതോടെ കലിപൂണ്ട വാഹന ഉടമ സ്‌കൂട്ടർ കഴുതയെ കൊണ്ട് തെരുവിലൂടെ കെട്ടിവലിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിന്റെ പ്രതിഷേധം വൈറലായത്. വാങ്ങിച്ച് ആറ് ദിവസമായപ്പോഴേക്കും സ്‌കൂട്ടർ പ്രവർത്തിക്കാതെ ആയെന്നും നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷം …

Read More »

അങ്കണവാടി ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹര്‍; കുടിശ്ശിക മൂന്ന് മാസത്തിനകം നല്‍കണം: സുപ്രീം കോടതി

അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. 1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്നാണ് സുപ്രീം കോടതി വിധിയില്‍ …

Read More »

അവിവാഹിതര്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതും, അനുവദനീയമായ അളവില്‍ മദ്യം കൈവശം വെക്കുന്നതും നിയമവിരുദ്ധമല്ല: ഹൈക്കോടതി

പ്രായപൂര്‍ത്തിയായെങ്കില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂം നല്‍കുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്ബോള്‍ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി. പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോര്‍ട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാന്‍ അനുമതിയുള്ള മദ്യം റൂമില്‍ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല …

Read More »

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയിലിന് വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് …

Read More »