വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ മുമ്ബ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. അയല്‍വാസിയെ കൊലപ്പെടുത്തി, സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന്‍ ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് കോവളത്ത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലും പ്രതികളെന്ന് വ്യക്തമായി. പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും …
Read More »സീറ്റ് നിഷേധിച്ചു; യു പിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടി വിട്ടു
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന വനിതാ നേതാവ് പാര്‍ട്ടി വിട്ടു. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുലാബി ഗ്യാങ് എന്ന സംഘടനയുടെ സ്ഥാപക കൂടിയായ സാംപത് പാല്‍ ദേവിയാണ് പാര്‍ട്ടി വിട്ടത്. മണിക്പൂരില്‍ സീറ്റില്‍ സാംപത് പാല്‍ ദേവി നോട്ടമിട്ടിരുന്നു. തന്നെക്കാള്‍ കുറഞ്ഞ വോട്ട് തിരഞ്ഞെടുപ്പുകളില്‍ നേടിയ വനിതകള്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ …
Read More »കോവിഡ് അതിരൂക്ഷമാകുന്നു; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്
കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക്ഡൗണില്‍ …
Read More »മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍……
മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം …
Read More »സില്‍വര്‍ ലൈന്‍; പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈകോടതി
കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധം ആണെന്ന് കോടതി അഭിപ്രായപ്പെട്ടത്. സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും ഹൈകോടതി വിമര്‍ശിച്ചു. വീടുകളിലേക്കുള്ള പ്രവേശനം …
Read More »കാറിൽ തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാര്‍ യാത്രക്കാരി, വീഡിയോ
കച്ചവടക്കാരന്റെ ഉന്തുവണ്ടി കാറിന് തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാകാര്‍ യാത്രക്കാരി. ഭോപ്പാലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കച്ചവടക്കാരന്റെ ഉന്തുവണ്ടി തന്റെ കാറില്‍ തട്ടുകയും കാറിന് പോറലേറ്റതുമാണ് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സത്രീയെ പ്രേരിപ്പിച്ചതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. വീഡിയോ വൈറലായതോടെയാണ് ഇവര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണമുണ്ടായതും ഭോപ്പാലിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണെന്ന് തിരിച്ചറിഞ്ഞതും. അരമണിക്കൂറോളം ഇവര്‍ പഴങ്ങള്‍ വലിച്ചെറയുന്നത് തുടര്‍ന്നതായും പിന്നീട് നാട്ടുകാരെത്തിയാണ് സ്ഥിതി …
Read More »രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി ഭർത്താവ്
രണ്ടാം വിവാഹത്തിനായി ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാൽപ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കരിയപ്പ പൊലീസിൽ പരാതി നൽകിയത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. …
Read More »തെലുങ്കാന ബിജെപി പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു; അറസ്റ്റ് ഓഫീസില്‍ നിന്ന്; മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്…
തെലുങ്കാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിന്‍റെ പൊലീസ്. രാത്രി ബിജിപെയുടെ പാര്‍ട്ടി ഓഫീസിലേക്ക് ബലംപ്രയോഗിച്ച് കടന്നുവന്നാണ് പൊലീസ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതക്കുകയും ചെയ്തു. തെലുങ്കാനയില്‍ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബണ്ടി സഞ്ജയ് കുമാറും പ്രവര്‍ത്തകരും രാത്രി ഓഫീസില്‍ ധര്‍ണ്ണനടത്തിയിരുന്നു. ബണ്ടി സഞ്ജയ് കുമാറിന്‍റെ …
Read More »രണ്ടാനച്ഛനുമായി പ്രണയം; വിവാഹം കഴിക്കാനായി അമ്മയെ വെട്ടികൊലപ്പെടുത്തി; ബികോം വിദ്യാർത്ഥിനിയും രണ്ടാനച്ഛനും പിടിയിൽ…
ബംഗളൂരു: രണ്ടാനച്ഛനെ സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇ ആസൂത്രണം ചെയ്ത ബികോം വിദ്യാർത്ഥിനിയായ 21കാരി പിടിയിൽ. അർച്ചന റെഡ്ഡി(38) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാം ഭർത്താവും മകളും അറസ്റ്റിലായത്. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് മകൾ യുവിക റെഡ്ഡി അമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ബംഗളൂരുവിൽ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കാറിൽ പോവുകയായിരുന്ന അർച്ചന റെഡ്ഡിയെ തടഞ്ഞ് നിർത്തി അർച്ചനയുടെ രണ്ടാം ഭർത്താവ് നവീൻ കുമാറും സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. അർച്ചനയും …
Read More »വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍; ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം
വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് 31 അംഗ സമതിയിലെ ഏക വനിത. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ് സമതി അധ്യക്ഷന്‍. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ വിദ്യാഭ്യാസം, വനിതാശിശുക്ഷേമം, യുവജനസ്‌പോര്‍ട്‌സ് സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. സമിതിയില്‍ കൂടുതല്‍ വനിതാ അംഗങ്ങളുണ്ടാവേണ്ടതായിരുന്നു എന്ന് കോണ്‍ഗ്രസ് എംപി സുഷ്മിതയും, …
Read More »