ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ …
Read More »ചരിത്രം രചിച്ച് ഇന്ത്യ; ഡല്‍ഹി മെട്രോയില്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിന്‍; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഡ്രൈവറില്ല ട്രെയിന്‍ സര്‍വീസ്…
ലോക റെയില്‍ ഭൂപടത്തില്‍ ഇന്ത്യ പുതിയൊരു അധ്യായം കൂടിച്ചേര്‍ത്തു. ലോകത്തെ ഡ്രൈവറില്ലാത്ത, ഏറ്റവും വലിയ നാലാമത്തെ ട്രെയിന്‍ സര്‍വീസായി ഡല്‍ഹി മെട്രോ. ഡല്‍ഹി മെട്രോയിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ വിഹാര്‍ വരെയുള്ള, 59 കിലോമീറ്റര്‍ പിങ്ക് ലൈനിലും ഇന്നലെ രാവിലെ മുതല്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഡല്‍ഹി മെട്രോയുടെ 96.7 കിലോമീറ്ററും ഓട്ടോമേറ്റഡായി. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ 37.7 കിലോമീറ്ററില്‍ ഡ്രൈവറില്ലാ …
Read More »തമിഴ്നാട്ടില്‍ 24 ജില്ലകളില്‍ സ്കൂളുകള്‍ അടച്ചു; ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട്…
തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 24 ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ശിവഗാനാഗി, തേനി, മധുരൈ, ട്രിച്ചി, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, വില്ലുപുരം, രാമനാഥപുരം, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, അരിയല്ലൂര്‍, പേരാമ്ബ്ര, ദിണ്ടിഗല്‍, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, കന്യാകുമാരി എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഇന്നും …
Read More »വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു…
സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍. ഹോര്‍ട്ടികോര്‍പ്പ് വഴി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു. ഒരാഴ്ചക്കുള്ളില്‍ വിലവര്‍ധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 20 ടണ്‍ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയില്‍ എത്തിച്ചു. ഇത് ഹോര്‍ട്ടികോര്‍പ്പ് വഴി തെക്കന്‍ …
Read More »തമിഴ്നാട്ടില്‍ കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസ് അപകടത്തില്‍ പെട്ടു; ഡ്രൈവറുടെ നില ഗുരുതരം…
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍ പെട്ടു. കൃഷ്ണഗിരിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.
Read More »പൈപ്പുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍; PWD എന്‍ജിനീയറുടെ വീട്ടിലെ റെയ്ഡ് വൈറല്‍ (വീഡിയോ )
പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അന്വേഷണ സംഘം ഇവിടെയുമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്. പരിശോധന …
Read More »മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി…
ധനസമ്ബത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്ബത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാല്‍ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്ബത്ത് 4.91 ബില്യണ്‍ …
Read More »എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…
പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ …
Read More »വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ല; 9 വയസ്സുകാരിയെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചതായ് റിപ്പോർട്ട്…
9 വയസ്സുകാരനെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചു. വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ലെന്ന കാരണത്താലാണ് ക്രൂരത. 30 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട അയല്‍വാസികള്‍ പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഭയമാണെന്നും അമ്മായിയുടെ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇപ്പോള്‍ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു. തനിക്ക് വസ്ത്രങ്ങള്‍ …
Read More »കയ്യില്‍ പാമ്ബും എലികളും; നടന്‍ സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദിവാസി ഗോത്രവിഭാഗങ്ങുടെ പ്രകടനം…
നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്ബിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍പെട്ട അമ്ബതോളം പേരാണ് ഒത്തുകൂടിയത്. ”ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് …
Read More »