Breaking News

News22.in

മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്ന് ദൃക്‌സാക്ഷി

കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയ പുഷ്പം. കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം …

Read More »

തട്ടിക്കൊണ്ടു പോയ രാജശേഖരക്കുറുപ്പ് ആരാണ് ? പിടികിട്ടാപ്പുള്ളി ട്രെയ്‌ലര്‍ പുറത്ത്‌.

സണ്ണി വെയ്‌നും അഹാനാ കൃഷ്ണയും പ്രധാന കധാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ മെറീനാ മൈക്കിള്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 27ന് ജിയോ സിനിമ വഴിയാണ് ചിത്രം പുറത്ത് വരുന്നത്. ജിയോ കണക്ഷന്‍ ഉള്ള എല്ലാവര്‍ക്കും ചിത്രം സൗജന്യമായി കാണാന്‍ കഴിയും എന്നതും …

Read More »

ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ.

പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ.ഓണക്കാലത്ത് വിറ്റത് 80 ലക്ഷം ലിറ്റര്‍ പാല്‍. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പന 32,81089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന. തൈര് വില്‍പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് …

Read More »

25,467 പേര്‍ക്ക് കൊവിഡ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,74,773. ആകെ മരണം 4,35,110. 39,486 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 3,19,551 പേരാണ് ചികിത്സയില്‍ കഴിയുന്നത്.അതേസമയം, വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികള്‍ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍.ഐ.ഡി.എം). ദിവസം ഒരു …

Read More »

ചരിത്രത്തിലിടം നേടി പുലിക്കളിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍..

ചരിത്രത്തില്‍ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്​റ്റര്‍ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീണ്‍നാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വര്‍ഷം മുമ്ബാണ് പുരുഷനായി മാറിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബില്‍ഡറായ പ്രവീണിന് പുലിച്ചുവടുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനായെന്ന് സംഘാടകര്‍ അറിയിച്ചു.

Read More »

വോഗ്ലര്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ ഇന്ന് വിധി.

ഇ ​ബു​ള്‍​ജെ​റ്റ് വ്ലോ​ഗ​ര്‍ സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​ന്‍, ലി​ബി​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന പൊ​ലീ​സി​‍െന്‍റ അ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​യി. ഹ​ര​ജി​യി​ല്‍ ജി​ല്ല കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും.നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​മ്ബ​തി​ന് ക​ണ്ണൂ​ര്‍ ആ​ര്‍.​ടി ഓ​ഫി​സി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ഹ​ളം വെ​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

Read More »

പ്രണയബന്ധങ്ങളുടെ പേരില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍ : ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ …

Read More »

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രവേശനം നേടി 62 വയസ്സുകാരനായ മുന്‍ ആര്‍മി ഓഫീസര്‍.

പോണ്ടിച്ചേരിയിലെ പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ് 62 വയസ്സുകാരനായ റിട്ടയേഡ് സുബേദാര്‍ മേജര്‍ കെ പരമശിവം. വീട്ടിലെ സാമ്ബത്തിക പരാധീനതകള്‍ കാരണം ഈ മുന്‍ ആര്‍മി ഓഫീസര്‍ക്ക് സ്കൂള്‍ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് കീഴിലെ മോതിലാല്‍ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയ പരമശിവം തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘വീട്ടിലെ സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം എനിക്ക് ഉപരി …

Read More »

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം.

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂരില്‍ പീച്ചി അണക്കെട്ടിന്‍റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്ബലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.

Read More »