ബൈക്ക് കനാലിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ 26 കാരന് ദാരുണാന്ത്യം. ആഷിക്ക് എന്നയാളാണ് മരിച്ചത്. ജോലി അന്വേഷിച്ച് എത്തിയ യുവാവാണ് അപകടത്തില്‍പ്പെട്ടത്. കുത്തിയതോട്ടിലെ ബേക്കറിയില്‍ ജോലിക്ക് വന്നതാണ് ഇയാള്‍. ബേക്കറിയുടെ മുന്നില്‍ നിന്ന് ബൈക്കുമായി പോകുന്നതിനിടെ കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തുറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
Read More »കുട്ടികള്‍ക്കും ഹെൽമെറ്റ്; ടൂവീലര്‍ യാത്രയ്ക്ക് ഇനി കര്‍ശന നിയന്ത്രണം…
കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തിൽ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികളുമായി പോവുമ്പോൾ പരമാവധി വേഗം 40 കിലോമീറ്ററിൽ …
Read More »കൊച്ചി മെട്രോ പാളത്തിന് ചെരിവ്; ട്രെയിന്‍ വേഗത കുറച്ചു; പരിശോധന തുടരുന്നു…
കൊച്ചി മെട്രോ പാളത്തിന് ചെരിവുള്ളതായി കണ്ടെത്തല്‍. കൊച്ചി പത്തടിപ്പാലത്ത് 374ാം നമ്ബര്‍ തൂണിന് സമീപമാണ് ചെരിവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. പരിശോധിക്കാനുള്ള ഉപകരണം എത്താന്‍ കാത്തിരിക്കുകയാണ്. മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്‌ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലവും ചെരിവുണ്ടാകാം. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്‌നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും. …
Read More »ഭക്തി ലഹരിയില്‍ ആറ്റുകാല്‍; ക്ഷേത്ര ഭണ്ഡാര അടുപ്പില്‍ തീ പടര്‍ന്നു; നിവേദ്യം ഉച്ചയ്ക്ക് 1.20ന്
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഭണ്ഡാര അടുപ്പില്‍ തീ പടര്‍ന്നു. കൊവിഡ് മാനദണ്ഡകങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 10.50നാണ് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്നത്. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്ര പരിസരത്തോ നഗരത്തിലെ പൊതു ഇടത്തിലോ പൊങ്കാല അര്‍പ്പിക്കാന്‍ അനുമതിയില്ല. ക്ഷേത്ര മേല്‍ശാന്തിയാണ് അടുപ്പില്‍ തീ പകര്‍ന്നത്. 1.20 നാണ് നിവേദ്യം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനു നിയന്ത്രണമുണ്ട്. പുറത്തെഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയുണ്ടാകില്ല. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര …
Read More »തൃശ്ശൂരിലെ ഹോട്ടൽമുറിയിൽ വീട്ടമ്മയായ യുവതിയും സുഹൃത്തായ യുവാവും മരിച്ചനിലയിൽ; അനാഥരായി സംഗീതയുടെ മൂന്ന് മക്കൾ
ഹോട്ടല്‍ മുറിയില്‍ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ നമ്ബര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു. …
Read More »മകന്റെ മരണത്തില്‍ പക, ദുര്‍മന്ത്രവാദിനിയെ കൊന്ന് വനത്തില്‍ തള്ളി; കേരളത്തിലേക്ക് കടന്ന യുവാവ് പിടിയില്‍
ഝാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി കേരളത്തിലേക്കു കടന്ന പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. സുറാബിറ ഖുച്ചായ് സ്വദേശി ലോറന്‍സ് സമാഡ് (31) ആണ് പിടിയിലായത്. 75 വയസ്സുള്ള ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി മാവോയിസ്റ്റ് മേഖലയിലെ വനത്തില്‍ തള്ളിയ ശേഷം ലോറന്‍സ് കേരളത്തിലേക്കു കടക്കുകയായിരുന്നു. വാഴക്കാലയില്‍ ഝാര്‍ഖണ്ഡുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് ആയിരുന്നു താമസം. കഴിഞ്ഞ ഡിസംബര്‍ 29ന് ആയിരുന്നു കൊലപാതകം. ലോറന്‍സിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണു ദുര്‍മന്ത്രവാദിനിയോടു പകയുണ്ടായത്. മകന്‍ മരിച്ചതോടെ മന്ത്രവാദിനിയെ …
Read More »കോട്ടയം പ്രദീപ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്…
കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കോട്ടയം പ്രദീപ് എന്നറിയപ്പെടുന്ന ആര്‍ പ്രദീപ് സീരിയല്‍, സിനിമാ രംഗത്ത് സജീവമായിരുന്നു. നാടകവേദികളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയാണ്. ഭാര്യ മായ. മകള്‍ ശ്രീലക്ഷ്മി. പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു പ്രദീപ്. ആദ്യ നാടകം കോട്ടയം ഉജ്ജെയിനിയുടെ ‘സബര്‍മതിയില്‍ നിന്നൊരു അതിഥി’. 56 മെഗാ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ …
Read More »രാജേന്ദ്രൻ പണം നൽകിയത് രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകി?
അമ്പലമുക്ക് കൊലപാതക കേസിൽ പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതി കൈക്കലാക്കിയ വിനീതയുടെ മാല വിറ്റ പണം കാവൽ കിണറിലെ രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം വിനീതയുടെ മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകിയെന്ന പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കൈപ്പറ്റിയെന്ന് സംശയിക്കുന്ന സ്ത്രീ ഒളിവിലാണ്. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിൽ പൊലീസിനെ പരമാവധി തെറ്റിദ്ധരിപ്പിച്ചാണ് പ്രതി …
Read More »സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകം…
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു. ഉദ്യോഗസ്ഥരുടെ വര്‍ക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് …
Read More »ചുരം കയറാതെ വയനാട്ടിലേക്ക് എത്താം: സ്വപ്ന പദ്ധതി വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, കിഫ്ബി 2134 കോടി അനുവദിച്ചു…
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. (ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി ടണല്‍ റോഡ്) പദ്ധതിക്കായി 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു. പദ്ധതിക്കായി തുക അനുവദിച്ച വിവരം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും. പദ്ധതി …
Read More »