വിജയ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ബീസ്റ്റ്’ റിലീസ് മാറ്റി. യാഷിന്റെ ‘കെജിഎഫ് 2’നൊപ്പമായിരുന്നു ബീസ്റ്റും റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഇരു സിനിമകളും ഒരുമിച്ച് റിലീസ് ചെയ്യുന്നത് ബോക്‌സോഫീസ് ‘ഏറ്റുമുട്ടലി’ന് കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസ് നീട്ടിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 14നാണ് സിനിമ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ചിത്രം ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇത് സംബന്ധിച്ച …
Read More »500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി; യുവാവ് പിടിയില്‍
ഉത്തര്‍പ്രദേശില്‍ 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി യുവാവ്. മീററ്റില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അനുജന്‍ റിങ്കുവിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത സഹോദരന്‍ മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. കൂലിപ്പണിക്കാരാണ് റിങ്കുവും മോനുവും. വ്യാഴാഴ്ച വൈകിട്ട് സഹോദരങ്ങളും സുഹൃത്തുക്കളും വീടിന്റെ സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ റിങ്കു മോനുവിനോട് മദ്യം വാങ്ങാന്‍ 500 രൂപ ചോദിച്ചു. എന്നാല്‍, വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ …
Read More »ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി?
ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി …
Read More »വാവ സുരേഷ് പൂർണ ആരോഗ്യവാൻ; വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി..
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ …
Read More »വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയത് 1000 രൂപ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ അറസ്റ്റില്‍…
പ്രമേഹത്താല്‍ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. കെ.ടി. രാജേഷിനെ (49) വിജിലന്‍സ് അറസ്റ്റുചെയ്തു. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യകെട്ടിടത്തിലെ പരിശോധനാമുറിയില്‍നിന്നാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയില്‍നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് സംഘം അറിയിച്ചു. ആലിപ്പറമ്ബ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജ (60) യുടെ …
Read More »വീട്ടമ്മയായ യുവതിക്ക് കാമുകന്‍മാരുടെ നിര, പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് മൂന്നാമത്തെ കാമുകനൊപ്പം
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. പുനലൂര്‍ ശാസ്താംകോണം സ്വദേശിനിയായ 30കാരിയാണ് പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരനുമായി ഫേസ്ബുക്കിലൂടെ പ്രണയിച്ച ശേഷം ഒളിച്ചോടിയത്. ഒന്‍പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ഇവരെ വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് കാമുനൊപ്പം പോയത്. ഇതേതുടര്‍ന്ന് ചിന്നുവിന്റെ ഭര്‍തൃ പിതാവ് നല്‍കിയ പരാതിയിലാണ് പുനലൂര്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇത് ചിന്നുവിന്റെ മൂന്നാമത്തെ ഒളിച്ചോട്ടമാണ്. ആദ്യത്തേതും പ്രണയ വിവാഹമായിരുന്നു. ആദ്യ …
Read More »ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച്ച രാവിലെ 10.15ന്; കേസില്‍ തുറന്ന കോടതിയില്‍ ഇനി വാദം ഉണ്ടാകില്ല, അധികമായി എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ പ്രതിഭാഗത്തിന് നിര്‍ദ്ദേശം; ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് ബാലചന്ദ്ര കുമാറിന്റെ മൊഴി തന്നെ ധാരാളം, കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍; മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റില്‍ വെച്ചും ഗൂഢാലോചന…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി. കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും. പ്രോസിക്യൂഷന്‍ എഴുതി നല്‍കിയ വാദങ്ങള്‍ക്കുള്ള മറുപടി നാളെ രാവിലെ 9.30ന് എഴുതി നല്‍കാന്‍ പ്രതിഭാഗത്തിന് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ …
Read More »മൂന്നാം തരംഗത്തിന്റെ ആഘാത്തതില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചത് കൊറോണ വാക്സിന്‍; തെളിവുകള്‍ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഫലപ്രദമായ വാക്‌സിനേഷന്‍ നിലവില്‍ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയര്‍ന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാന്‍ കാരണം. സമീപകാല തരംഗത്തില്‍ നിന്ന് വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്‌സിനുകള്‍ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള …
Read More »പൊടിമണ്ണില്‍ ടാറിങ്; അശാസ്ത്രീയ നിര്‍മാണം പൊളിച്ചുനീക്കി ( വീഡിയോ )
ആദിവാസി കോളനിയിലേക്ക് നിര്‍മിക്കുന്ന റോഡിനായി പൊടിമണ്ണില്‍ ടാറിട്ട് കരാറുകാരന്‍. കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചത്. ആവശ്യത്തിന് മെറ്റലുപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കി. സാധാരണ നിലയില്‍ ടാറിങ്ങിന് മുന്‍പ് ചെയ്യുന്നതുപോലെ മെറ്റല്‍ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുകയൊന്നും ചെയ്യാതെ പൊടി മണ്ണില്‍ നേരിട്ട് ടാര്‍ ഇടുകയായിരുന്നു. റോഡില്‍ വെള്ളം പോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്തു പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തന്നെ ആരോപിക്കുന്നത്. …
Read More »വാവ സുരേഷ് കണ്ണ് തുറന്ന് സംസാരിച്ചു, സ്വന്തമായി ശ്വസിക്കുന്നു: വെന്റിലേറ്ററില്‍ നിന്നും മാറ്റി
മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എന്നാല്‍, ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ …
Read More »