തിരുവനന്തപുരം പോത്തൻകോട് പട്ടാപ്പകൽ സുധീഷ് എന്ന യുവാവിന്റെ കാൽ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കം. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് ‘പ്രതികാരം’ തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച …
Read More »‘മരക്കാര്‍’ ആമസോണ്‍ പ്രൈമിലേക്ക്, ഒടിടി റിലീസ് പ്രഖ്യാപിച്ചു
അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഇപോഴിതാ മരക്കാര്‍ ചിത്രത്തിന്റെ ഒടിടി പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് മരക്കാര്‍ റിലീസ് ചെയ്യുക. 17 മുതലാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, …
Read More »‘ബാക്കി വെച്ച ജപ്പാന്‍ യാത്ര സഫലമാക്കണം’; വിജയന്‍ ചേട്ടന്റെ ഓര്‍മകളുമായി ബാലാജി കോഫി ഹൗസ് വീണ്ടും തുറന്ന് മോഹന
ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന്‍ ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്. വിജയന്‍ ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’ വിജയന്റെ …
Read More »നെടുമ്ബാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്ബിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു
നെടുമ്ബാശേരിയില്‍ വന്നിറങ്ങിയ നാല് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ …
Read More »തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം…
തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറാന്‍ ഇയാള്‍ യുവതിയുടെ തലയിലും ദേഹത്തുമെല്ലാം മാറിമാറി അടിയ്ക്കുകയായിരുന്നു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. …
Read More »കേരളത്തിന് തിരിച്ചടി; സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര്‍ ഉപയോഗിക്കാന്‍ അധികാരമില്ല; വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടായായി കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ല. റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ …
Read More »ഹർനാസ് സന്ദു വിശ്വ സുന്ദരി… 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി..
ഹാർനാസ് സന്ദു വിശ്വ സുന്ദരി. 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി നേരിടേണ്ടി വരുന്ന ദുരന്തങ്ങള്‍ ഹൃദയഭേദകമാണെന്ന് 2021 ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധു. മനുഷ്യരാശിയുടെ അപക്വമായ പെരുമാറ്റങ്ങളും അശ്രദ്ധയുമാണിതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് പലയാളുകളും വിശ്വസിക്കുന്നു, അവരെ ബോധവാന്മാരാക്കാന്‍ വേണ്ടി എന്ത് ചെയ്യുമെന്നുള്ള ജൂറിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹര്‍നാസ്. “ഇവിടെ …
Read More »കഞ്ചാവ് വില്‍പനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം; ഒരാള്‍ക്ക് കുത്തേറ്റു…
കഞ്ചാവ് വില്‍പനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരേയുണ്ടായ ആക്രമണത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘത്തില്‍പെട്ട ഒരാളെ കഞ്ചാവുമായി പിടികൂടി. കുത്തിപ്പരിക്കേല്പിച്ച ശേഷം ഉദ്യോഗസ്ഥന്റെ മൊബൈലുമായാണ് അക്രമി കടന്നത്. ഇയാള്‍ക്കായി ഇരവിപുരം പൊലീസും, എക്സൈസും തിരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച ഉച്ചക്ക് കൂട്ടിക്കട ജങ്ഷന് കിഴക്ക് ആലുംമൂട് റോഡിലെ കലുങ്ങിനടുത്തായിരുന്നു സംഭവം. ഇവിടം കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വ്യാപാരം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് ചാത്തന്നൂര്‍ എക്സൈസ് …
Read More »മാലിന്യം കളയാന്‍ പുറത്തിറങ്ങി, പതിനഞ്ചുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു..
ഉത്തര്‍പ്രദേശില്‍ വീട്ടുമാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയ പതിനഞ്ചുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു. പിങ്കി സിങ് എന്ന പെണ്‍കുട്ടിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. ഹുസൈന്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍നിന്ന് മാലിന്യക്കുട്ടയുമെടുത്ത് പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി. കുറച്ചകലെ വച്ച് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവു നായ്ക്കളുടെ ആക്രമണം ഗ്രാമത്തില്‍ ആദ്യമല്ലെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. ആറു മാസം മുമ്ബ് സമാനമായ …
Read More »കേരളത്തില്‍ ഒമൈക്രോണ്‍; ഹൈ റിസ്ക് പട്ടികയിലുള്ളവര്‍ക്ക് ഇന്ന് പരിശോധന; കടുത്ത ജാഗ്രത
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ വിമാനത്തില്‍ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരേയും ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 39 കാരനായ ഇദ്ദേഹം ഈ മാസം ആറിനാണ് യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം …
Read More »