Breaking News

Slider

പൂജ ബമ്ബര്‍: ആ ഭാഗ്യവാന്‍ ലോട്ടറിവില്‍പ്പനക്കാരന്‍തന്നെ…

പൂജ ബമ്ബര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ അഞ്ചു കോടി രൂപ നേടിയ ഭാഗ്യവാന്‍ അയാള്‍ തന്നെ, ലോട്ടറി വില്‍പ്പനക്കാരന്‍ കിഴകൊമ്ബ് പോസ്റ്റ് ഓഫീസ് ജങ്ഷനിലെ മോളേപ്പറമ്ബില്‍ ജേക്കബ് കുര്യന്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്ബര്‍ നേടിയ ആര്‍ എ 591801 ടിക്കറ്റ് ജേക്കബ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ നല്‍കിയതോടെ രണ്ടുദിവസത്തെ ആകാംക്ഷയും അഭ്യൂഹങ്ങളും അവസാനിച്ചു. ബമ്ബര്‍ താന്‍ വിറ്റ ടിക്കറ്റിനാണെന്നാണ് ജേക്കബ് പറഞ്ഞിരുന്നത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 10 ടിക്കറ്റടങ്ങുന്ന കൂട്ടത്തില്‍നിന്ന് …

Read More »

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന്​ പിന്നാലെ ക്രിപ്​റ്റോ കറന്‍സികളുടെ വിലയില്‍ വന്‍ ഇടിവ്​

ക്രിപ്​റ്റോകറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന്​ പിന്നാലെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക്​ വിലയിടിവ്​. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്​കോയിന്‍ 18.53 ശതമാനമാണ്​ ഇടിഞ്ഞത്​. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്​റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ഡെസ്​കിന്‍റെ റിപ്പോര്‍ട്ടനുസരിച്ച്‌​ ബിറ്റ്​കോയിന്‍ മൂല്യം 55,460.96 ഡോളറിലേക്ക്​ ഇടിഞ്ഞു. നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക്​ മൂല്യമെത്തിയതിന്​ ശേഷമായിരുന്നു വിലയിടിവ്​. രാജ്യത്ത്​ എല്ലാ …

Read More »

ലൈംഗികപീഡനം അസഹ്യമായി, പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടി കൊന്നു; പിടിയിലായത് കോളേജ് വിദ്യാര്‍ത്ഥിനി…

ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്‌ച ബംഗളൂരുവിലായിരുന്നു സംഭവം. ദീപക് എന്ന നാല്‍പ്പത്തഞ്ച് വയസുകാരനെ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊലയ്‌ക്ക് പിന്നില്‍ മകളും കൂട്ടുകാരുമാണെന്ന് അറിയുന്നത്. പ്രതികളെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാര്‍ സ്വദേശിയായ ദീപക് കുടുംബത്തിനൊപ്പം ബംഗളൂരാണ് താമസം. സെക്യൂരിറ്റി ജീവനക്കാരനാണ് ദീപക്. സ്വകാര്യ കോളേജില്‍ പഠിക്കുന്ന മൂത്ത മകളെയാണ് ദീപക് പീഡനത്തിനിരയാക്കിയത്. സ്ഥിരമായി ഇയാള്‍ …

Read More »

കുഞ്ഞിന് തീപ്പൊരി എന്ന് അര്‍ത്ഥം വരുന്ന ഈ പേര് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു, വെളിപ്പെടുത്തലുമായി അനുപമ

ഒരു വര്‍ഷം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും. ഈയവസരത്തില്‍ കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ‘എയ്ഡന്‍ അനു അജിത്ത് ‘ എന്നാണ് പേര്. ‘എയ്ഡന്‍’ എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ത്ഥമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി. തന്റെ കുഞ്ഞിനെ മൂന്ന് മാസം നന്നായി നോക്കിയ ആന്ധ്രാപ്രദേശിലെ ദമ്ബതികള്‍ക്ക് നീതി ലഭിക്കണമെന്നും അനുപമ പറയുന്നു. ‘അവര്‍ക്കു നീതി ലഭിക്കേണ്ടത് എന്റെയും …

Read More »

ഡിക്യൂ നമ്മുടെ മുത്താണ്, പക്ഷെ നിയമം എല്ലാവർക്കും ബാധകം; കുറുപ്പിൻറെ പ്രൊമോഷൻ വാഹനത്തിനെതിരെ മല്ലു ട്രാവലർ…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ മല്ലു ട്രാവലർ. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ്‌ എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ പോസ്റ്റിന്റെ പൂർണ്ണരൂപം …

Read More »

കേരളത്തില്‍ 214 പാകിസ്താനികള്‍, ബംഗ്ലാദേശികളും റോഹിങ്ക്യന്‍സും : 57 ബംഗ്ലാദേശികളെ നാടുകടത്തി, ഇനി 13 പേരെ കൂടി പുറത്താക്കും; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍…

കേരളത്തിൽ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ 57 പേരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി. 13 പേരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു രാജ്യത്ത് നുഴഞ്ഞ് കയറിയതും അനധികൃതമായി താമസിക്കുന്നവരുമായ ബംഗ്ലാദേശ്, റോഹിങ്ക്യ കുടിയേറ്റക്കാരെ കേന്ദ്രസർക്കാർ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാനസർക്കാരിന്റെ മറുപടി. നിലവിൽ …

Read More »

ഇനി ആശുപത്രികളിൽ പോയി ക്യൂ നിൽക്കേണ്ട… വീട്ടിലിരുന്നു OP ടിക്കെറ്റ് എടുക്കാം…

വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.  ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള …

Read More »

ഭാര്യയുടെ ജന്മദിനം മറന്നുപോയാല്‍ ജയില്‍ ശിക്ഷ; വിചിത്രനിയമമുള്ള സ്ഥലം

പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ പ്രദേശത്തുള്ള അതിമനോഹരമായ ഒരു ദ്വീപാണ് സമോവ. അവിടെയുള്ള പുരുഷന്മാര്‍ അബദ്ധത്തില്‍ പോലും ഭാര്യയുടെ പിറന്നാള്‍ മറക്കാറില്ല. മറക്കാതിരിക്കുന്നതിന്റെ കാരണം ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ്. സമോവ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ പെടുന്ന തെറ്റാണ്. ഈ തെറ്റിനെക്കുറിച്ച്‌ ഭാര്യ പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ ഭര്‍ത്താവ് ജയിലിലാകും. ഭര്‍ത്താവിനെ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യുകയും, ശിക്ഷ വിധിക്കുകയും ചെയ്യും. ആദ്യ തവണ ഭര്‍ത്താവിന് ഇളവ് …

Read More »

ഫോണ്‍ വിളിക്കും ഇനി ചെലവേറും; മറ്റന്നാള്‍ മുതല്‍ എയര്‍ടെല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കും

രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്ബായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്ബനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും …

Read More »

ചക്രവാതച്ചുഴി ന്യൂന മര്‍ദമാകാന്‍ സാധ്യത; അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും…

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുര്‍ബലമാകും. എന്നാല്‍ ഒറ്റപ്പെട്ട സാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച ആറ് ജില്ലകളിലും വെള്ളിഴായ്ച ഒന്‍പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Read More »