ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുളള യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസാരിക്കാനും ഇഷ്‌ടമുളള തൊഴില്‍ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുളള നാടാണിത്. നിര്‍ഭയമായി തൊഴില്‍ ചെയ്‌ത് ജീവിക്കുന്നതിനെ സംഘടിതമായ ആള്‍ക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാല്‍ സര്‍ക്കാരിന് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. എം. മുകേഷിന്റെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളില്‍ …
Read More »ലക്ഷങ്ങള്‍ നിറച്ച ബാഗ് അയല്‍വാസിയുടെ ടെറസിലേക്കെറിഞ്ഞു ; വിജിലന്‍സ് റെയ്‌ഡില്‍ കുടുങ്ങി എന്‍ജിനീയര്‍…
20 ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡീഷയിലെ പൊലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പറേഷന്‍റെ ഡെപ്യൂട്ടി മാനേജറാണ് പണം നിറച്ച ബാഗ് എറിഞ്ഞത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെ അനധികൃതമായ പണം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ പ്രതാപ് കുമാര്‍ രക്ഷപ്പെടാനായി പണം ബാഗില്‍ നിറച്ച് അയല്‍പക്കത്തെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നു. ഈ പണം വിജിലന്‍സ് പിടിച്ചെടുത്തു. വിജിലന്‍സിനെ കബളിപ്പിക്കുന്നതില്‍ ഇയാൾ പരാജയപ്പെടുകയായിരുന്നു . ഇയാളുടെ വീട്ടില്‍ നടത്തിയ …
Read More »തേനീച്ചക്കൂട്ടത്തിനെ ഭയന്ന് നേരെ ചാടിയത് പിരാന തടാകത്തിലേക്ക്; 30 കാരന് ദാരുണാന്ത്യം….
കൂർത്തപല്ലുകൾ കൊണ്ട് മുൻപിലുള്ള ഇരയെ നിമിഷനേരം കൊണ്ട് ആക്രമിക്കുകയും അവയുടെ എല്ലുകൾ മാത്രം ബാക്കി വെക്കുന്ന പിരാനയെന്ന ചെകുത്താൻ മത്സ്യത്തെ മനുഷ്യർക്കും പേടിയാണ്. കാരണം ഇവയുടെ ആക്രമണസ്വഭാവം തന്നെയാണ്. അത്തരത്തിൽ പിരാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ച ഒരു 30 കാരനാണ് വാർത്തകളിൽ ശ്രദ്ധനേടുന്നത്. സംഭവം നടക്കുന്നത് ആമസോണിലാണ്. ആമസോണിലെ പിരാനകൾ അവയുടെ ഇത്തരത്തിലുള്ള ആക്രമണസ്വഭാവം മൂലം പ്രസിദ്ധമാണ്. തെക്കൻ ബ്രസീലിലെ ബ്രസീലാൻഡെ ഡി മിനാസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം …
Read More »രോഗം ഭേദമായി, ഇനി വൈകേണ്ടതില്ലെന്ന് പാര്‍ട്ടി; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ഉടന്‍ മടങ്ങിയെത്തും…
തുടര്‍ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് സാദ്ധ്യതയെന്ന് കരുതിയെങ്കിലും കോടിയേരി സ്ഥാനം ഏറ്റെടുക്കാന്‍ ഇനി വൈകേണ്ടതില്ല എന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളും കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകനായ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനും പിറകെയാണ് കോടിയേരി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തത്. …
Read More »ദത്ത് വിവാദം: കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് അനുപമ…
കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ടെന്നും കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ദത്ത് വിവാദത്തില്‍ പരാതിക്കാരിയായ അനുപമ. ഇതു സംബന്ധിച്ച് അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയില്‍ പറയുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയില്‍ ഉണ്ട്. കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും …
Read More »മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു: സംവിധായകൻ വിനോദ് ഗുരുവായൂർ…
കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ‘മിഷൻ സി’ എന്ന സിനിമ തീയറ്ററിൽ നിന്ന് താത്കാലികമായി പിൻവലിക്കുന്നു എന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. രജനികാന്തിൻ്റെ അണ്ണാത്തെ, വിശാൽ നായകനായ എനിമി തുടങ്ങിയ സിനിമകൾ പോലും തീയറ്ററിൽ ഓടാൻ ബുദ്ധിമുട്ടുകയാണെന്നും ജനം തീയറ്ററിലെത്താൻ ഇനിയും സമയമെടുക്കുമെന്നും വിനോദ് ഗുരുവായൂർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിനോദ് ഗുരുവായൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: മിഷൻ സി തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു. രജനി സർ …
Read More »പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെ വീട്ടമ്മമാര്‍ തെരുവില്‍ സമരം നടത്തി…
അടൂരിൽ വീട്ടമ്മമാരെ അണിനിരത്തി കെ.എസ്.കെ.ടി.യു സമരം നടത്തി. ‘അടുക്കള പൂട്ടിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ മുദ്യാവാക്യം ഉയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചത് .കേന്ദ്രസര്‍ക്കാറിന്റെ പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെയാണ് കെ.എസ്.കെ.ടി.യു കൊടുമണ്‍ ഏരിയ വനിത സബ് കമ്മിറ്റി സമരം നടത്തിയത്. ഏനാദിമംഗലം പഞ്ചായത്ത് ജങ്ഷനില്‍ ഏരിയ സെക്രട്ടറി എസ്.സി. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷൈജ ഓമനക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. ഷീല വിജയ്, കെ. മോഹന്‍ കുമാര്‍, വിജു രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, …
Read More »പ്രീ വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ ഡാം തുറന്നു; പ്രതിശ്രുത വധൂവരന്‍മാന്‍ പാറയില്‍ കുടുങ്ങി…
മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്ഥാനിലാണ് സംഭവം. ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍നിന്ന് മാറിയെങ്കിലും അദ്ദേഹത്തിന്റെ കാമറ വെള്ളത്തില്‍ നഷ്ടമായി. ചൊവ്വാഴ്ച രാവിലെയാണ് റാണ പ്രതാപ് സാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെന്ന് എസ്.എച്ച്.ഒ രാജാറാം ഗുര്‍ജാര്‍ …
Read More »പൈപ്പുകള്‍ തമ്മില്‍ കണക്‌ട് ചെയ്തപ്പോള്‍ മാറിപ്പോയി; കുടിവെള്ള പൈപ്പുമായി അബദ്ധത്തില്‍ കണക്‌ട് ചെയ്ത് ടോയ്‌ലറ്റിലേക്കുള്ള വെള്ളം: ഹോസ്പിറ്റലില്‍ കഴിഞ്ഞ 30 വര്‍ഷമായി കുടിക്കുന്നതിനടക്കം ഉപയോഗിച്ചത് ടോയ്‌ലറ്റ് വാട്ടര്‍…
ജപ്പാനിലെ ഒരു ആശുപത്രി കഴിഞ്ഞ 30 വര്‍ഷമായി കുടിക്കാനും കുളിക്കാനും അടക്കമുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചത് ടോയ്‌ലറ്റിലേക്ക് വരുന്ന വെള്ളം. പൈപ്പുകള്‍ തമ്മില്‍ കണക്‌ട് ചെയ്തപ്പോള്‍ മാറിപ്പോയതാണ് ഇത്തരത്തില്‍ വലിയ ഒരു അബദ്ധം പറ്റാന്‍ കാരണം. ആശുപത്രിയില്‍ വന്നിരുന്ന രോഗികള്‍ക്ക് അടക്കം കുടിക്കാനും മറ്റ് ഉപയോഗങ്ങള്‍ക്കും നല്‍കിയത് ഈ വെള്ളമായിരുന്നു. കഴിഞ്ഞ മാസമാണ് ഈ നടുക്കുന്ന സത്യം ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ 120ഓളം ടാപ്പുകള്‍ …
Read More »രോഹിത് ശര്‍മ്മ ഇന്ത്യയുടെ ട്വന്റി 20 നായകന്‍…
ഇന്ത്യന്‍ ട്വന്റി 20 ടീമിന്‍റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്ബരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം. കെ എല്‍ രാഹുലാവും പുതിയ വൈസ് ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്ബരയിലും ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റില്‍ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ …
Read More »