ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ ഭാഷയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ് ലാംപുകള്‍, നാല് ടെയ്ല്‍ ലാംപുകള്‍ നല്‍കി മറ്റ് ഫെറാറി മോഡലുകളില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 …
Read More »തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രന് വിമർശനം…
തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രന് വിമർശനം. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്‌തു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോര്‍ട്ട്. നാല് ജനറൽ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. ഒ രാജഗോപലിന്‍റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും പാര്‍ട്ടിക്ക് ദേഷം ചെയ്തു. നേതൃത്വത്തിന്‍റെ …
Read More »‘ഹീറോകള്‍ക്ക് വേറെ നിയമം, ഞാന്‍ പെണ്ണായതു കൊണ്ടല്ലേ’: തലൈവി റിലീസില്‍ തിയേറ്ററുകള്‍ക്കെതിരെ കങ്കണ റണാവത്ത്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ തലൈവി റിലീസിനൊരുങ്ങുമ്ബോള്‍ ചില മള്‍ട്ടിപ്ലക്‌സുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ. മള്‍ട്ടിപ്ലസുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് നടി രംഗത്തെത്തിയത്. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ മള്‍ട്ടിപ്ലസുകള്‍ക്ക് വേറെ നിയമമാണെന്ന് അവര്‍ ആരോപിച്ചു. സല്‍മാന്‍ ഖാന്റേയും വിജയുടേയും സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍നിര നടന്മാര്‍ എത്തുമ്ബോള്‍ മള്‍ട്ടിപ്ലക്‌സിന് വേറെ നിയമമാണ്. അവര്‍ രാധെ സിനിമ ഒടിടിയിലും …
Read More »എറണാകുളം റൂറലില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് ഒന്നേകാല്‍ ലക്ഷം രൂപ; നൂറ്റിപതിനഞ്ച് പേര്‍ക്കെതിരെ കേസ്.
എറണാകുളം റൂറല്‍ ജില്ലയില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ നൂറ്റിപതിനഞ്ച് പേര്‍ക്കെതിരെ കേസ്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്. ആലുവ, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്ബം സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒന്നേകാല്‍ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയാണ് പണം വച്ച് ചീട്ടുകളിക്കാന്‍ എത്തുന്നത്. ചീട്ടുകളിയെ …
Read More »യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതമായി വിശ്രമിക്കാം; സര്‍ക്കാരിന്‍റെ ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയം തയ്യാര്‍…
യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയങ്ങളുടെ രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 100 പുതിയ സമുച്ഛയങ്ങളാണ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി നാടിനു സമര്‍പ്പിക്കാന്‍ തയാറാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിര്‍മ്മിച്ചത്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക് ‘. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ …
Read More »ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നു പൊലീസ്.
ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്ബള എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയും ഓഡിയോയില്‍ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവര്‍ചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയില്‍ വെള്ളിയാഴ്ച …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യൊല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മഴ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് …
Read More »ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് 15 ലക്ഷം രൂപ നൽകി ബോളിവുഡ് താരം ദീപിക പദുക്കോണ്‍.
ആസിഡ് ആക്രമണത്തിന് ഇരയായ യുവിതിയെ സഹായിച്ച് ദീപിക . ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതി. വൃക്ക മാറ്റിവെക്കുന്നതിന് 15 ലക്ഷം രൂപയാണ് ദീപിക നല്‍കിയത്. ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നത്. ഫൗണ്ടേഷനിലേക്കാണ് ദീപിക പണം നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപ്പക്ക് എന്ന ചിത്രത്തിലൂടെ ദീപിക …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വൻ വർധനവ് ; ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വൻ വർധനവ്. പവന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,600 രൂപയിലാണ് സെസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 4,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 03 ന്, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
Read More »മധ്യവയസ്കനെ ഹണി ട്രാപ്പില്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍.
മധ്യവയസ്കനെ ഹണി ട്രാപ്പില്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. അയ്യമ്ബുഴ കൂട്ടാല വീട്ടില്‍ നിഖിലിനെയാണ് (25) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. ഇയാളെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കാപ്പ കഴിഞ്ഞ് അടുത്തകാലത്താണ് നിഖില്‍ പുറത്തിറങ്ങിയത്. ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ ഡേവിസ്, സതീഷ്, എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്.സി.പി.ഒമാരായ അനില്‍കുമാര്‍, …
Read More »