ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴ. ക്വാറെന്റീന്‍ ലംഘിക്കുന്നവരെ സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനമായി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു കരുണയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. അതേസമയം ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണോ എന്നത്, ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനിക്കും. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുക എന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചക്കകം …
Read More »ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം…
ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്. ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും …
Read More »ഇയര്‍ഫോണ്‍ ഉപയോഗം കാരണം മലപ്പുറം തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.
പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം മുറിച്ചുകടക്കവേ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. ഇയര്‍ഫോണ്‍ ഉപയോഗിച്ചു പാലം മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് അപകടം. അജിത്കുമാര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് പറയുന്നത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More »ചെറുത്തുനിൽപ്പിന് അവസാനം: പഞ്ച്ഷീറും വീണു; അഫ്ഗാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിൽ…
കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ദിവസമായി പോരാട്ടം തുടരുകയായിരുന്നു. താലിബാൻ സ്ഥാപകനേതാവായ മുല്ലാ ബറാദറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. താലിബാൻ രാഷ്ട്രീയവിഭാഗം മേധാവിയായ മുല്ല ബറാദറിനൊപ്പം സംഘടനയുടെ സ്ഥാപകനായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി എന്നിവരും സർക്കാരിൽ …
Read More »ക്വാറന്റൈന്‍ ലംഘിക്കുന്നവരോട് ഒരു ‘ദയ’യും വേണ്ട: കനത്ത പിഴ ഈടാക്കാന്‍ നിർദ്ദേശിച്ചു സംസ്ഥാനാസർക്കാർ.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ക്വാറന്റൈന്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ക്വാറന്റൈന്‍ ലംഘിക്കുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി സ്വന്തം ചെലവില്‍ …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക്കൂടി കോവിഡ്; 330 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 330 കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,29,45,907 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,40,225 ആയും ഉയര്‍ന്നു. അതേസമയം, 36,385 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവില്‍ 4,05,681 പേരാണ് രാജ്യത്താകമാനം കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. …
Read More »ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുമോ?; ഉന്നതതല അവലോകനയോഗം ഇന്ന്…
സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരണോ, രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ എന്നീ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. നിലവിലെ കോവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുത്തണോ എന്നതും യോഗം ചര്‍ച്ച ചെയ്യും. ജനങ്ങല്‍ക്ക് ബോധവത്കരണം എന്ന നിലയില്‍ രാത്രി കര്‍ഫ്യൂ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഒരാഴ്ചയ്ക്ക് ശേഷം രോഗവ്യാപനം …
Read More »അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ച് കേന്ദ്രം; കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗ മരുന്നുകളുടെ വിലകുറയും…
അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയുടേത് ഉള്‍പ്പെടെ പൊതുവെ ഉപയോഗിക്കുന്ന 39 മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, ഈ മരുന്നുകള്‍ക്ക് വില കുറയും. ഫലപ്രദമല്ലാത്ത ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ 16 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാന്‍സര്‍ മരുന്നുകള്‍ക്ക് 80 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്‍പ്പെടുത്തിയവയില്‍ കൂടുതലും കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്. കാന്‍സര്‍ ചികിത്സയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന …
Read More »‘ഇനി മുതൽ എടാ, എടീ വിളികള്‍ വേണ്ട’; പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി…
പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈകോടതി. പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. ഇതിന് ഡി ജി പി സെർകുലർ ഇറക്കണമെന്നും ഹൈകോടതി നിർദേശിച്ചു. തൃശ്ശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തിൽ അടുത്തിടെ പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ …
Read More »സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം; 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 22,938 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് …
Read More »