Breaking News

Slider

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ന്ന് ഇടുക്കി എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വ്യാഴാഴ്ച്ച ഇടുക്കി ജില്ലയിലും, വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയും ഇടുക്കിക്ക് പുറമെ എറണാകുളം ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read More »

യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിപ്പിക്കാന്‍ പാസ്റ്ററെ ജീവനോടെ കുഴിയില്‍ മൂടി; ഒടുവിൽ മൂന്നു ദിവസം കഴിഞ്ഞ് കണ്ടെത്തിയത്….

യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തനിക്കും സാധിക്കുമെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന് പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22) മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച്‌ കുഴിയില്‍ ഇറങ്ങി കിടന്നത്. സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ …

Read More »

വോഗ്ലര്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ ഇന്ന് വിധി.

ഇ ​ബു​ള്‍​ജെ​റ്റ് വ്ലോ​ഗ​ര്‍ സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​ന്‍, ലി​ബി​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന പൊ​ലീ​സി​‍െന്‍റ അ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​യി. ഹ​ര​ജി​യി​ല്‍ ജി​ല്ല കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും.നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​മ്ബ​തി​ന് ക​ണ്ണൂ​ര്‍ ആ​ര്‍.​ടി ഓ​ഫി​സി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ഹ​ളം വെ​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

Read More »

പ്രണയബന്ധങ്ങളുടെ പേരില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍ : ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. …

Read More »

മുസാഫര്‍നഗര്‍ വര്‍ഗീയ കലാപം: 77 കേസുകള്‍ പിന്‍വലിച്ച്‌ യുപി സര്‍ക്കാര്‍…

മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഒരു കാരണവും നല്‍കാതെയാണ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചത്. ‘ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ല. പൂര്‍ണ്ണമായ പരിഗണനയ്ക്ക് ശേഷം, നിര്‍ദ്ദിഷ്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതായി സര്‍ക്കാര്‍ പ്രസ്താവിക്കുന്നുണ്ട്’, സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയയും അഭിഭാഷക …

Read More »

പുതിയ വാഹനം പൊളിക്കല്‍ നയം, കോടികളുടെ നിക്ഷേപം പ്രതീക്ഷിച്ച്‌ കേന്ദ്രസര്‍ക്കാര്‍…

രാജ്യത്തെ പുതിയ വാഹന പൊളിക്കല്‍ നയത്തിന്റെ ഭാഗമായി “മെറ്റീരിയല്‍ റീസൈക്ലിങ്” ബിസ്നസിലേക്ക് പതിനായിരം കോടിയുടെ നിക്ഷേപം വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നത്. രാജ്യത്തെ വാഹനപ്പെരുപ്പത്തിന്റെ കണക്കുകളിലേക്ക് കണ്ണോടിച്ചാല്‍ കുറഞ്ഞത് ഏകദേശം 15,000 – 30,000 കോടി രൂപയുടെ നിക്ഷേപം വന്നേക്കും. ഇന്ത്യയില്‍ നിലവില്‍ മരണാസന്നരായ 2.14 കോടി വാഹനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഓരോ വര്‍ഷവും ഈ എണ്ണം അധികരിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മെറ്റീരിയല്‍ റീസൈക്ളിങ് മാറുന്നതിലേക്കാണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ …

Read More »

മൃഗശാലയിലെ ചിമ്ബാന്‍സിയോട് പ്രണയം: ഒടുവിൽ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ചിമ്ബാന്‍സിയുമായി അടുപ്പത്തിലായ യുവതിക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. താന്‍ ചിമ്ബാന്‍സിയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബെല്‍ജിയത്തിലാണ് സംഭവം. 4 വര്‍ഷമായി യുവതി സ്ഥിരമായി വടക്കന്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാലയില്‍ വരാറുണ്ടായിരുന്നു. ചിറ്റ എന്ന ചിമ്ബാന്‍സിയെ കാണാനാണ് യുവതി എന്നും മൃഗശാലയില്‍ എത്തിയിരുന്നത്. കൂടിന് അപ്പുറത്തും ഇപ്പുറത്തും നിന്നാണ് ഇരുവരും കണ്ടിരുന്നത്. യുവതി എന്നും ചിമ്ബാന്‍സിയുടെ കൂടിന് സമീപമെത്തി സംസാരിക്കുന്നതും കൈവീശി കാണിക്കുന്നതും മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. …

Read More »

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി, കോടതി വിധി നാളെ…

കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി നാളെ വിധി പറയും. ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയില്‍ പൊലീസിന്‍റെ വാദം.എന്നാല്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.

Read More »

അടുത്ത നാലാഴ്ച അതി നിർണ്ണായകം; സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം…

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. മൂന്നാം തരം​ഗ സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ വാക്സിനേഷന്‍ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരില്‍ ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്ബര്‍ക്ക വ്യാപനം കണക്കിലെടുത്ത് സമ്ബര്‍ക്ക പട്ടിക തയാറാക്കല്‍ കര്‍ശനമാക്കാനും ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോ​ഗം തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാ​ഗ്രത വേണ്ടതിനാല്‍ …

Read More »