ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാഗാന്ധി അതൃപ്തി അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ റിപ്പോർട്ട് തേടി. എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയാ പറഞ്ഞു. ചർച്ച തുടരുകയാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. അതേസമയം, പാലക്കാട് ഡി …
Read More »താലിബാനില്‍ നിന്നും രക്ഷനേടാന്‍ കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് അമ്മമാര്‍; ദുഃഖത്തോടെ അമേരിക്കന്‍ സൈനികര്‍…
അഫ്‌ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്ന അമേരിക്കന്‍ സൈന്യത്തെയും അഫ്‌ഗാന്‍ ജനതയെയും തമ്മില്‍ വേര്‍തിരിക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഒരു മുള്ളുവേലിയുണ്ട്. താലിബാന്റെ പിടിയില്‍ നിന്നും എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അഫ്‌ഗാനികളുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഈ മുള്ളുവേലിയാണ്. തങ്ങളുടെ മക്കളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തില്‍ കുഞ്ഞുങ്ങളെ അമ്മമാര്‍ ഈ മുള്ളുവേലിക്ക് മുകളിലൂടെ അപ്പുറത്തേക്ക് എറിഞ്ഞശേഷം അമേരിക്കന്‍ സൈനികരോട് അവരെ കൂടെ കൊണ്ടു പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന കാഴ്ചകള്‍ പതിവായിരുന്നെന്ന് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയ അമേരിക്കന്‍ …
Read More »ഹെയ്ത്തി ഭൂചലനം: മരണം 2,000 കടന്നു; നിരവധി പേര്‍ക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…
കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഭൂകമ്ബത്തില്‍ 12,260 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം.അപകടത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായി നശിച്ചു. 2010ല്‍ സമാനമായ ഭൂചലനം ഹെയ്ത്തിയെ ബാധിച്ചിരുന്നു. ഗാങ് വാറിലും കൊവിഡ് ദുരന്തത്തിലും പെട്ട് വലയുന്നതിനിടയിലാണ് ഹെയ്ത്തിയില്‍ ഭൂചനലമുണ്ടായത്. പ്രസിഡന്റ് …
Read More »പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് തേച്ചവരെ കൊലപ്പെടുത്തി യുവാവ്…
പിറന്നാള്‍ ആഘോഷത്തിനിടയില്‍ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ച് കൊന്ന് യുവാവ്. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്. മണി ധില്ലോണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സുഹൃത്തായ തനുര്‍പ്രീതിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇവര്‍ ഒത്തുകൂടിയത്. ഹോട്ടലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നതായി …
Read More »ആലപ്പുഴ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധാക്രമണം, പൂജാ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ തോട്ടില്‍ കളഞ്ഞു…
ആലപ്പുഴ കാഞ്ഞിരംചിറ കണ്ടയാശാന്‍ സ്‌കൂളിന് സമീപം പുരാതനമായ മാരിയമ്മന്‍കോവിലില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായതായ് റിപ്പോർട്ട്. ക്ഷേത്രത്തിലെ കസേരകള്‍, ബഞ്ചുകള്‍ തുടങ്ങിയവ തകര്‍ക്കുകയും, പൂജാ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ സമീപത്തെ തോട്ടില്‍ വലിച്ചെറിയുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞു ക്ഷേത്രം തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അതെസമയം കുറച്ചു കാലമായി ഈ പ്രദേശത്തു മയക്കുമരുന്ന് മാഫിയകളുടെ ആധിപത്യമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ദുരപ്രദേശങ്ങളില്‍ നിന്ന് വരെ ആളുകള്‍ ഇവിടെയെത്തുന്നു.
Read More »കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേർ കസ്റ്റഡിയില്‍…
ഫ്ലാറ്റില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് സക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 90 ഗ്രാം എം.ഡി.എം.എയും ഒരു കാറും മൂന്ന് വിദേശ നായ്ക്കളെയും പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല്‍, തൈബ എന്നിവരെ …
Read More »ഇനി രേഖകളില്ലാതെ ആധാറില്‍ മേല്‍വിലാസം അപ്ഡേറ്റ് ചെയ്യാനാകില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ….
ഇന്ത്യന്‍ പൗരന്‍ കൈവശം വയ്‌ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നേരത്തെ ആധാര്‍കാര്‍ഡിലെ മേല്‍വിലാസം പുതുക്കാന്‍ രേഖകള്‍ നിര്‍ബന്ധമില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ യു.ഐ.ഡി.എ.ഐയുടെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ആധാറിലെ മേല്‍വിലാസം തിരുത്തുന്നതിനോ പുതിയത് ചേര്‍ക്കുന്നതിനോ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമാണ്. മേല്‍വിലാസം തിരുത്തുന്നതിനായി ചെയ്യേണ്ടത്: 1. യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് …
Read More »പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല, മോഡല്‍ പരീക്ഷ ഓണ്‍ലൈനായി…
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ ആറുമുതല്‍ 16 വരെയാണ് ഒന്നാം വര്‍ഷ പരീക്ഷ. വി എച്ച് എസ് ഇ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബര്‍ ഏഴിനാരംഭിച്ച് 16 ന് അവസാനിക്കും. മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ഓണ്‍ലൈനായാണ് മോഡല്‍ പരീക്ഷകള്‍ നടത്തുക. ഈ മാസം 24 മുതല്‍ അടുത്തമാസം മൂന്ന് വരെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി …
Read More »പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രവേശനം നേടി 62 വയസ്സുകാരനായ മുന്‍ ആര്‍മി ഓഫീസര്‍.
പോണ്ടിച്ചേരിയിലെ പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ് 62 വയസ്സുകാരനായ റിട്ടയേഡ് സുബേദാര്‍ മേജര്‍ കെ പരമശിവം. വീട്ടിലെ സാമ്ബത്തിക പരാധീനതകള്‍ കാരണം ഈ മുന്‍ ആര്‍മി ഓഫീസര്‍ക്ക് സ്കൂള്‍ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് കീഴിലെ മോതിലാല്‍ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയ പരമശിവം തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘വീട്ടിലെ സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം എനിക്ക് ഉപരി …
Read More »തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂരില്‍ പീച്ചി അണക്കെട്ടിന്‍റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്ബലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.
Read More »