Breaking News

Slider

രാ​ജ്യ​ത്ത് 35,178 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേ​ര​ളത്തില്‍…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,178 പേ​ര്‍​ക്ക് പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൂടാതെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,169 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 440 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം 3,22,85,857 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ 3,14,85,923 പേ​രും ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. 3,67,415 പേ​രാ​ണ് നി​ല​വി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 4,32,519 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കേരളത്തിൽ …

Read More »

ഒരു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഡീസല്‍ വില കുറച്ചു; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ബുധനാഴ്ചത്തെ വില 94.49 രൂപയാണ്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്നുനില്‍ക്കുകയാണ്. രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്ബനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ബുധനാഴ്ചത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. അതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ പെട്രോളിന്റെ സംസ്ഥാന …

Read More »

കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍…‌‌‌

കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിയായ 27 കാരിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയത്. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രാവിലെ ഭര്‍ത്താവ് നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും യുവതി മരിച്ചിരുന്നു. യുവതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു …

Read More »

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ ഇന്ന് നിര്‍ണായക വിധി…

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുക. ഇതിന് മുന്‍പ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് …

Read More »

ഗംഗാനദി കരകവിഞ്ഞൊഴുകുന്നു; ബീഹാറിലെ രണ്ട് ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…

കനത്ത മഴയില്‍ ഗംഗാനദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ബീഹാറിലെ രണ്ട് ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തൊമ്ബത് സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബീഹാറില്‍ ഇരുപത് സ്ഥലങ്ങളും ഉത്തര്‍പ്രദേശില്‍ അഞ്ച് സ്ഥലങ്ങളിലും അസമിലെ രണ്ട് സ്ഥലങ്ങളിലും ഝാര്‍ഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ വീതം സ്ഥലങ്ങളിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്. യമുനനദിയിലേയും ഗംഗയുടെ വടക്കന്‍ പോക്ഷകനദികളിലേയും നിലയ്‌ക്കാത്ത ശക്തിയേറിയ ഒഴുക്കാണ് സ്ഥിതിഗതികള്‍ ഇത്രക്ക് രൂക്ഷമാകാന്‍ കാരണം. വരുന്ന രണ്ട് ദിവസങ്ങളിലായി …

Read More »

ഐഎന്‍എസ് വിക്രാന്തില്‍ കയ്യൊപ്പ് ചാര്‍ത്തി കെല്‍ട്രോണ്‍; അഭിമാന നേട്ടവുമായി കേരളത്തിന്റെ സ്വന്തം കമ്പനി…

സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തിന്റെ അഭിമാനമാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ കൈയ്യൊപ്പ് ചാര്‍ത്തി കെല്‍ട്രോണ്‍. കപ്പലുകളുടെ ഗതിനിയന്ത്രണത്തിനും വേഗത നിര്‍ണയിക്കുന്നതിനും ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച്‌ കടലിന്റെ ആഴം അളക്കുന്നതിനും സമുദ്രത്തിനടിയിലുള്ള സന്ദേശവിനിമയത്തിനുമുള്ള പ്രധാനപ്പെട്ട ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത് കെല്‍ട്രോണാണ്. തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണിന്റെ സ്പെഷ്യല്‍ പ്രോഡക്ടസ് ഗ്രൂപ്പാണ് ഉപകരണങ്ങള്‍ വിക്രാന്തില്‍ സ്ഥാപിച്ചത്. കൊച്ചിയിലുള്ള എന്‍പിഒഎല്‍, തിരുവനന്തപുരം സി-ഡാക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് …

Read More »

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന; 43 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി…

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതിയിലൂടെ രാജ്യത്ത് 43 കോടിയോളം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചതായി റിപ്പോര്‍ട്ട്. പദ്ധതിയ്‌ക്ക് കീഴില്‍ 42.89 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇതില്‍ പകുതിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പിഎംജെഡിവൈ പദ്ധതി പ്രകാരം സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ ഏത് ബാങ്ക് ശാഖകളിലൂടെയും അക്കൗണ്ട് തുറക്കാന്‍ കഴിയും. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്‌ ഗുണഭോക്താക്കളില്‍ 23.76 കോടി പേരും സ്ത്രീകളാണ്. 28.57 കോടി ആളുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. …

Read More »

ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി; യുവതി ഗുരുതരാവസ്ഥയില്‍…

ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ മഹോബ കുല്‍പാഹര്‍ സ്വദേശിയായ 30 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. അയല്‍ക്കാരനായ യുവാവ് മര്‍ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ച്‌ ശനിയാഴ്ചയാണ് …

Read More »

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ്; 18,556 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് …

Read More »

പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. വിവാദങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു എം സി ജോസഫൈന്റെ രാജി. തുടര്‍ന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ, സതീദേവി, സിഎസ് സുജാത തുടങ്ങിയവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലേക്ക് വന്നിരുന്നു.

Read More »