മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എസ്എംസിഎച്ച്) പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിയുതിർത്തതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എട്ട് …
Read More »ടോക്കിയോ ഒളിമ്പിക്സ്; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ…
ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്‍മൂഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിത ട്രിയതലോണില്‍ ആണ് സ്വര്‍ണം. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍ സൈക്കിളിംഗ്, 5 കിലോമീറ്റര്‍ ഓട്ടം എന്നിവ അടങ്ങിയ ട്രിയതലോണില്‍ ഒളിമ്പിക്സിലെ ഏറ്റവും പാടുള്ള മത്സരങ്ങളില്‍ ഒന്നാണ്. ഇതില്‍ വമ്പൻ താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്‍ണം സ്വന്തമാക്കിയത്. ഫ്ലോറയ്ക്ക് 2008 ഒളിമ്പിക്സിൽ റേസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല, സൈക്കിള്‍ …
Read More »ഇന്‍-ഫാ ചുഴലിക്കാറ്റും വെള്ളപൊക്കവും: മരണം 63 കഴിഞ്ഞു, വ്യാപക നാശനഷ്ടം…
ഇന്‍-ഫാ ചുഴലിക്കാറ്റിലും വെള്ളപൊക്കത്തിലും ചൈനയില്‍ 63 മരണം. വിവിധ സ്ഥലങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ സെക്കന്‍ഡില്‍ 38 മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശി. ഹെനാന്‍ പ്രവിശ്യയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 63 പേര് മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിലെ വെള്ളപ്പൊക്കത്തില്‍ ഒരു സബ്‌വേ മെട്രോ ട്രെയിനും തുരങ്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്. ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്‌സു പ്രവിശ്യയിലെ ക്വിഡോംഗ് …
Read More »ജലനിരപ്പ് 2370.18 അടി; മൂന്നടി പിന്നിട്ടാല്‍ ഇടുക്കിയില്‍ ആദ്യ ജാഗ്രതാനിര്‍ദേശം….
കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ട് നിറവിലേക്ക്. സംഭരണശേഷിയുടെ 64.18 ശതമാനമായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32.91 ശതമാനം കൂടുതല്‍. വെള്ളം 2378 അടി പിന്നിട്ടാല്‍ ഇത്തവണ തുറക്കേണ്ടിവരും. തിങ്കളാഴ്ചത്തെ ജലനിരപ്പ് 2370.18 അടിയാണ്. ഓരോ ദിവസവും ശരാശരി ഒന്നരയടി കൂടുന്നുണ്ട്. മഴ ശക്തിയായാല്‍ രണ്ടടി വീതം ഉയരും. വെള്ളം കുറച്ചുനിര്‍ത്താന്‍ ഒരാഴ്ചയായി പരമാവധി വൈദ്യുതോല്‍പാദനം നടത്തുകയാണ്. ജനറേറ്ററുകളുടെ ശേഷിക്കനുസരിച്ച് ഉല്‍പാദനം കൂട്ടുന്നതിനാല്‍ ഒഴുകിയെത്തുന്ന പകുതിയോളം പുറന്തള്ളപ്പെടുന്നു. കഴിഞ്ഞദിവസത്തെ ഉല്‍പാദനം 14.524 ദശലക്ഷം യൂണിറ്റാണ്. …
Read More »ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍…
ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അധിക സ്ത്രീധനം ചോദിച്ചുള്ള നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെൺകുട്ടി ഭര്‍തൃ വീട്ടല്‍വച്ച് ജീവനൊടുക്കിയത്. 51 പവന്‍ സ്വര്‍ണവും കാറും …
Read More »കുട്ടി ഹാക്കര്‍മാരുടെ തിരുട്ട് ഗ്രാമം, ചൗക്കി ബംഗാറില്‍ കടന്ന് കേരളാ പൊലീസിന്റെ ആക്ഷന്‍
കേരളാ പോലീസിന് മറ്റൊരു പൊൻതൂവൽ കൂടി വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ പിന്തുടര്‍ന്ന് കേരളാ പൊലീസ് എത്തിപ്പെട്ടത് യു.പിയിലെ തിരുട്ട് ഗ്രാമത്തില്‍. കുട്ടികളായ ഹാക്കര്‍മാര്‍ ഉള്‍പ്പടെ സൈബര്‍ തട്ടിപ്പ് നടത്തുന്ന ചൗക്കി ബംഗാറില്‍ കടന്ന് രണ്ട് പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശില്‍ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് വ്യാജ ഫേസ്ബുക്ക് അകൗണ്ടുണ്ടാക്കി പണം തട്ടുന്ന …
Read More »ഐഎസില്‍ ചേര്‍ന്ന മകളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി…
ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്ബത്ത് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഈ വിഷയത്തില്‍ കേന്ദ്രം രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ജൂലൈ രണ്ടിന് ബിന്ദു സമ്ബത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പരിഗണിച്ചത്. ഭര്‍ത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ …
Read More »ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയം; വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക…
കൊല്ലം എം.എല്‍.എ മുകേഷില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ വക്കീല്‍ നോട്ടീസ്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടാണ് നടന്‍ കൂടിയായ മുകേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിന്റെ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. മുകേഷിൻരെറ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 2013 ഒക്‌ടോബര്‍ …
Read More »കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; നാലുപേരെ സി പി എം പുറത്താക്കി…
കരുവന്നൂര്‍ സഹകരണ ബേങ്ക് വായ്പാ തട്ടിപ്പില്‍ കൂട്ട നടപടിയുമായി സി പി എം. പ്രതികളായ നാലു ജീവനക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍, മുന്‍ ഭരണ സമിതി പ്രസിഡന്റ് ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,09,382 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. കൂടാതെ 135 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മലപ്പുറം 1779 തൃശൂര്‍ 1498 കോഴിക്കോട് 1264 എറണാകുളം 1153 പാലക്കാട് 1032 കൊല്ലം 886 കാസര്‍ഗോഡ് 762 തിരുവനന്തപുരം 727 ആലപ്പുഴ 645 …
Read More »