സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …
Read More »വനിത കമീഷന്‍ അധ്യക്ഷ പദവിയിലേക്ക് എന്നെ പരിഗണിക്കണം- സന്തോഷ് പണ്ഡിറ്റ്…
കേരള വനിത കമീഷനില്‍ അധ്യക്ഷന്‍റെ ഒഴിവു ഉണ്ടെങ്കില്‍ തന്നെ പരിഗണിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. വനിത കമീഷന്‍ അധ്യക്ഷ എന്ന പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്, കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ് എന്ന പോസ്റ്റാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിരിക്കുന്നത്. ബയോഡാറ്റയടക്കമാണ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്: കേരള വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. (ഈ …
Read More »ദുരൂഹത; സ്‌കൂള്‍ പരിസരത്തെ ശ്മശാനത്തില്‍ 751 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കാനഡയിലെ ഒരു സ്‌കൂള്‍ പരിസരത്തെ ശ്മശാനത്തില്‍ 751 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സസ്‌കാച്ചെവാന്‍ തലസ്ഥാനമായ റെജീനയില്‍ നിന്ന് 87 മൈല്‍ കിഴക്കുള്ള മരിയവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1899 മുതല്‍ 1997 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണിത്. കൗസെസ്സ് ഫസ്റ്റ് നേഷന്‍ മേധാവി കാഡ്മുസ്ന്‍ ഡെല്‍മോറാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍, ഇത്രയും കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല. കഴിഞ്ഞ …
Read More »കോവിഡ്: മൂന്നാംതരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍….
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. രോഗവ്യാപനം പരമാവധി കുറയ്ക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി തുക വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ വീഴ്ച വന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാലാണ് മൂന്നാം തരംഗം നേരിടുന്നതിനായി മുന്‍കൂട്ടി സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്രം …
Read More »ജോസഫൈന്റെ രാജിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍…
മോശം പരാമര്‍ശത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം.സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. രാജി കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തു. ന്യായീകരണ ക്യാപ്സൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചു. വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വി ഡി സതീശന്‍ …
Read More »ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി, ഹര്‍ജി മാറ്റിയത് പത്താം തവണ…
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. കേസിന്റെ വാദത്തിനായി ബിനീഷിന്റെ അഭിഭാഷകന്‍ സമയം ചോദിച്ചപ്പോള്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കുകയായിരുന്നു. ബിനീഷിന്റെ അഭിഭാഷകന് അടുത്ത ബുധനാഴ്ചയും ഇഡിക്ക് വ്യാഴാഴ്ചയും വിശദമായ വാദം അവതരിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. തന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് …
Read More »കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; കാണാതായ സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി…
കൊല്ലം കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ടു സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഊഴായിക്കോട് സ്വദേശി 23കാരിയാണ് മരിച്ചത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രണ്ടാമത്തെ യുവതിക്കായി ഇത്തിക്കരയാറിലും പരിസരത്തും തിരച്ചില്‍ തുടരുന്നു. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് …
Read More »വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു; അധ്യക്ഷസ്ഥാനം ഒഴിയുന്നത് കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെ
വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജോസഫൈന്റെ പെരുമാറ്റം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തില്‍ പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ …
Read More »പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍…
പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവക്ക് നിര്‍ദേശം നല്‍കി. പുതിയ ഐ.ടി നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രശസ്തരായവരുടെയും അല്ലാത്തവരുടെയും പേരിലെ വ്യാജ അക്കൗണ്ടുകള്‍ വ്യാപകമാണ്. സ്വയം പ്രശസ്തരാവാനാണ് ചിലര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുന്നത്. ഇതിന്റെ പേരില്‍ സമൂഹമാധ്യമ അനുയായികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സെലിബ്രിറ്റികളുടെ വിശ്വാസ്യത ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുകയാണ് മറ്റു …
Read More »കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത; അന്വേഷണ സംഘം വിളിപ്പിച്ച രണ്ടു പെണ്‍കുട്ടികളെ കാണ്മാനില്ല…
കൊല്ലത്ത് നവജാതശിശു മരിച്ച കേസില്‍ അന്വേഷണ സംഘം വിളിപ്പിച്ച പെണ്‍കുട്ടികളെ കാണാതായി. കല്ലുവാതുക്കല്‍ ഊരാഴ്കോട് നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. ഭര്‍ത്താവ് വിഷ്ണുവിന്റെ 21ഉം 22ഉം വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. …
Read More »