കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 18-23 വയസ് വരെയുള്ള പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. കുട്ടികളുടെ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ മെഡിക്കല്‍ ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കുമെന്ന് …
Read More »കൊല്ലം പുനലൂരില്‍ യുവതി തീ കൊളുത്തി മരിച്ചു; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം…
പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. 34 വയസുള്ള യുവതിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. ഭര്‍ത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് …
Read More »സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം…
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. ഒരേ സമയം പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് യോഗം വിട്ടു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് യോഗം വിട്ടു. പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരു ആഴ്ച്ച കൂടി തുടരാന്‍ തീരുമാനമായി. …
Read More »സംസ്ഥാനത്ത് 12,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 141 മരണം; 11,730 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് …
Read More »സ്ത്രീധന പീഡനങ്ങളുടെ നാടായി കേരളം; അഞ്ചു വര്‍ഷത്തിനിടെ 15,143 കേസുകൾ; 66 സ്ത്രീധന പീഡന മരണങ്ങള്‍; കഴിഞ്ഞ നാലു മാസത്തിനിടെ 1080 ഗാര്‍ഹിക പീഡനക്കേസുകള്‍…
അഞ്ചു വര്‍ഷത്തിനിടെ 66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരില്‍ പീഡനമേറ്റ് മരണപ്പെട്ടത്. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ വെമ്ബായത്തെ സ്ത്രീ പീഡന മരണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതില്‍ക്കൂടും. 2016ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ല്‍ 12ഉം 18ല്‍ 17ഉം പേര്‍ …
Read More »ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്…
ലൈവ് ഓഡിയോ റൂമുകളും പോഡ്‌കാസ്റ്റുകളും ഉള്‍പ്പെടുത്തി ഫെയ്സ്ബുക്ക് നവീകരിച്ചു. ക്ലബ് ഹൗസിന്‍റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകള്‍ ഇപ്പോള്‍ ഫെയ്സ്ബുക്കിലും ലഭ്യമാണ്. പൊതു ഗ്രൂപ്പുകളിലേക്ക് ശ്രോതാക്കളെ ചേര്‍ക്കാനും അവര്‍ക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് മറ്റു ഉള്ളവരേയും ഗ്രൂപ്പിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പില്‍ 50 പേര്‍ക്കെ സംസാരിക്കാന്‍ കഴിയൂ. ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൂപ്പിന്‍റെ എല്ലാ നിയന്ത്രണങ്ങളും ഗ്രൂപ്പ് അഡ്മിന്‍റെ കയ്യിലാണ്. പൊതു ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ലൈവ് …
Read More »ഇനിയൊരു മാതാപിതാക്കളുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴരുത്: രമേശ് ചെന്നിത്തല..
ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മതാപിതാക്കളെ സന്ദര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘നമ്മുടെ നാട്ടിലെ എത്രയോ സ്ത്രീകളെ മരണത്തിലേക്കും നിരന്തരമായ ഗാര്‍ഹിക പീഡനത്തിലേക്കും തള്ളിയിടുന്ന ക്രൂരമായ ഏര്‍പ്പാടാണ് സ്ത്രീധനം. പ്രാകൃതമായ ഈ സമ്ബ്രദായം പെണ്‍കുട്ടികളെ നിത്യദു:ഖത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ കുടുംബങ്ങളില്‍ സ്ത്രീധനം മൂലമുണ്ടാകുന്ന ആവലാതികള്‍ ചെറുതല്ല. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ ഇന്നും ഇവിടെ ശക്തമായി നിലനില്‍ക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി …
Read More »കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു; കുറ്റവാളികള്‍ക്കെതിരെ കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി…
ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്‍റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഗതാഗത മന്ത്രി ആന്‍്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായ കിരണ്‍ കുമാറിനെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലീസിന് …
Read More »12ാം ക്ലാസുകാരനെ യു.പി പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വന്‍ വിമര്‍ശനം (വീഡിയോ )
12ാം ക്ലാസ് വിദ്യാര്‍ഥിയെ യു.പി പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം. സൗരഭ് സിങ് എന്ന വിദ്യാര്‍ഥിയെയാണ് ലഖ്‌നോ പൊലീസ് മര്‍ദിക്കുന്നത്. തന്നെ പൊലീസുകാരന്‍ ക്രൂരമായി മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ പറഞ്ഞെന്നും കുട്ടി കരഞ്ഞുപറയുന്നുണ്ട്. കുട്ടിയുടെ കൈകള്‍ പൊലീസ് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയ് കൃഷ്ണ എന്ന മാധ്യമപ്രവര്‍ത്തകനാണ് വിഡിയോ ട്വീറ്റ് ചെയ്തത്. കുട്ടിയെ പൊലീസ് മര്‍ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും വിരലുകള്‍ ഞെരിക്കുകയും ചെയ്തതായി ഇദ്ദേഹം പറയുന്നു. …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 23ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ …
Read More »