അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങുന്നു. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്ബൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം …
Read More »വ്യക്തിയല്ല വലുത്, സംവിധാനമാണ്: ഞാന്‍ പൂര്‍ണ സംതൃപ്തയാണ്; കെ കെ ശൈലജ
മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നു കെ.കെ. ശൈലജ. ”വ്യക്തിയല്ല, സംവിധാനമാണു മുഖ്യം. ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. ഇതൊക്കെ പാര്‍ട്ടിയില്‍ സാധാരണമാണ്. പാര്‍ട്ടി തീരുമാനമാണ്, വളരെ സന്തോഷം. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് ഒരു തവണ മന്ത്രിയായത്. കഴിയാവുന്നിടത്തോളം നന്നായി ആ ഉത്തരവാദിത്തം നിര്‍വഹിച്ചു.” എന്നും ശൈലജ ടീച്ചർ പറഞ്ഞു
Read More »പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ?? ചെന്നിത്തലയെ പിന്തുണച്ചത് 6 എം.എല്‍.എമാര്‍ മാത്രം
കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈത്തലിംഗവും എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും അഭിപ്രായ ശേഖരണത്തില്‍ വി.ഡി. സതീശന് കൂടുതല്‍ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ പുതിയ നേതൃനിര വേണമെന്ന് നിരീക്ഷകരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ 11 പേരും കക്ഷി നേതാവ് സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. …
Read More »വിവാഹച്ചടങ്ങില്‍ പ്ലേറ്റിനെച്ചൊല്ലി തര്‍ക്കം; വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്…
വിവാഹചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല നടന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ചിലാണ് സംഭവം. അക്രമങ്ങളെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാര്‍ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാല്‍ത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വിവാഹത്തിന് മുമ്ബുള്ള തിലക് എന്ന ചടങ്ങ് …
Read More »ജനങ്ങള്‍ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുന്നു: രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
കൊവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം. സംസ്ഥാനങ്ങള്‍ നേരിട്ട് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പതിനൊന്ന് …
Read More »ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍…
വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ തള്ളിക്കൊണ്ട് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പ്രത്യേകിച്ച് ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി മാത്രം 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണത്തില്‍ ഗസയിലെ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ടെന്നാണ് സൈനിക വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറയുന്നത്. അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി …
Read More »കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ‘ടൗട്ടേ’ക്ക് പിന്നാലെ ‘യാസ്’ വരുന്നു; ന്യൂനമര്‍ദം രൂപംകൊള്ളുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍…
ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലാവും അറിയപ്പെടുക. അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ആഴ്ചകള്‍ക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒമാന്‍ നല്‍കുന്ന ‘യാസ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം …
Read More »കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു; ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ്…
സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച പൂയപ്പള്ളി സ്വദേശിനി മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം തിരൂരില്‍ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം …
Read More »സത്യപ്രതിജ്ഞ: പങ്കെടുക്കുന്നവരുടെ എണ്ണം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം…
സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി എത്ര പേര്‍ പങ്കെടുക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. ഉച്ചകഴിഞ്ഞ് വിവരം അറിയിക്കണം. ചടങ്ങില്‍ പങ്കെടുക്കന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. 500 പേര്‍ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവര്‍ത്തകരും അടക്കമാണ് 500 പേരെന്നും ചടങ്ങിനു കര്‍ശന നിബന്ധനകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരുടെ …
Read More »കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ വീണ്ടും ഇത് മഴ ശക്തമാക്കും. സംസ്ഥനത്തെ കാലവര്‍ഷത്തിന്റെ വരവ് ഇത് നേരത്തെയാക്കാനും ഇടയാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്ന പേരാവും നല്‍കുക.
Read More »