Breaking News

Slider

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ഈ വർഷം ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ചൂട് സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നതാണ്. തുടർച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ഉയർന്ന താപനില. ചൂട് കാരണം ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നതും കുറഞ്ഞു. ചൂട് കനത്തതോടെ നഗരത്തിൽ …

Read More »

ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. രേണു രാജും വിവാഹിതരായി…

ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എംബിബിഎസ് ബിരുദം നേടിയതിനുശേഷമാണ് ശ്രീറാമും രേണുവും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നത്. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ സിവിൽ സർവീസ് പരീക്ഷ പാസാകുന്നത്. ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും …

Read More »

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഷിഗല്ല രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പുതിയാപ്പയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ രോഗവ്യാപനം ഇല്ലെന്ന് ആരോഗ്യവിദഗ്‌ദ്ധര്‍ അറിയിച്ചു. ഇന്നലെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. മലിനജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഇത്കൂടാതെ പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് മറ്റ് രോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും …

Read More »

ചെറുരാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കി ചൈന, പ്രധാന സ്ഥലങ്ങള്‍ എഴുതി വാങ്ങും : രക്ഷിച്ചെടുക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച്‌ ഇന്ത്യ

ചെറുരാജ്യങ്ങളെ ചൈനയുടെ നീരാളിക്കൈകളില്‍ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള കരുത്തുറ്റ വ്യാപാര വാണിജ്യ പദ്ധതികള്‍ക്ക് ക്യാബിനറ്റ് രൂപം കൊടുത്തു. ആഗോളതലത്തില്‍, വാണിജ്യ മേഖലയില്‍ ഇന്ത്യ കാര്യമായി ഇടപെടുകയാണ്. ഇതിന്റെ കരട് രൂപരേഖയാണ് ക്യാബിനറ്റ് യോഗത്തില്‍ തയ്യാറായത്. ചെറുകിട രാജ്യങ്ങള്‍ക്ക് കടം നല്‍കി അവയെ പയ്യെപ്പയ്യെ വിഴുങ്ങുന്ന ചൈനയുടെ ‘ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി’ എന്ന കടക്കെണിയില്‍ നിന്നും രാഷ്ട്രങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. കടം നല്‍കിയ ശേഷം …

Read More »

കണ്ടക്ടറില്ലാതെ ബോക്സില്‍ യാത്രാക്കൂലി നിക്ഷേപിച്ച്‌ ഓടിയ ബസിന് ചുവപ്പ് സിഗ്നല്‍; സര്‍വീസ്‌ നിര്‍ത്തി വെക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് സര്‍വീസ് നിര്‍ത്തി വെക്കാന്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. ഇന്നലെ രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ച ശേഷം സര്‍വീസ് നടത്താമെന്ന് നിര്‍ദേശവും നല്‍കി. വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് ആരംഭം കുറിച്ചത്. ബസിലെ ബോക്സില്‍ …

Read More »

രക്ഷിക്കാന്‍ ആളുമായെത്തിയപ്പോഴേക്കും പെരുമ്ബാമ്ബിന്‍കുഞ്ഞിനെ അടിച്ചു കൊന്നു, കേസെടുത്ത് വനം വകുപ്പ്, സി സി ടി വി ദൃശ്യങ്ങള്‍ തെളിവാകും

വ്യാപാര സ്ഥാപനത്തില്‍ കയറിയ പെരുമ്ബാമ്ബിന്‍കുഞ്ഞിനെ അടിച്ചു കൊന്നതിന് രണ്ടു പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴഇടുക്കി റോഡിലെ മൊബൈല്‍ സര്‍വീസ് സെന്ററില്‍ പെരുമ്ബാമ്ബിന്റെ കുഞ്ഞ് കയറിയത്. ആളുകള്‍ കൂടിയതോടെ പാമ്ബ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്കൊപ്പം പാമ്ബിനെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ ഇല്ലായിരുന്നു. അതിനാല്‍ ലൈസന്‍സുള്ള പാമ്ബ് പിടിത്തക്കാരെയുമായി എത്താമെന്നു പറഞ്ഞ് ഇവര്‍ മടങ്ങി. എന്നാല്‍ ഇതിനിടെ …

Read More »

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; ലീ​ഗ് നേതാവിന്റെ മകനും സിനിമ നിര്‍മാതാവും കസ്റ്റഡിയില്‍

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകന്‍, സിനിമ നിര്‍മാതാവ് സിറാജുദ്ദീന്‍ എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ പിടികൂടിയത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകീട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സ്വര്‍ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ …

Read More »

മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ വീട്ടിലെത്തിച്ച്‌ ഇരുപത്തിമൂന്നുകാരി

മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ വീട്ടിലെത്തിച്ച ഇരുപത്തിമൂന്നുകാരിയാണ് ഇപ്പോള്‍ നാട്ടിലെ താരം. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്‌ന സുബ്രഹ്മണ്യനാണ് തന്റെ അന്വേഷണാത്മക ബുദ്ധി കൊണ്ട് സ്വന്തം മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ഡയറക്‌ട് മാര്‍ക്കറ്റിം​ഗ് നടത്തുന്ന ചെറുപ്പക്കാരന്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കമ്ബനിയുടെ മാനേജര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ജസ്നക്ക് കൈമാറുകയായിരുന്നു. ഈ മാസം 23നു വൈകിട്ടാണ് വീടിന്റെ ഉമ്മറത്ത് നിന്നും ജസ്നയുടെ മൊബൈല്‍ …

Read More »

കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്?

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. ഇന്നലത്തെ അപേക്ഷിച്ച്‌ 376 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 16,980 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 0.04 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 39 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ …

Read More »

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവും ഇതും അറിഞ്ഞിരിക്കണം

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പലതരത്തിലുള്ള ഓപ്‌ഷനുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. അതില്‍ ഒരു പ്രധാന ഓപ്‌ഷന്‍ ആണ് ഡ്യൂവല്‍ സിം. ഇപ്പോള്‍ ഡ്യൂവല്‍ 5ജി സപ്പോര്‍ട്ട് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. അത്തരത്തില്‍ ഡ്യൂവല്‍ സിം ഇടുവാനുള്ള ഓപ്‌ഷന്‍ ഉള്ളതുകൊണ്ട് തന്നെ നമ്മളില്‍ പല ആളുകളും ഡ്യൂവല്‍ സിം തന്നെയാണ് ഉപയോഗിക്കുന്നത്. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന മാക്സിമം നമ്ബര്‍ 9 ആണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ …

Read More »