ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ജനറല്‍- സംസ്ഥാനതലം: പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍), അസി. എന്‍ജിനീയര്‍ – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)(ബ്ലഡ് ബാങ്ക്), അസിസ്റ്റന്‍റ് പ്രഫസര്‍ (സംസ്കൃതം) – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ജ്യോഗ്രഫി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (എജുക്കേഷന്‍ ടെക്നോളജി) -നേരിട്ടും …
Read More »രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് സ്പ്രിങ്
പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിങ് വിജയകരമായി പുറത്തെടുത്തു. സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധര്‍ സ്പ്രിങ് പുറത്തെടുത്തത്. കാസര്‍ഗോഡ് കുമ്ബള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്ബെപ്പോഴോ അബദ്ധത്തില്‍ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത …
Read More »പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളില്‍ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു…
നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. നവജാത ശിശുവിനെ ടവ്വലില്‍ പൊതിയാതെ എടുത്തതിനാല്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്നും വഴുതി വീഴുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അപകടം സംഭവിക്കുന്നതിന് ദൃക്‌സാക്ഷിയാണ്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബര്‍ റൂമിലേക്ക് ഓടിവരികയും ചെയ്തിരുന്നു. കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് …
Read More »മനുഷ്യരില്‍ എച്ച്3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു
ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എന്‍8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (H3N8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായി ഹെല്‍ത്ത് അതോറിറ്റി …
Read More »‘ദൈവം കെ ബി ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ’; പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു
ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെയെന്ന് പരിഹാസവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ‘ ദൈവം ഗണേഷ് കുമാറിന്റെ കൂടെ എന്നും ഉണ്ടാകട്ടെ. പക്ഷേ ഞാന്‍ പ്രതിസന്ധികളില്‍ നിന്ന് ഓടി ഒളിക്കുന്ന ആളല്ല. ഇതൊക്കെ നേരിട്ടാണ് ഇവിടം വരെ എത്തിയത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ …
Read More »‘മാസ്‌ക് മാറ്റാറായിട്ടില്ല, കൊവിഡ് തരംഗം ഇനിയും ഉണ്ടായേക്കാം’; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
സംസ്ഥാനത്തെ കൊവിഡ്-19 സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ല. കൊച്ചിയിലാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. ജില്ലകളിലെ സാഹചര്യം സൂഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് രൂപപ്പെടുന്ന സാഹചര്യമില്ല. മാസ്‌ക് മാറ്റാറായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ഇനിയും തരംഗങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ ബോധവല്‍ക്കരണം ശക്തമായി തുടരും. അവലോകന യോഗങ്ങളും തുടരും. കൊവിഡ് കേസുകള്‍ …
Read More »കൈക്കുഞ്ഞുമായി കവര്‍ച്ചയ്‌ക്കെത്തുന്ന ‘ആമസംഘം’ കേരളത്തില്‍, കൊച്ചിയിലെ രണ്ട് വീടുകളില്‍ നിന്നായി കവര്‍ന്നത് 115 ലക്ഷം രൂപയുടെ വജ്രവും സ്വര്‍ണവും; മുന്നറിപ്പ്
കൊച്ചി നഗരത്തിലെ രണ്ട് വീടുകളില്‍ നിന്നായി 115 ലക്ഷം രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്നത് സ്ത്രീകളുള്‍പ്പെട്ട ‘ആമസംഘം’. പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് സംഘം കവര്‍ച്ചയ്‌ക്കെത്തിയത്. മൂന്നുപേരുണ്ട് ദൃശ്യത്തില്‍. കവര്‍ച്ചാസംഘം കൊച്ചി വിട്ടെന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിന് എറണാകുളം സരിത തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവര്‍ ആദ്യ കവര്‍ച്ച നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. വിഷുപ്പുലരിയിലായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ …
Read More »സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞു. ഇതോടെ പവന് 38,760 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു …
Read More »‘ഒരു സോപ്പ് വാങ്ങിത്തരുമോ’ എന്ന് ചോദ്യം; അവശത കണ്ട് വായോധികനെ കുളിപ്പിച്ചു കൊടുത്ത് പോലീസുകാരൻ… കയ്യടിച്ച് സോഷ്യൽ മീഡിയ
‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച വയോധികനെ കുളിപ്പിച്ച് കൊടുത്ത് പോലീസുകാരൻ. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകന് തുണയായത്. കഴിഞ്ഞ ദിവസം, ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അവശനായ വയോധികൻ പതുക്കെ നടന്നു വരുന്നത് ഷൈജു കണ്ടത്. ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു …
Read More »ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…
നല്ലൊരു ജോലി നേടണം, സമ്പാദിക്കണം. സ്വപ്നങ്ങളെല്ലാം നേടണം മിക്കവരുടെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെയാണ്. വെറും ഒരു മണിക്കൂർ പണിയെടുത്താൽ ഏകദേശം 2000 രൂപ വരെ ലഭിക്കുന്ന ഒരു ജോലിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അതെ അങ്ങനെയൊരു ജോലിയുണ്ട്. പക്ഷെ ഇവിടെയെങ്ങും അല്ല. സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി. മണിക്കൂറിന് 22 ഡോളറാണ് അതായത് 1679 ഇന്ത്യൻ രൂപയാൻ ശമ്പളമായി ലഭിക്കുന്നത്. ആകർഷണമായ ശമ്പളം …
Read More »