മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ഘോഷയാത്ര നടക്കുന്നത്. 25 സായുധ പോലീസും 15 ദേവസ്വം ജീവനക്കാരും ഉള്‍പ്പെടെ 35 പേര്‍ മാത്രമാണ് അനുഗമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെംബര്‍ -രവി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. ക്ഷേത്രങ്ങളില്‍ മാത്രമേ സ്വീകരണം ഒരുക്കിയിട്ടുള്ളു. 26ന് ഉച്ചയ്ക്കാണ് …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നു വില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More »സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക് കൊവിഡ്; 30 മരണം: 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് 5711 പേര്‍ക്ക് കൂടി കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 905 മലപ്പുറം 662 കോഴിക്കോട് 650 എറണാകുളം 591 കൊല്ലം …
Read More »സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കൊവിഡ്; 29 മരണം: 5578 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 826 കോഴിക്കോട് 777 മലപ്പുറം 657 തൃശൂര്‍ 656 കോട്ടയം 578 ആലപ്പുഴ 465 കൊല്ലം 409 പാലക്കാട് 390 പത്തനംതിട്ട 375 തിരുവനന്തപുരം …
Read More »സംസ്ഥാനത്ത് കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക്; വരുന്ന രണ്ടാഴ്‌ച്ച കേരളത്തിന് അതി നിര്‍ണായകം; ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്ത് അടുത്ത രണ്ടാഴ്‌ച്ച വളരെ നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണെന്നും, വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നും ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പലരും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം …
Read More »എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു; കൂൾ ഓഫ് ടൈം അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കും…
മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു. പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഓഫ് ടൈം (സമാശ്വാസ …
Read More »കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; ഒരു മരണം ; 25 പേര്‍ക്ക് രോഗലക്ഷണങ്ങൾ…
കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സാമ്ബിള്‍ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഷിഗെല്ല മലിനമായ ജലം, …
Read More »സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്; 23 മരണം: 606 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി കോഴിക്കോട് 674 തൃശൂര്‍ 630 എറണാകുളം 578 കോട്ടയം 538 മലപ്പുറം 485 കൊല്ലം 441 പത്തനംതിട്ട 404 പാലക്കാട് 365 ആലപ്പുഴ 324 തിരുവനന്തപുരം …
Read More »വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ നൽകിയ സംഭവം; ഡോക്ടർ ഉൾപ്പെട്ട സംഘം പിടിയിൽ…
വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ഈജിപ്‍തുകാരും ഒരാള്‍ സിറിയക്കാരനുമാണ് എന്നാണ് സൂചന. സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പണം വാങ്ങി, വ്യജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇവരുടെ പതിവ് രീതി. …
Read More »സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി: മൂന്നുദിവസത്തിനിടെ വര്‍ധിച്ചത് 800 രൂപ…
സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും വര്‍ധിച്ചു. ഇന്ന് പവന് വർധിച്ചത് 320 രൂപയാണ്. ഇതോടെ പവന് 37,440 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നുദിവസത്തിനിടെ വര്‍ധിച്ചത് 800 രൂപയാണ്. പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയിലാണ് ഈ ആഴ്ച സ്വര്‍ണ വിപണി തുറന്നത്. വ്യാഴാഴ്ച പവന് 160 രൂപയും ബുധനാഴ്ച 320 രൂപയും വര്‍ധിച്ചിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയുമാണ് കൂടിയത്.
Read More »