രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,064 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22 ലക്ഷം കടന്നു. ഇതുവരെ 22,15,075 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. നിലവില്‍ 6,34,945 പേരാണ് ചികിത്സയിലുള്ളത്. ആകെ കോവിഡ് മരണം അരലക്ഷത്തോട് അടുക്കുകയാണ്. 44,386 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.
Read More »സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി; ഇന്ന് ഒറ്റയടിയ്ക്ക് പവന് കുറഞ്ഞത്…
സർവകാല റെക്കോർഡുകളും തകർത്തെറിഞ്ഞു മുന്നേറിക്കൊണ്ടിരുന്നസ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്കുശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 400 രൂപയാണ്. ഇതോടെ പവന് 41,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം നടക്കുന്നത്. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് …
Read More »സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്…!
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതാം തിയതി ആലപ്പുഴ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; റെഡ് അലേര്‍ട്ട്; അതീവ ജാഗ്രതാ നിർദ്ദേശം…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ടാണ്. എന്നാല്‍ രാവിലെ അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നു. പമ്ബാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ …
Read More »കോവിഡ് കെയര്‍ സെന്ററിന് തീപിടുത്തം; ഏഴ് രോഗികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്..
കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ച് അപകടം. 7 രോഗികള്‍ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം നടന്നത്. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്. നിരവധിപേര്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പുറത്തെടുത്തവരില്‍ ചിലര്‍ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരെ …
Read More »സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി…
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര് കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ …
Read More »രാജമല ദുരന്തം: മരണം 22 ആയി; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു…
രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തിയാതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. അപകടം നടന്നു ഒരു ദിവസം പിന്നിടുന്നതിനാൽ തന്നെ ജീവനോടെ ആളുകളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച അവസ്ഥയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. കണക്കുകൾ അനുസരിച്ചു ഇനിയും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ …
Read More »മഴ കനക്കുന്നു; രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്റെ സൈന്യം; 10 വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ പത്തനംതിട്ടയിലേക്ക്…
കേരളത്തിന്റെ സൈനികരെന്ന് വിശേഷിക്കപ്പെട്ട മത്സ്യ തൊഴിലാളികള്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന്. കൊല്ലം വാടി കടപ്പുറത്തു നിന്ന് 10 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടതായാണ് വിവരം. മലനാടും ഇടനാടും വീണ്ടും കണ്ണീരിലാകുമ്ബോള് തീരദേശത്തിന്റെ മക്കള്‍ തയ്യാറെടുക്കുകയാണ്, സഹോദരങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചു കയറ്റാന്‍. അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ടയിലേക്ക് കൊല്ലത്തു നിന്ന് ആദ്യം പോകുന്നത് 10 വള്ളങ്ങളും അമ്ബതോളം മത്സ്യത്തൊഴിലാളികളും. പത്തനംതിട്ട ജില്ലാ കളക്ടര്‍ 20 വള്ളം ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യഘട്ടമായി പത്ത് വള്ളങ്ങള്‍ …
Read More »കരിപ്പൂർ വിമാന ദുരന്തം: മരണം 19 ആയി, പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ ചികിത്സയിൽ..
കരിപ്പൂർ വിമാന ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം അഞ്ചുപേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽനിന്ന് 184 …
Read More »മൂന്നാര്‍ രാജമല മണ്ണിടിച്ചിൽ: മരണം 11 ആയി , 57പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു..
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. രക്ഷാപ്രവര്‍ത്തകര്‍ 12പേരെ രക്ഷപ്പെടുത്തി. 57പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായാത്.
Read More »