Breaking News

Slider

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കൊല്ലത്ത് രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു…

കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കലയനാട്, ഗ്രേസിങ്‌ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളുമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് …

Read More »

കിരീടം നേടിയെടുക്കാൻ യുവൻറസ് ഇറങ്ങുന്നു..

ഇറ്റാലിയൻ സീരി എയിൽ നാളെ യുവൻറസ് vs സംപ്ഡോറിയ മൽസരം. കഴിഞ്ഞ മൽസരത്തിലെ തോൽവി മൂലം കിട്ടാതെ പോയ സീരി എ കിരീടം നാളത്തെ മൽസരത്തിൽ വിജയം നേടി ലീഗ് വിജയികൾ ആകുകയായിരിക്കും യുവൻറസിന്റെ ലക്ഷ്യം. നാളെ രാവിലെ ഇന്ത്യൻ സമയം ഒന്നേക്കാലിന് യുവൻറസ് ഹോം ഗ്രൌണ്ടായ അലിയൻസ് സ്റ്റേഡിയത്തിൽ വച്ച്‌ ഇരു ടീമുകളും ഏറ്റുമുട്ടുന്നതായിരിക്കും. പോയിൻറ് പട്ടികയിൽ സാംപ്ഡോറിയ പതിനാലാം സ്ഥാനത്താണ്. ഈ സീസണിൽ ഇരുവരും ഇതിന് മുന്നേ …

Read More »

ഉത്രാ വധക്കേസ്; സൂരജ് പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നു; ഡിഎൻഎ റിപ്പോർട്ട്..

കൊല്ലം ഉത്രാ വധക്കേസില്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. മൂര്‍ഖന്‍ പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നു. പാമ്പുകടിയേറ്റ ഭാഗത്ത് അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ജൂസില്‍ ഉറക്ക ഗുളികള്‍ നല്‍കി മയക്കിയ ശേഷം ഭര്‍ത്താവ് സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കരുതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെകൊണ്ട് ഉത്രയുടെ …

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; ഇന്നലെയും ഇന്നുമായി മരണപ്പെട്ടത് എട്ടുപേര്‍…

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. ഔദ്യോ​ഗികമായി 60 പേര്‍ മരിച്ചതായിട്ടാണ് ഇന്നലെ വരെയുളള കണക്കുകള്‍. ശനിയാഴ്ച മാത്രം അഞ്ചുപേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കുമ്ബള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ , ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ഇന്ന് മരിച്ചത്. ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പള്ളന്‍ വീട്ടില്‍ …

Read More »

ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്; 150 ലധികം പേര്‍ നിരീക്ഷണത്തില്‍; കേസ്..

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ നടത്തിയ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്. തുടര്‍ന്ന് വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. വധുവിന്റെ പിതാവ് ചെങ്കള സ്വദേശി അബൂബക്കറിനെതിരെ ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ടു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കല്യാണവീട് കേന്ദ്രമായി പുതിയ ക്ലസ്റ്ററും …

Read More »

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച്‌​ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി അബ്​ദുൽ ഖാദറാണ് (71) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്​ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയിൽ 19ാം തിയതി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്ബർക്കത്തിലൂടെയാണ്​ ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാൽ ഉറവിടം വ്യക്തമല്ല. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളായിരുന്നു. ശ്വാസകോശ …

Read More »

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം; ഈസ്റ്റേണ്‍ മുളക് പൊടിയുടെ വില്‍പ്പന നിരോധിച്ചു..!

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. നേരത്തെ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് …

Read More »

സംസ്ഥാനത്ത് ഇന്ന് പുതിയ 34 ഹോട്ട് സ്‌പോട്ടുകള്‍ കൂടി..

സംസ്ഥാനത്ത് ഇന്ന് പുതിയ 34 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കൂടാതെ ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 481 ആയി.  തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ …

Read More »

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ്; 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്കുകള്‍…

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്ന് മാത്രം 1103 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ കണക്ക് ആശ്വാസമാണ്. 1049 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, …

Read More »

ഫ്രഞ്ച് കപ്പ്; പിഎസ്ജിക്ക് 13ാം കിരീടം

നെയ്മറുടെ ഏകഗോള്‍ മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി. സെയ്ന്റ് എറ്റിനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ 13ാം കിരീട ധാരണം. 14ാം മിനിറ്റിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. കഴിഞ്ഞ തവണ റെന്നീസിനോട് തോറ്റ് പിഎസ്ജി കിരീടം കൈവിട്ടിരുന്നു. മല്‍സരത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ കിരീടനേട്ടത്തിന് മങ്ങലേല്‍പ്പിച്ചു. അടുത്ത ആഴ്ച നടക്കുന്ന കോപ്പാ ലിഗയിലും അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ലീഗിലും താരത്തിന് കളിക്കാനാവില്ല. …

Read More »