Breaking News

Slider

ലോക്ക് ഡൗണില്‍ 7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷന്‍ മേഖലയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത പരമ്പര ഇതാണ്..??

രാജ്യത്തെ ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ ‘രാമായണ’ത്തിന് പുതിയ റെക്കോര്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രില്‍ 16ന് 7.7 കോടി കാഴ്ചക്കാരാണ് കണ്ടത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയിരിക്കുകയാണ് രാമായണം. ദൂരദര്‍ശശനാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മാര്‍ച്ച്‌ 28- നാണ് രാമായണത്തിന്‍റെ …

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രത നിര്‍ദേശം…

കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടു കൂടിയ അതി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 – 60 കി. മീ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read More »

പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു…

രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറച്ചത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരുന്നതാണ്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും. മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.

Read More »

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് …

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും …

Read More »

കൊവിഡിനു പിന്നാലെ പ്രളയപ്പേടിയില്‍ കേരളം ?? ; വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും…

കോവിഡ് 19 ന് പിന്നാലെ പ്രളയപ്പേടിയില്‍ കേരളം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്‍കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്. എന്നാല്‍, …

Read More »

കൊല്ലത്തെ ബ്യൂട്ടീഷന്‍റെ കൊലപാതകം: മൃ​ത​ദേ​ഹം കുഴിച്ചിടാന്‍ യുവതിയുടെ​ കാലുകള്‍ പ്രതി…

പാ​ല​ക്കാ​ട്ട്​ കൊ​ല്ല​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നിയു​ടെ മൃ​ത​ദേ​ഹം പ്ര​തി പെ​ട്രോ​ളൊ​ഴി​ച്ച്‌​ ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​ന്​ ക​ഴി​യാ​താ​യ​പ്പോ​ള്‍ കാ​ല്‍​മു​ട്ട്​ വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ച്‌​ വേ​ര്‍​പ്പെ​ടു​ത്തി വീടിന്‍റെ മ​തി​ലി​നോ​ടു ചേ​ര്‍​ന്ന ച​തു​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ച കൊ​ല്ല​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്​ ​പോയ പ്ര​ശാ​ന്ത്, ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ​അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ട്ടി വീ​ണ്ടും പാ​ല​ക്കാ​ട്ടെത്തുകയും ഇ​വ​രെ വീ​ട്ടി​ലാ​ക്കി വീ​ണ്ടും കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങി. സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ സു​ചി​ത്ര​യു​ടെ മൊ​ബൈ​ല്‍ കാ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ്​ ​കൊ​ല്ലം ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജോ​സി …

Read More »

കോവിഡ് 19 ; വൈറസ് ബാധിതരുടെ എണ്ണം 33,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 66 മരണം…

രാജ്യത്ത് നിലവിലെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1074 പേരാണ് രോഗബാധയേറ്റ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു. 1718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി..

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതുപ്രകാരം, പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി വ്യക്തമാക്കി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ …

Read More »

പൊതുയിടങ്ങളില്‍​ മാസ്​ക്​ ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ..

വയനാട്​ ജില്ലയില്‍ പൊതുയിടങ്ങളില്‍ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 5000 രൂപ പിഴ അടക്കേണ്ടി വരുമെന്ന്​ ജില്ല പൊലീസ്​ മേധാവി. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ഉപഭോക്​താക്കള്‍ക്കായി കടയുടമകള്‍ സാനിറ്റെസര്‍ വച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയ​ടക്കേണ്ടിവരും. പിഴ അടക്കാന്‍ വിസമ്മതിച്ചാല്‍ കേരള പൊലീസ്​ ആക്​ട്​ 118 (ഇ) പ്രകാരം കേസെടു​ക്കുമെന്നും പൊലീസ്​​ മേധാവി വ്യക്തമാക്കി.

Read More »

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു..

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

Read More »