പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരത്തില്‍ ഉണ്ടാകും. ഇരുവരും പരിക്കിനോട് പോരാടി തിരിച്ചെത്തി എന്ന് പരിശീലകന്‍ ഇവാന്‍ പറഞ്ഞു. ടീമിനൊപ്പം ഉള്ള എല്ലാവരും നാളത്തെ മത്സരത്തിന് തയ്യാറാണെന്നും ഇവാന്‍ പറഞ്ഞു. നിശുവിനും ജീക്സണും അവസാന മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ജീക്സണും നിശുവും നേരെ ആദ്യ ഇലവനില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജീക്സണും പൂട്ടിയയും ആയിരുന്നു …
Read More »ഐഎസ്‌എല്‍ ഫുട്ബോള്‍ സെമി : ബ്ലാസ്റ്റേഴ്സിന് കടുക്കും; മത്സരം ഫത്തോര്‍ദയിൽ…
ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തോല്‍വി ജംഷഡ്പുര്‍ എഫ്സിയോടായിരുന്നു. മൂന്നു ഗോളിനായിരുന്നു തോല്‍വി. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 1–1ന്റെ സമനില. സെമിയില്‍ എത്തുമ്ബോള്‍ കരുത്തില്‍ ജംഷഡ്പുര്‍ ആണ് മുന്നില്‍. എന്നാല്‍, മുന്നേറ്റനിരയുടെ മിന്നുംപ്രകടനത്തിന്റെ ബലത്തില്‍ ജംഷഡ്പുരിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ആദ്യപാദ സെമി പതിനൊന്നിനാണ്. രണ്ടാംപാദം 15ന്. സെമി മത്സരങ്ങളില്‍ എതിര്‍ത്തട്ടക ഗോള്‍ ആനുകൂല്യമില്ല. ഹെെദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും തമ്മിലാണ് രണ്ടാം …
Read More »വോണിനെ അനുസ്മരിച്ച് ‘അപമാനിച്ച്’ ഇന്ത്യന്‍ ഇതിഹാസം; പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ലോകം
അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് ‘അപമാനിച്ച്’ പുലിവാലു പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വോണിനെ അനുസ്മരിച്ചു നടത്തിയ സംഭാഷണത്തിനിടയിലെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വോണ്‍ ലോകത്തിലെ മികച്ച ബൗളറല്ലെന്നും ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് വോണിനില്ലെന്നുമായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ കമന്ററിക്കിടെ വോണിനെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുമായി താരതമ്യം ചെയ്യാമോയെന്നുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”വോണിനെ ഒരിക്കലും ഏറ്റവും …
Read More »‘നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നു’; ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് സച്ചിന്‍
ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും ഷെയ്ന്‍ വോണിനും വലിയ പങ്കുണ്ട്. സച്ചിന്‍ ബാറ്റും കൊണ്ട് ഇതിഹാസം തീര്‍ത്തപ്പോള്‍, ഷെയ്ന്‍ വോണ്‍ മാന്ത്രിക വിരലുകള്‍ കൊണ്ടാണ് ക്രിക്കറ്റ് പ്രേമികളെ ഗ്രൗണ്ടിലെത്തിച്ചത്. ഇരുവരും ക്രിക്കറ്റ് ഫീല്‍ഡില്‍ ഒത്ത എതിരാളിയും കളത്തിനു പുറത്ത് വലിയ സൗഹൃദം സൂക്ഷിച്ചവരുമാണ്. ഷെയ്ന്‍ വോണിനൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നതാണെന്ന് സച്ചിന്‍ അനുസ്മരിച്ചു. വോണി, താങ്കളെ വല്ലാതെ മിസ്സ് ചെയ്യും. മൈതാനത്തും പുറത്തും ഒരിക്കലും നിങ്ങളോടൊപ്പം വിരസമായ ഒരു നിമിഷം …
Read More »യുക്രൈന് പിന്തുണ; റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട്
റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. അല്‍പ്പം മുന്‍പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇംഗ്ലണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് നീക്കം. റഷ്യ നടത്തുന്ന ആക്രമണങ്ങളെ അപലപ്പിക്കുന്നുവെന്നും യുക്രൈന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം അധിനിവേഷത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ലോകരാജ്യങ്ങൾ ഉപരോധം കടുപ്പിച്ചു. യൂറോപ്യൻ യൂണിയൻ വ്യോമപാത ഉപരോധം ഏർപ്പെടുത്തി കഴിഞ്ഞു. യൂറോപ്യൻ യൂണിയന് …
Read More »ഇവാന്‍ ഡ്രെസ്സിങ് റൂമിലെത്തി ഞങ്ങളെ അഭിനന്ദിച്ചു; ഹൈദരാബാദ് പരിശീലകന്‍ പറയുന്നു
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടി ഹൈദരാബാദ് എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതോടെയാണ് ഹൈദരാബാദ് ടോപ് ഫോര്‍ ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്ലേ ഓഫ് സ്ഥാനം ഇക്കുറി ഏറ്റവുമാദ്യം ഉറപ്പിച്ചാണ് ഹൈദരബാദ് കൈയ്യടി നേടിയത്. മത്സരശേഷം പ്ലേ ഓഫ് യോഗ്യത എല്ലാ കളിക്കാര്‍ക്കും സ്റ്റാഫംഗങ്ങള്ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് ഹൈദരാബാദ് പരിശീലകന്‍ മനോലോ മാര്‍ക്വെസ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലാണ് …
Read More »അപൂർവ രക്തജന്യ രോഗം ബാധിച്ച് 11കാരൻ വരദ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, 31 ലക്ഷം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ
അപൂർവ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരൻ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. വളർന്നുവരുന്ന ക്രിക്കറ്റർ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോൺ മാരോ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യം. ഇതിൽ 31 ലക്ഷമാണ് രാഹുൽ സംഭാവനയായി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും …
Read More »” തെറ്റ് പറ്റിപ്പോയി ,എന്റെ കുടുംബത്തെ അധിക്ഷേപിക്കരുത് , ഇതിൽ നിന്ന് പഠിക്കാനും മികച്ച മനുഷ്യനാകാനും ഞാൻ ശ്രമിക്കും “
ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2ന് സമനിലയിൽ തളച്ചതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്റ്റാർ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ്. തനിക്ക് തെറ്റു പറ്റി എന്ന് അംഗീകരിക്കുന്നു എന്നും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ച് താൻ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറാൻ ശ്രമിക്കും എന്നും താരം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഔദ്യോഗിക വീഡിയോയിൽ …
Read More »‘ഹീറോയെ’ തോൽപ്പിച്ച ആരാധകൻ; മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരൻ പ്രജ്ഞാനന്ദ, യശസുയർത്തിയെന്ന് സച്ചിൻ
ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും. മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് …
Read More »പ്രതിഷേധം രൂക്ഷം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കൻ
തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ. സ്ത്രീവിരുദ്ധ പരാമർശത്തിനു പിന്നാലെ താരത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത്. ജിങ്കൻ്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു …
Read More »