പാക്കിസ്ഥാന് മെഡലില്ലാത്ത തുടര്‍ച്ചയായ ഏഴാം ഒളിപിക്‌സിനാണ് ടോക്കിയോയില്‍ തിരശ്ശീല വിണത്. ഇന്ത്യ ഏഴ് മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയക്കും ടോക്കിയോ സാക്ഷ്യം വഹിച്ചു. 1992 ലെ ബാര്‍സിലോണ ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത്. ഹോക്കിയില്‍ വെങ്കലം. അതിനു മുന്‍പ് 1988 ലെ സോള്‍ ഒളിംപിക്‌സിലും ഒരു വെങ്കലമെഡല്‍ ഉണ്ടായിരുന്നു. ബോക്‌സര്‍ ഹുസൈന്‍ ഷാ ഇടിച്ചെടുത്ത മെഡല്‍. 1948 മുതല്‍ 19 ഒളിംപ്ക്‌സില്‍ പങ്കെടുത്തിട്ടുള്ള പാക്കിസ്ഥാന് …
Read More »നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്…
ഒളിംപിക്സ് അത്‌ലറ്റിക്സില്‍നിന്ന് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സ്. അഭിനവ് ബിന്ദ്രയ്ക്കുശേഷം ഒളിംപിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ്. നീരജിന്റെ സുവര്‍ണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്ബറും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 87.58 മീറ്റര്‍ …
Read More »ഒളിമ്ബിക്‌സ്: പുരുഷ ഫുട്ബോളില്‍ ബ്രസീലിന് സ്വര്‍ണം….
ഒളിമ്ബിക്‌സ് പുരുഷ ഫുട്ബോളില്‍ ബ്രസീലിന് വീണ്ടും സ്വര്‍ണം. സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്രസീല്‍ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബ്രസീല്‍ ഒളിമ്ബിക്‌സ് ഫുട്ബോളില്‍ സ്വര്‍ണം നേടുന്നത്. 2016 റിയോ ഒളിമ്ബിക്സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്. ആദ്യ പകുതി അവസാനിരിക്കേ മാതേവ്യൂസ് നേടിയ ഗോളിലാണ് ബ്രസീല്‍ മുന്നില്‍ കയറിയത്. 61-ാം മിനിറ്റില്‍ ഒയര്‍സബലിന്റെ ഗോളില്‍ സ്പെയിന് ഒപ്പമെത്തി. നിശ്ചിത സമയത്ത് മറ്റുഗോളുകള്‍ ഒന്നും പിറന്നില്ല. പിന്നീട് …
Read More »ഇത് പുതു ചരിത്രം; ജാവലിന്‍ ത്രോയിൽ സ്വര്‍ണം നേടിയ നീരജ് ചോപ്രക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍…
ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ ഒളിമ്ബിക്‌സ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം …
Read More »കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്ത്യയുടെ അഭിമാനം…
ടെഡി ബെയര്‍, പൊണ്ണത്തടിയന്‍ ഇങ്ങനെ ഒരുപാട് ഇരട്ട പേരുകള്‍ വിളിച്ച് കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചോപ്ര ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ് നീരജ് ചരിത്രമാകുന്നത്. ജാവലിന്‍ ത്രോയില്‍ ഇതാദ്യമായാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നത്. ഒരു സ്വര്‍ണ മെഡലിനായി ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാര്‍ഥനയോടെ കാത്തിരുന്ന ജനകോടികളെ നിരാശരാക്കാതെയുള്ള പ്രകടനമാണ് ടോക്യോയില്‍ നീരജ് കാഴ്ചവച്ചത്. ഈ ഒളിംപിക്‌സിലെ …
Read More »അഞ്ചാം മെഡല്‍; ഗോദയില്‍ വെള്ളി മെഡല്‍ നേടി രവികുമാര്‍ ദാഹിയ; കലാശ പോരാട്ടത്തില്‍ ഇന്ത്യന്‍ ഫയല്‍വാൻ പൊരുതി തോറ്റത് റഷ്യാക്കാരന്റെ മുന്നിൽ…
ഹോക്കിയില്‍ വെങ്കലം, പിന്നാലെ ഗോദയില്‍ വെള്ളിയുംം. ഇന്ത്യയുടെ ഫയല്‍വാനായ രവി കുമാര്‍ ദാഹിയയാണ് വെള്ളി മെഡല്‍ നേടിയത്. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് നേട്ടം. കലാശപ്പോരാട്ടത്തില്‍ രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോട് രവികുമാര്‍ പരാജയപ്പെട്ടു. 7-4 എന്ന സ്‌കോറിനായിരുന്നു രവികുമാറിന്റെ തോല്‍വി. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ് രവി കുമാര്‍. ഈ ഒളിമ്ബിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിയാണ് …
Read More »ഒളിമ്ബിക്‌സ് പുരുഷ ഹോക്കി മത്സരത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടം; സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് കാഴ്ച വച്ചത്, ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്ബിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്. ചരിത്ര വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് …
Read More »ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം തീയതി പ്രഖ്യാപിച്ചു…
ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബർ 24നു നടക്കും. ദുബായ് ആവും വേദി. ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുൻപ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി …
Read More »ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം…
ഒളിംപിക്‌സ് ഇടിക്കൂട്ടിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു. ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകുമായിരുന്നു ലവ്‍ലിന ബോർഗോഹെയ്‌ന്‍. 2008ല്‍ വിജേന്ദർ സിംഗും …
Read More »100ന് പിന്നാലെ 200ലും സ്വര്‍ണം; കൊടുങ്കാറ്റായി ജമൈക്കയുടെ എലീന്‍ തോംപ്സണ്…
കഴിഞ്ഞ മൂന്നു ഒളിമ്ബിക്സുകളില്‍ നിറഞ്ഞുനിന്ന ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ടിന്റെ ഇടിയും മിന്നലും ടോക്യോക്ക് അന്യമാണെങ്കിലും ജമൈക്കയില്‍നിന്നുള്ള കൊടുങ്കാറ്റ് ഇത്തവണയും ഒളിമ്ബിക്സില്‍ ആഞ്ഞുവീശി. ആ കൊടുങ്കാറ്റിന്റെ പേര് എലീന്‍ തോംപ്സണ് ഹെറാ. 100 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതിന് പിന്നാലെ 200 മീറ്ററിലും അനായാസമായിരുന്നു തോംസന്‍റെ മുന്നേറ്റം. 21.53 മിനിറ്റിലാണ് തോംപ്സണ് ഓടിയെത്തിയത്. 21.81 സെക്കന്‍ഡില്‍ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യന്‍ എംബോമ രണ്ടാമതും 21.87 സെക്കന്‍ഡില്‍ ഓടിയെത്തി യു.എസിന്‍റെ ഗബ്രിയേല തോമസ് …
Read More »