നെയ്മറുടെ ഏകഗോള്‍ മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി. സെയ്ന്റ് എറ്റിനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ 13ാം കിരീട ധാരണം. 14ാം മിനിറ്റിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. കഴിഞ്ഞ തവണ റെന്നീസിനോട് തോറ്റ് പിഎസ്ജി കിരീടം കൈവിട്ടിരുന്നു. മല്‍സരത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ കിരീടനേട്ടത്തിന് മങ്ങലേല്‍പ്പിച്ചു. അടുത്ത ആഴ്ച നടക്കുന്ന കോപ്പാ ലിഗയിലും അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ലീഗിലും താരത്തിന് കളിക്കാനാവില്ല. …
Read More »ഐപിഎൽ പതിമൂന്നാം സീസൻ സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെ…
ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പതിമൂന്നാമത് സീസൺ എപ്പോൾ ആരംഭിക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായി. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിൻറെ സമയക്രമം ബിസിസിഐ അനൗദ്യോഗികമായി ടീമുകളെ അറിയിച്ചു. ഐപിഎൽ ഭരണസമിതി യോഗം ഉടൻ ചേരും. എങ്കിലും ടൂർണമെൻറിൻറെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം …
Read More »ഈസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് ബാസ്കറ്റ്ബോള്‍ മത്സരം 2021 ല്‍ ആരംഭിക്കും..!
ഈസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് ബാസ്കറ്റ്ബോള്‍ മത്സരം 2021 ല്‍ ആരംഭിക്കും. ചൈന, ഫിലിപ്പീന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബ് ടീമുകളെ പങ്കെടുപ്പിക്കും, പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ കറങ്ങുന്ന ഒരു ഫൈനല്‍ നാല് ഇവന്റില്‍ വിജയിയെ തീരുമാനിക്കുന്നതിനായി ടീമുകള്‍ പരസ്പരം ഹോം-എവേ ഫോര്‍മാറ്റില്‍ കളിക്കും, സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. EASL സിഇഒ മാറ്റ് ബേയര്‍ പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള ഒരു പ്രാദേശിക ടൂര്‍ണമെന്റ് വളരെ കാലതാമസം നേരിട്ടതാണ്, …
Read More »എഫ്.എ കപ്പ്: മാഞ്ചസ്റ്റർ യുനൈറ്റഡ് സെമിയിൽ..!
നോർവിച് സിറ്റിയെ 2-1ന് കീഴടക്കി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നായകൻ ഹാരി മൈഗ്വറാണ് യുനൈറ്റഡിന് ജയമൊരുക്കിയത്. യുനൈറ്റഡിന്റെ 30ാം എഫ്.എ കപ്പ് സെമിഫൈനൽ പ്രവേശനമാണിത്. ടൂർണമൻറെ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല. 118ാം മിനിറ്റിൽ പിറന്ന വിജയഗോളിന് ആൻറണി മാർഷ്യലാണ് ചരടു വലിച്ചത്. നോർവിചിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.
Read More »ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫി മൊർത്താസക്ക് കൊവിഡ്..!
ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫി മൊർത്താസക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊർത്താസയുടെ സഹോദരൻ മൊർസാലിൻ മൊർത്താസയാണ് മഷ്റഫിക്ക് കൊവിഡ‍് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ര ണ്ട് ദിവസമായി പനിയുണ്ടായിരുന്ന മൊർത്താസയെ വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ ഐസൊലേഷനിലാണ് മൊർത്താസയിപ്പോഴെന്നും സഹോദരൻ വ്യക്തമാക്കി. നയൻതാരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ?? വാർത്തയിലെ സത്യാവസ്ഥ പുറത്ത്… പാക്കിസ്ഥാൻ ഓപ്പണർ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ …
Read More »“മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകും, സുവാരസ് 90 മിനുറ്റ് കളിക്കില്ല”; സെറ്റിയെൻ
സ്പെയിനിൽ ലാലിഗ പുനരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ ബാഴ്സലോണ മയ്യോർകയെ നേരിടും. ആ മത്സരത്തിലെ ആദ്യ ഇലവനിൽ തന്നെ മെസ്സി ഉണ്ടാകും എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയെൻ പറഞ്ഞു. മെസ്സി പൂർണ്ണ ആരോഗ്യവാനാണ്. തുടക്കം മുതൽ കളിക്കാനുള്ള ആരോഗ്യം മെസ്സിക്ക് ഉണ്ട്. ആദ്യ ഇലവനിൽ എത്തുമെന്ന് താൻ ഉറപ്പ് പറയുന്നില്ല എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള ഫിറ്റ്നെസ് മെസ്സിക്ക് ഉണ്ട് എന്ന് സെറ്റിയൻ പറഞ്ഞു. എന്നാൽ പരിക്ക് മാറി എത്തുന്ന ലൂയിസ് …
Read More »സഹൽ ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് മുന്‍ നായകന്‍..!!
കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ഇന്ത്യയുടെ സൂപ്പര്താരമാകുമെന്ന് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം ലൈവിനിടയിലാണ് ബൂട്ടിയയുടെ പരാമർശം. ഇന്ത്യക്കായി ഏറെ ഗോളുകൾ നേടാൻ സഹലിനാകും. അറ്റാക്കിങ് മിഡ് ഫീൽഡർ എന്ന നിലയിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകളൊഴുകുമെന്നാണ് ബൂട്ടിയ പറഞ്ഞത്. സുനിൽ ഛേത്രിയ്ക്ക് പകരം വയ്ക്കാവുന്ന …
Read More »തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെ കുറിച്ച് ബ്രറ്റ് ലീ..!
കളിച്ചിരുന്ന സമയത്ത് ബാറ്റ്‌സ്മാന്മാുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. എന്നാല്‍ ബ്രറ്റ് ലീക്ക് മറുപടി കൊടുക്കാന്‍ പാകത്തിലുള്ള താരങ്ങളുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റസ്മാന്മാരെ കുറിച്ച് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം. മുന്‍ സിംബാബ്‌വെ താരവും കമന്റേറ്ററുമായ പോമി ബാംഗ്‌വയുമായി സംസാരിക്കുകയായിരുന്നു ബ്രറ്റ് ലീ. കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച താരങ്ങളാരൊക്കെ എന്നായിരുന്നു ബാംഗ്‌വയുടെ ചോദ്യം. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രറ്റ് …
Read More »ബൂന്ദാസ്ലീഗ; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം..!
ഇന്നലെ നടന്ന ബുന്ദസ്ലിഗ മത്സരത്തില്‍ ഫോര്‍ച്ച്‌യൂന ഡെസല്‍ഡോര്‍ഫിനെതിരേ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഇരട്ടഗോള്‍ ഗോള്‍ നേടിയ ലെവന്‍ഡോവ്സ്കിയുടെ മികവിലാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. കൂടാതെ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടത്തിനൊപ്പം(2016-17 സീസണ്‍) ഒരിക്കല്‍ കൂടി ലെവന്‍ഡോവ്സ്കി എത്തുകായും ചെയ്തു. ഡസല്‍ഡോര്‍ഫിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ഇതില്‍ മൂന്നാമത്തേയും നാലാമത്തേയും ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ഇപ്പോള്‍ ബുന്ദസ്ലിഗയില് കളിക്കുന്ന …
Read More »ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍വേദി മാറ്റാനൊരുങ്ങി യുവേഫ..!
ലോകത്തെ കോവിഡ് പശ്ചാത്തലത്തില്‍ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്തംബൂളില്‍നിന്ന് മാറ്റാന്‍ യുവേഫ നീക്കം. ജൂണ്‍ 17ന് ചേരുന്ന യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. കോവിഡ് കാരണം രാജ്യാന്തര വിമാന സര്‍വിസുകളെല്ലാം മുടങ്ങിയ സ്ഥിതിക്ക് മത്സരങ്ങള്‍ പലവേദിയില്‍ നടക്കുന്നത് പ്രായോഗികമല്ലെന്നാണ് യുവേഫ നിരീക്ഷണം. പ്രീക്വാര്‍ട്ടറിലെ രണ്ടാംപാദ മത്സരങ്ങള്‍ പകുതി പിന്നിട്ടപ്പോഴാണ് കോവിഡ് കളി മുടക്കിയത്. ഇനി പ്രീക്വാര്‍ട്ടറിലെ നാലും ക്വാര്‍ട്ടര്‍, സെമി ഉള്‍പ്പെടെയുള്ള മത്സരങ്ങളും ബാക്കിയുണ്ട്.
Read More »