Breaking News

Sports

ബോക്​സിങ്​ ഡേ ടെസ്റ്റ് ; ആസ്​ട്രേലിയ 195ന്​ പുറത്ത്​…

ബോക്​സിങ്​ ഡേ ക്രിക്കറ്റ്​ ടെസ്റ്റില്‍ ആസ്​ട്രേലിയ 195 റണ്‍സിന്​ പുറത്ത്​. ഇന്ത്യക്കായി ജസ്​പ്രീത്​ ബുംറ നാല്​ വിക്കറ്റ്​ വീഴ്​ത്തി. അശ്വിന്‍ മൂന്ന്​ വിക്കറ്റും സിറാജ്​ രണ്ട്​ വിക്കറ്റും നേടി. 48 റണ്‍സെടുത്ത മാറുസ്​ ലാബുഷ്​ചേഞ്ചാണ്​ ഓസീസ്​ നിരയിലെ ടോപ്പ് സ്കോറർ​. ട്രാവിസ്​ ഹെഡ്​ 38 റണ്‍സും മാത്യു വാഡ 30 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടമായി. റണ്ണൊന്നുമെടുക്കാതെ മായങ്ക്​ അഗര്‍വാളാണ്​ പുറത്തായത്​. ശുഭ്​മാന്‍ ഗില്ലും …

Read More »

കേരളത്തിന് വീണ്ടും തോൽവി ; ബെംഗളൂരു എഫ്സിയുടെ ജയം 2 നെതിരെ 4 ​ഗോളുകൾക്ക്…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ ആദ്യം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ‌ ബെംഗളൂരു എഫ്സിയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ബെംഗളൂരു ശക്തമായി തിരിച്ചുവരുകയായിരുന്നു. ഒന്നാം ഭാഗത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം രാഹുല്‍ കെ.പിയുടെ ഗോളില്‍ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ക്ലെയ്റ്റണിന്റെ വകയായിരുന്നു സമനില ഗോള്‍. തുടക്കം …

Read More »

ഐ എസ് എല്‍ ; ആദ്യ വിജയം തേടി ഇന്ന് ഈസ്റ്റ് ബംഗാള്‍ മുംബൈ സിറ്റിക്ക് എതിരെ…

ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങും. ലീഗിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ ഇന്ന് വിജയിക്കാന്‍ ഉറച്ചാകും കളത്തിൽ ഇറങ്ങുന്നത്. മോഹന്‍ ബഗാനെതിരെ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയത് ഈസ്റ്റ് ബംഗാള്‍ ആയിരുന്നു. ഇന്ന് ജെജെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. മറുവശത്ത് മുംബൈ സിറ്റി കഴിഞ്ഞ മത്സരത്തില്‍ എഫ് സി …

Read More »

ജയം തേടി ഇന്ത്യ: രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു..

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിന് തുടക്കമായി. ടോസ് നേടിയ ഓസ്‌ട്രേലിയ ഇത്തവണയും ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്ബോൾ ഓസ്‌ട്രേലിയ വിക്കറ്റ് പോകാതെ 6 ഓവറിൽ 29 റൺസ് നേടിയിട്ടുണ്ട്. ഫിഞ്ചും(9), ഡേവിഡ് വാർണറുമാണ്(19) ക്രീസിൽ. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് പരമ്ബര നഷ്ടമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്ബരയിൽ ഓസ്‌ട്രേലിയ 1-0 മുന്നിലാണ്. ആദ്യ ഏകദിനത്തിൽ 66 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ …

Read More »

ഫുട്ബോളിലെ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തില്‍ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും. നിലവില്‍ ഒന്‍പത് കളിയില്‍ 20 പോയിന്‍റുള്ള ലിവര്‍പൂള്‍ രണ്ടാമതും, 9 പോയിന്‍റ് മാത്രമുള്ള ബ്രൈറ്റണ്‍ 16ആം സ്ഥാനത്തുമാണ്. ഗോള്‍ ശരാശരിയില്‍ നിലവില്‍ ലീഗില്‍ ഒന്നാമതുള്ള ടോട്ടനത്തിനെ മറികടക്കാന്‍ ഇന്ന് ജയിച്ചാല്‍ ലിവര്‍പൂളിനു …

Read More »

ഐഎസ്‌എല്‍ ; കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് മോഹൻ ബഗാന് തകർപ്പൻ ജയം…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച്‌ കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …

Read More »

അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലാണ്; മാറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി

ഇതിഹാസ ഫുട്ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാന്‍ കരുതുന്നു. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് …

Read More »

ചാമ്ബ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം…

ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. ജയത്തോടെ ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.  കളിച്ച നാല് കളികളിലും ജയം നേടി അപരാജിതരായിട്ടാണ് ബയേണ്‍ മുന്നേറുന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ബയേണ്‍ രണ്ടാം പകുതിയില്‍ ആണ് രണ്ട് ഗോളുകള്‍ നേടിയത്. റോബര്‍ട്ട് ലെവന്‍ഡോസ്കി, കിംഗ്സ്ലി കോമന്‍, ലെറോയ് സാനെ …

Read More »

മറഡോണയുടെ വിയോഗം; കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം…

ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

Read More »

ഖത്തർ ലോകകപ്പ് നാലാമത്തെ സ്റ്റേഡിയം ഡിസംബർ 18ന് ഉദ്ഘാടനം ചെയ്യും..!

2022 ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ നാലാമത്തെ സ്റ്റേഡിയവും കായിക ലോകത്തിനായി സമര്‍പ്പിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ആഭ്യന്തര ക്ലബ് ചാംപ്യന്‍ഷിപ്പായ അമീര്‍ കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്‍ ഉദ്ഘാടനം ചെയ്യുക. ആഭ്യന്തര ക്ലബായ അല്‍ റയ്യാന്‍ ക്ലബിന്‍റെ ഹോം ഗ്രൌണ്ടായിരുന്ന പഴയ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി നവീകരിച്ചതാണ്. ഇന്ത്യന്‍ നിര്‍മ്മാണ കമ്ബനിയായ എല്‍എന്‍ടിയാണ് നവീകരണ ജോലിയിലെ പ്രധാനികളെന്നത് ശ്രദ്ധേയമാണ്. മണല്‍കൂനയുടെ …

Read More »