ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണക്കെതിരായ പോരാട്ടത്തില്‍ സംഭാവനയുമായി പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറും. കൊറോണക്കെതിരായ പോരാട്ടത്തില്‍ യൂണിസെഫിനും സെലിബ്രിറ്റികളുടെ ചാരിറ്റി ക്യാമ്ബയിനുമായിട്ടാണ് അഞ്ച് മില്ല്യണ്‍ ബ്രസീലിയന്‍ റിയലാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്. കോറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഹോസ്പിറ്റല്‍ എക്വുപ്മെന്റുകള്‍ വാങ്ങാനും യൂനിസെഫിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് താരം നല്‍കിയ ഈ തുക ഉപയോഗിക്കുക. കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പേ തന്നെ താരം ബ്രസീലില്‍ ആയിരുന്നു. ബ്രസീലില്‍ സെല്‍ഫ് ക്വാരന്റൈനിലാണിപ്പൊള്‍ നെയ്‌മര്‍.
Read More »കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഹിത്ത് ശര്‍മ്മയുടെ വക 80 ലക്ഷം…
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ അതിവേഗമാണ് ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം. ഇതിന്‍റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംഭാവന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം …
Read More »ജോലി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം റസ്റ്റോറന്റില്‍ സൗജന്യ ഭക്ഷണം നല്‍കും; അലീം ദാര്‍
ലോകത്ത് മഹാമാരിയായ് പെയ്യുന്ന കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് സഹായവുമായി പാകിസ്താന്‍ അമ്ബയര്‍ അലീം ദാര്‍. ഇത്തരത്തില്‍ ജോലി നഷ്ടമായവര്‍ക്ക് ലാഹോറിലെ തന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റില്‍ സൗജന്യ ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ദാര്‍സ് ഡിലൈറ്റോ’ എന്ന അലീം ദാറിന്റെ റസ്റ്റോറന്റിലാണ് നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് വന്ന് സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് …
Read More »ഒന്ന് ശ്വാസമെടുക്കാന്‍ പോലും കഷ്ടപ്പെട്ടു; കൊറോണ വൈറസ് ബാധയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി യുവന്റസ് താരം ഡിബാല…
ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. ശ്വാസമെടുക്കാന്‍ പോലും നല്ല ബുദ്ധിമുട്ട് നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഡിബാലയുടെ വാക്കുകള്‍; ”കടുത്ത രോഗലക്ഷണങ്ങള്‍ക്കു ശേഷം രോഗം ഭേദമായിരിക്കുന്നു. ഇപ്പോഴെനിക്ക് നടക്കാം. ചെറിയ രീതിയില്‍ പരിശീലിക്കാം. എന്നാല്‍ നേരത്തെ ഇതായിരുന്നില്ല അവസ്ഥ. …
Read More »ആഴ്സണല്‍ പരിശീലകന് ആര്‍തെറ്റയ്ക്ക് കോവിഡ്-19..!
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണലിന്റെ പരിശീലകന് മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ഇതോടെ ആര്‍തെറ്റയ്ക്ക് കോവിഡ്-19 ബാധിച്ചതോടെ ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശനിയാഴ്ച നടക്കാനിരുന്ന ബ്രൈറ്റണിനെതിരായ ആഴ്സണലിന്റെ മത്സരം മാറ്റിവച്ചു. ആര്തെറ്റയുമായി നേരിട്ട് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നു ക്ലബ്ബ് അറിയിച്ചു. ലണ്ടനിലെ ആഴ്സണലിന്റെ പരിശീലന കേന്ദ്രവും അടച്ചു. നേരത്തെ മാഞ്ചസ്റ്റര്‍ …
Read More »ചാമ്ബ്യന്‍സ് ലീഗ് ; ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് പി.എസ്.ജി ക്വാര്‍ട്ടറില്‍; ലിവര്‍പൂളിനെ അട്ടിമറിച്ച് മാഡ്രിഡും…
ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് പി.എസ്.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാരീസില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മന്‍ ക്ലബിനെ പി.എസ്.ജി തകര്‍ത്തത്. 28ാം മിനുറ്റില്‍ ബ്രസീലിയന്‍ അര്‍ജന്‍റീന കൂട്ടുകെട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. എയ്ഞ്ചല്‍ ഡിമരിയ എടുത്ത കോര്‍ണര്‍ കിക്കില്‍ നെയ്മര്‍ തലകൊണ്ട് അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് സ്പാനിഷ് താരം ജുവാന്‍ ബെര്‍ണാറ്റാണ് ആതിഥേയരുടെ രണ്ടാം ഗോളും നേടി. …
Read More »അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്ബിക്‌സ് യോഗ്യത..!!
ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ സതീഷ് കുമാര്‍ (+91 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) വികാസ് കൃഷന്‍ (69 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), എന്നിവര്‍ക്ക് ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത. നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പൊര്‍ണിപ ചുടീയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പൂജാ റാണി യോഗ്യത നേടിയത്. ജാപ്പനീസ് താരം സെവോണ്‍റെറ്റ്‌സ് ഒക്കാസാവയ്‌ക്കെതിരെ വിജയം നേടി വികാസ് കൃഷനും ഉസ്ബക്കിസ്താന്‍ താരം …
Read More »ഇറ്റാലിയന്‍ സീരി എ: ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം…
ഇറ്റാലിയന്‍ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് യുവന്റസിന്‍റെ ജയം സ്വന്തമാക്കിയത്. ആരോണ്‍ റാംസി(54), പാബ്ലോ ഡിബാല(67) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ലീഡുയര്‍ന്നു. ലീഗില്‍ 26 കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. 54 പോയിന്റ്മായി ഇന്‍റര്‍ മിലാന്‍ ലീഗില്‍ മൂന്നാം …
Read More »രഞ്ജി ട്രോഫി ഫൈനല്‍ പൂജാര കളിക്കും..
രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്ക് വേണ്ടി ഇന്ത്യന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര കളിക്കും. ബംഗാളാണ് രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍. പൂജാര ഉള്‍പ്പെടുന്ന 17 അംഗ ടീമിനെ സൗരാഷ്ട്ര ഇന്നാണ് പ്രഖ്യാപിച്ചത്. അതെ സമയം നേരത്തെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ ടീമില്‍ കളിപ്പിക്കാനുള്ള സൗരാഷ്ട്രയുടെ ശ്രമം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി തടഞ്ഞിരുന്നു. മാര്‍ച്ച് 12ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം തുടങ്ങാനിരിക്കെയാണ് …
Read More »ഐഎസ്‌എല്ലില്‍ ഇന്ന് ചെന്നൈ – ഗോവ പോരാട്ടം; ആരാകും ആദ്യ ഫൈനലിസ്റ്റ്…
ഐഎസ്‌എല്‍ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ ഗോവയും ചെന്നൈയിനുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഗോവയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം നടക്കുക. ആദ്യ പാദത്തില്‍ 4-1 എന്ന സ്കോറിന് ചെന്നൈയ്ക്കായിരുന്നു ജയം. രണ്ടാം പാദത്തില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ ഗോവയ്ക്ക് ഫൈനലിലെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത്. ആദ്യ പാദത്തില്‍ കളിക്കിറങ്ങാതിരുന്ന എഡു ബേദിയ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് ഗോവയ്ക്ക് ആശ്വാസമാണ്. മറുവശത്തു പ്രതിരോധം …
Read More »