മുംബൈ: ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ച് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ‘സ്വിഗ്ഗി വൺ’. സ്വിഗ്ഗി വൺ അംഗങ്ങൾക്ക് ഇനി മുതൽ രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്യാൻ കഴിയില്ല. നെറ്റ്ഫ്ലിക്സിന് സമാനമായാണ് സ്വിഗ്ഗിയുടെയും നടപടി. പാസ് വേഡ് പങ്കിടൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നെറ്റ്ഫ്ലിക്സായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഫെബ്രുവരി 8 മുതൽ സ്വിഗ്ഗി വൺ ഉപഭോക്താക്കൾക്ക് രണ്ടിൽ …
Read More »115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി; ലേലത്തിൽ വിറ്റത് 7.7 കോടിക്ക്
യുഎസ്: ഹാർലി ഡേവിഡ്സന്‍റെ 1908 ലെ സ്ട്രാപ്പ് ടാങ്ക് മോട്ടോർസൈക്കിൾ ലേലത്തിൽ വിറ്റത് വൻ തുകക്ക്. യുഎസിൽ ദി വിൻടാഗെറ്റ് നടത്തിയ ലേലത്തിൽ 9.35 ലക്ഷം ഡോളറാണ് (ഏകദേശം 7.72 കോടി രൂപ) ലഭിച്ചത്. 92.9 ദശലക്ഷം ഡോളർ ലഭിച്ച 1951 മോഡലായ വിൻസെന്‍റ് ബ്ലാക്ക് ലൈറ്റിംഗിൻ്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. ജനുവരി 28 നായിരുന്നു ലേലം. ഇന്ധ ടാങ്ക്, ടയറുകൾ, സീറ്റ് കവർ, എഞ്ചിൻ ബെൽറ്റ് പുള്ളി മുതലായവ …
Read More »സംസ്ഥാനത്ത് 1000 പേര്‍ക്ക് 466 വാഹനങ്ങള്‍; എണ്ണത്തില്‍ വൻ കുതിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. 1000 പേർക്ക് 466 വാഹനങ്ങൾ എന്നതാണ് പുതിയ കണക്ക്. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013ൽ 80,48,673 വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2022 ൽ ഇത് 1,55,65,149 ആയി. അതായത് 93 ശതമാനം വർധന. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്‍റെ നീളത്തിൽ വലിയ മാറ്റമൊന്നുമില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011 ൽ …
Read More »ചാര ബലൂണിന് പിന്നാലെ പേടകം; വെടിവെച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകം യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പേടകമാണ് യുഎസ് നശിപ്പിച്ചത്. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെന്‍റഗൺ ഇതിനെ കുറിച്ച് ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പറഞ്ഞത്. 40,000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്‍റെ വ്യോമാതിർത്തിയിലായിരുന്നു പേടകം. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് ഭയന്നാണ് ബഹിരാകാശ പേടകം വെടിവെച്ചിടാൻ യുഎസ് …
Read More »റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി; സംഭവം ഫെബ്രുവരി 5ന്, യൂസര്‍ ഡാറ്റ സുരക്ഷിതം
ജനപ്രിയ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ സൈറ്റായ റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി. ഫെബ്രുവരി 9നാണ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കമ്പനി അറിയിച്ചത്. ഫെബ്രുവരി അഞ്ചിനാണ് ഹാക്കിംഗ് നടന്നതെന്നാണ് വിവരം. ഫിഷിംഗ് ആക്രമണമാണ് നടന്നതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാർ വഴിയാണ് ഹാക്കർമാർ റെഡ്ഡിറ്റിന്‍റെ സെർവറുകളിൽ പ്രവേശിച്ചത്. ഉപഭോക്താക്കളുടെ പാസ്‌വേർഡുകളും അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റെഡ്ഡിറ്റ് പറഞ്ഞു. ഹാക്കർമാർ ചില ഡോക്യുമെന്‍റുകൾ, കോഡുകൾ, ചില ഇന്റേണല്‍ ബിസിനസ് സിസ്റ്റംസ് എന്നിവയിൽ പ്രവേശിച്ചതായും …
Read More »സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം വിഘടിച്ചതായി നാസ; ഞെട്ടി ശാസ്ത്രലോകം
വാഷിങ്ടൻ: ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ. സൂര്യന്‍റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും ഒരു വലിയ ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇത് എങ്ങനെ സംഭവിച്ചുവെന്നും ഇത് ഭൂമിയെ ബാധിക്കുമോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ.തമിത സ്കോവാണ് ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൂര്യന്‍റെ വടക്കൻ ഭാഗത്താണ് ഈ പ്രതിഭാസം സംഭവിച്ചത്. …
Read More »തൻ്റെ റീച്ച് കുറഞ്ഞു; ട്വിറ്ററിലെ മുതിർന്ന എൻജിനീയറെ പുറത്താക്കി ഇലോൺ മസ്ക്
ട്വിറ്ററിൽ തന്റെ ‘റീച്ച്’ കുറഞ്ഞുവെന്ന പേരിൽ കമ്പനിയിലെ മുതിർന്ന എഞ്ചിനീയറെ പുറത്താക്കി ഇലോൺ മസ്ക്. 100 മില്യണിലധികം ആളുകൾ പിന്തുടരുന്ന തന്‍റെ അക്കൗണ്ടിന്‍റെ അവസ്ഥ ദയനീയമാണെന്ന് മസ്ക് പറയുന്നു. പ്രമുഖ വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള പരാതികൾക്ക് പിന്നാലെയാണ് മസ്കിന്‍റെ നടപടി. ട്വിറ്ററിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തങ്ങളുടെ റീച്ച് കുറച്ചതായി അവർ ആരോപിച്ചിരുന്നു. അതേസമയം, മസ്ക് കഴിഞ്ഞ ആഴ്ച തന്‍റെ ട്വിറ്റർ അക്കൗണ്ട് ഒരു ദിവസത്തേക്ക് പ്രൈവറ്റാക്കി മാറ്റിയിരുന്നു. …
Read More »സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ ഉടൻ പുറത്തിറക്കും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂ ഡൽഹി: നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർക്കാർ ഈ വർഷം തന്നെ ഡിജിറ്റൽ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. ചെറുകിട ബിസിനസുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ വായ്പാ സൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായി സർക്കാർ ഒരു ഫ്രെയിംവർക് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ സ്വകാര്യതാ ആശങ്കകൾ, വായ്പ തിരിച്ചടവ് വൈകുമ്പോൾ വായ്പ വാങ്ങിയവരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നിയമവിരുദ്ധ …
Read More »ഹിൻഡൻബർഗിനെതിരെ നിയമ നടപടിയുമായി അദാനി; വാച്ച്ടെലുമായി ധാരണ
മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികളുമായി അദാനി ഗ്രൂപ്പ്. യുഎസിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. വൻകിട അമേരിക്കൻ കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന കമ്പനിയാണ് വാച്ച്ടെൽ. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടാഴ്ചയായി. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് വാച്ച്ടെലുമായി ധാരണയിലെത്തിയ വിവരം പുറത്തുവരുന്നത്. …
Read More »ഇന്ത്യയിലെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്; 9 മാസത്തെ ശമ്പളം നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം ബ്രസീൽ, ദുബായ് ഉൾപ്പെടെയുള്ള വിപണികൾക്ക് വേണ്ടിയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28 ആയിരിക്കും അവസാന തൊഴിൽ ദിവസമെന്ന് തിങ്കളാഴ്ച കമ്പനി ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി …
Read More »