കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബാണ് കാപ്പ എന്ന പുതിയ വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവില്‍ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പയും. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ …
Read More »ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ കാലത്തെ പ്രവർത്തനത്തിന് അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.
ലക്ഷദ്വീപ് ഭരണകൂടം ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടിയെടുത്തത്. ലക്ഷദ്വീപ് സ്വദേശിയായ നാസിഖ് ആണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
Read More »അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?
നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില് ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍…Read more അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ …
Read More »ജനുവരി ഒന്നിന് സ്കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് ജനുവരി ഒന്നിന് സ്കൂളുകള്‍ തുറക്കും. സ്കൂളുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളില്‍ മാസ്ക്, സാനിടൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം. കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ …
Read More »ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്സി കമ്ബനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്സി കമ്ബനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍. പുതിയ നിര്‍ദേശം അനുസരിച്ച് ഓണ്‍ലൈന്‍ ടാക്സി കമ്ബനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാം ഇനി …
Read More »മറഡോണയുടെ വിയോഗം; കേരള കായിക മേഖലയില്‍ 2 നാള് ദുഃഖാചരണം…
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില് നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ഇ പി ജയരാജന് അഭ്യര്‍ഥിച്ചു.
Read More »രഹ്ന ഫാത്തിമ മൂന്ന് ആഴ്ച പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടാൻ കോടതി ഉത്തരവ്; സോഷ്യൽ മീഡിയയും ഉപയോഗിക്കരുത്….
അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ആക്റ്റിവ്സ്റ്റ് രഹ്ന ഫാത്തിമയെ ശിക്ഷിച്ച് കോടതി. അടുത്ത മൂന്നു ആഴ്ചയിൽ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഒരു തവണ വീതവും ഒപ്പുവെയ്ക്കാൻ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടു. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി …
Read More »പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം; 118 എ പിൻവലിക്കണമെന്ന് നടി പാര്‍വതി…
പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര് രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു. പ്രശസ്ത മാധ്യമപ്രവര്ത്തകന് ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് പാര്‍വതി രംഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്. സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന …
Read More »” കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ടീമുകളെ ഭയപ്പെടേണ്ടതില്ല; ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തില്‍ മാത്രം – ഗാരി ഹൂപ്പര്‍…
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മികച്ച സ്ക്വാഡ് ആണ് ഉള്ളത്, അതിനാല്‍ അത് ഗ്രൗണ്ടില്‍ കാണിച്ചാല്‍ മതിയെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍. മറ്റു ടീമുകളെ ഓര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഭയപ്പെടേണ്ടതില്ല, സ്വന്തം പ്രകടനത്തില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ മതി എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു. ഇംഗ്ലണ്ടില്‍ അടക്കം വലിയ ക്ലബുകള്‍ക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് ഗാരി ഹൂപ്പര്‍. മുംബൈ സിറ്റി ആണ് ഐ എസ് എല്ലിലെ ഏറ്റവും …
Read More »സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് കുറഞ്ഞത് 1,200 രൂപയും ഗ്രാമിന് 150 രൂപയുമാണ്. ഇതോടെ പവന് 37,680 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനി, തിങ്കള്‍ ദിവസങ്ങളിലായി പവന് 480 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വലിയ വിലയിടിവുണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY