Breaking News

Tag Archives: News22

അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്ന് ക്വാറന്റൈനില്‍ പോവേണ്ടി വന്നു; പ്രതികാരമായി അയല്‍വാസിയുടെ പന്ത്രണ്ടുകാരനായ മകനെ കൊന്നു കനാലില്‍ തള്ളി…

അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്ന് ക്വാറന്റൈനില്‍ പോവേണ്ടിവന്നതിന്റെ പ്രതികാരമായി കുടിയേറ്റത്തൊഴിലാളി അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തനിക്കെതിരെ പരാതി നല്‍കിയ അയല്‍വാസിയുടെ മകനായ പന്ത്രണ്ടുകാരനെയാണ് ഇയാൾ കൊന്നു കനാലില്‍ തള്ളിയത്. ക്രൂരകൃത്യം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയുടെ അല്‍വാസികളായ ആരതി ദേവി-ഓംകാര്‍ ദമ്ബതികളുടെ മകനായ വേദ് ആണ് കൊല്ലപ്പെട്ടത്. മുന്‍ ഗ്രാമ മുഖ്യകൂടിയാണ് ആരതി ദേവി. കഴിഞ്ഞ 29ന് ട്യൂഷന്‍ ക്ലാസില്‍ പോയ വേദ് പിന്നീട് തിരിച്ചുവന്നില്ല. രാത്രി …

Read More »

വിനീത് ആരാധകര്‍ക്ക് ആശ്വാസം; ഐഎസ്എൽ കളിക്കാൻ അവസരമൊരുങ്ങുന്നു…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ മലയാളി താരം സികെ വിനീതും പന്ത് തട്ടും. ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എല്ലിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറാകുകയായിരുന്നു. നിലവില്‍ ഗോവയില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ക്യാമ്പിലാണ് വിനീത് ഇപ്പോൾ. നേരത്തെ വിനീതും റിനോയും അടക്കമുളള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എലില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനായിരുന്നു ഈസ്റ്റ് ബംഗാള്‍ നല്‍കിയ നിര്‍ദ്ദേശം. ടീമൊന്നും …

Read More »

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്താന്‍ ജര്‍മന്‍ യുദ്ധക്കപ്പലുകൾ; ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്കൊപ്പം ജര്‍മനിയും…

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി മുതൽ ജര്‍മന്‍ യുദ്ധക്കപ്പലുകളും പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെര്‍ജറുമായി ധാരണയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജ‌ര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ …

Read More »

കോഴിപ്പോര് തടയാനെത്തിയ പൊലീസ് മേധാവി കോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ പിടിയിൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നടത്തിയ കോഴിപ്പോര് നടത്തുന്ന വിവരമറിഞ്ഞു തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലാണ് അപൂര്‍വ സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനെ മല്‍സരത്തിന് തയാറാക്കിയ കോഴി ആക്രമിക്കുകയായിരുന്നു. കോഴിയുടെ കാലില്‍ കെട്ടിയ ബ്ലെയിഡിന് സമാനമായ മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് പൊലീസുകാരന് പരുക്കേല്‍ക്കുന്നത്. ഇടതു കാലിന്റെ ഞരമ്ബ് മുറിഞ്ഞു പോകുകയും …

Read More »

കൊല്ലത്ത് അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകൾ കുത്തേറ്റു മരിച്ചു…

കൊല്ലത്ത് അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഉമേഷ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉമേഷിന്റെ വീട്ടില്‍ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ വീട്ടുകാരും ഉമേഷിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിര്‍വശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവര്‍ക്കായിരുന്നു. …

Read More »

കോവിഡിൽ ഞെട്ടി കേരളം: സംസ്ഥാനത്ത് ഇന്ന് 28 മരണം; 5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം…

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തൃശൂര്‍ 1096 മലപ്പുറം 761 കോഴിക്കോട് 722 എറണാകുളം 674 ആലപ്പുഴ 664 തിരുവനന്തപുരം 587 കൊല്ലം 482 പാലക്കാട് 482 കോട്ടയം 367 കണ്ണൂര്‍ 341 പത്തനംതിട്ട …

Read More »

എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല..

എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് തുറന്നടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കറിന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണുന്നത്. 21 തവണ സ്വപ്ന കള്ളക്കടത്ത് നടത്തിയപ്പോഴും മുന്‍ …

Read More »

സെലിബ്രിറ്റികൾക്ക് വേണ്ടി എന്തിനാണ് ഈ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത്; ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്; രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്…

ഇക്കാലത്ത് മാധ്യമങ്ങളില്‍ പലപ്പോഴായും കണ്ടു വരുന്ന വിരോധാഭാസമാണ് സെലിബ്രിറ്റികള്‍ എന്തു ചെയ്തു എന്നത് വാര്‍ത്തയായി സൃഷ്ടിക്കുന്നത്. ഏതെങ്കിലും നടിമാരുടെ ഗര്‍ഭാവസ്ഥയും അവരുടെ വീടും അവര്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തികളും അതുപോലെ സെലിബ്രിറ്റികള്‍ കാര്‍ വാങ്ങുന്നതും മറ്റു പല വാഹനങ്ങള്‍ വാങ്ങുന്നതും വീട് വെക്കുന്നതും എല്ലാം വാര്‍ത്തയാകുന്ന ഇന്നത്തെ മാധ്യമ സംസ്‌കാരത്തിനെതിരെ‌ തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം വിമർശനം ഉന്നയിച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം …

Read More »

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി..?

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ മാസം മുപ്പതിന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനമായിരന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു. സ്‌കൂളുകളും കോളജുകളും …

Read More »

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്; 20 മരണം; 3711 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 853 തിരുവനന്തപുരം 513 കോഴിക്കോട് 497 തൃശൂര്‍ 480 എറണാകുളം 457 ആലപ്പുഴ 332 കൊല്ലം 316 പാലക്കാട് 276 കോട്ടയം 194 കണ്ണൂര്‍ 174 ഇടുക്കി 79 കാസര്‍ഗോഡ് 64 …

Read More »