കൊവിഡ് വ്യാപന ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ ട്രെയിന്‍യാത്ര സാധാരണ നിലയിലേക്ക് മടങ്ങുന്നു. കൊവിഡിനു മുമ്ബുളള കാലത്തെ നിരക്കുകള്‍ ഉടന്‍ തിരികെക്കൊണ്ടുവരുമെന്നും റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു. സോണല്‍ ഓഫിസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തിലാണ് റെയില്‍വേയെ കൊവിഡിനു മുമ്ബുള്ള സാഹചര്യത്തിലേക്ക് പൂര്‍ണമായും തിരികെയെത്തിക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. കൊവിഡ് കാലത്ത് ചരക്കുവണ്ടികളൊഴിച്ച് പൂര്‍ണമായും നിലച്ച ട്രെയിന്‍ ഗതാഗതം ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഘട്ടംഘട്ടമായാണ് സജീവമായത്. ദീര്‍ഘ ദൂര ട്രെയിനുകളാണ് ആദ്യം ഓടിത്തുടങ്ങിയത്. …
Read More »ഇത് മനോവീര്യത്തിന്റെ നേര്‍സാക്ഷി; വൃഷണത്തില്‍ കാന്‍സര്‍ ബാധിച്ച വേഡ് ഓസ്‌ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചപ്പോള്‍..
പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് സന്ദീപ് ദാസ്. കൃത്യമായ ചികിത്സയുടെ സഹായത്തോടെയാണ് വേഡ് വൃഷണത്തിലെ അര്‍ബുദത്തെ കീഴടക്കിയതെന്നും കീമോ തെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കുമുമ്ബ് …
Read More »സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 59; 7022 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 1088 തിരുവനന്തപുരം 967 തൃശൂര്‍ 727 കോഴിക്കോട് 620 കൊല്ലം 599 കോട്ടയം 477 കണ്ണൂര്‍ 397 ഇടുക്കി 357 പത്തനംതിട്ട 346 പാലക്കാട് 260 …
Read More »സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തി മകന് അയച്ചുകൊടുത്തു, പണം തട്ടാന്‍ ശ്രമം:ട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍…
സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തന്റെ അശ്‌ളീല ദൃശ്യങ്ങള്‍ അനുമതിയില്ലാതെ സുഹൃത്ത് പകര്‍ത്തി മകന് അയച്ചുകൊടുത്തുവെന്നും ബ്ലാക്ക്മെയിലിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. ജയിലില്‍ വെച്ചുള്ള പരിചയമാണ് ഇരുവര്‍ക്കും. വീട്ടമ്മ മുന്‍പൊരു കേസില്‍ ജയിലില്‍ കഴിയവെയാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. പരിചയം …
Read More »യജമാനന്‍റെ പട്ടടയുടെ അരികില്‍ തലചായ്ച്ച് ഉറങ്ങുന്ന നായ; കണ്ണീരണിയിക്കുന്ന ചിത്രം പങ്കുവച്ച് യുവാവ്…
യജമാനന്റെ പട്ടയടുടെ അടുത്ത് തലചായ്ച്ച് ഉറങ്ങുന്ന നായ. കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം പങ്കുവച്ച് വൈശാഖ് എന്ന് യുവാവ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശിയായ യുവാവാണ് കഴിഞ്ഞ ഒന്നിന് മരണപ്പെട്ടത്. തന്റെ പ്രിയപ്പെട്ട യജമാനന്‍ മരിച്ചതിന്റെ ദുഖത്തില്‍ ചിതയ്ക്ക് അരികില്‍ നിന്ന് മാറാതെയാണ് ഈ നായ കിടക്കുന്നതെന്ന് യുവാവ് പറയുന്നു. യാത്രക്കിടയില്‍ കണ്ട സംഭവം പങ്കുവച്ച് കൊണ്ടാ്ണ് യുവാവിന്റെ കുറിപ്പ്. വൈശാഖിന്റെ …
Read More »ദുല്‍ഖര്‍ നിറഞ്ഞാടി; ഷൈന്‍ ടോം ചാക്കോ തകര്‍ത്തു; അതിശയിപ്പിച്ച് ഇന്ദ്രജിത്തും; കാലഘട്ടത്തെ പുനര്‍സൃഷ്ടിക്കുന്ന ക്രിംത്രില്ലര്‍ ഗണത്തിലേക്ക് ; ‘കുറുപ്പില്‍’ നിറഞ്ഞു നില്‍ക്കുന്നത് മാസിനേക്കള്‍ ക്ലാസ്…
ചെറിയ ചെറിയ തെറ്റുകളിലൂടെ വലിയ ക്രിമിനലാകുന്ന സുകുമാരക്കുറുപ്പ്. ആദ്യ പകുതി പതിയെ പോകുമ്ബോള്‍ രണ്ടാം പകുതിയില്‍ ട്വിസ്റ്റുകളും. മാസ് മൂവിക്ക് അപ്പുറം ക്ലാസിലേക്കാണ് ‘കുറുപ്പിന്റെ യാത്ര’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തോടെ കേരളത്തിലെ തിയേറ്ററും സജീവമാകുകയാണ്. പ്രേക്ഷകരെ 80കളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ചിത്രം. സുകുമാര കുറുപ്പിനെ ഗ്രാറിഫൈ ചെയ്യുന്നതല്ല സിനിമ. കാലഘട്ടത്തിന്റെ പുനരാവിഷ്‌കരണത്തില്‍ അതീവ ശ്രദ്ധ ചിത്രം പുലര്‍ത്തിയിരിക്കുന്നു. ഛായാഗ്രഹണം അടക്കം സാങ്കേതിക മികവ് ഉറപ്പാക്കുകയാണ് ഈ സിനിമ. …
Read More »ഭൂമിയില്‍ തീര്‍ന്നാലും ഒരു 100,000 വര്‍ഷത്തേക്ക് മനുഷ്യന് ശ്വസിക്കാനുള്ള ഓക്സിജന്‍ അവിടെയുണ്ട്, മനുഷ്യ ജീവിതത്തിന് പ്രത്യാശ പകരുന്ന കണ്ടെത്തല്‍…
ഓക്സിജന്‍ ഇല്ലാതെ മനുഷ്യ ജീവിതം അസാദ്ധ്യമാണെന്ന് ചെറിയ ക്ലാസുകള്‍ മുതല്‍ പഠിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഓക്സിജന്റെ വില ശരിക്കും നമ്മുടെ തലമുറ കണ്ടറിയുകയും ചെയ്തു. എന്നാല്‍ ഭൂമിയില്‍ ഓക്സിജന്‍ തീര്‍ന്നാലും മനുഷ്യജീവന്‍ നിലനിര്‍ത്താനാവും എന്ന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഓക്സിജന്‍ ഉപയോഗിച്ച് കോടിക്കണക്കിനാളുകള്‍ക്ക് 100,000 വര്‍ഷമെങ്കിലും ജീവന്‍ നിലനിര്‍ത്താനാവും എന്ന പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പാളിയില്‍ 45 ശതമാനം വരെ ഓക്സിജന്‍ …
Read More »പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ വിജയം; പിന്നാലെ തരംഗമായി ഓസിസ് ആരാധകന്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്ന വീഡിയോ…
ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലിലേയ്ക്ക് കടന്നു. മരണ ഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്കയേയും ബംഗ്ലാദേശിനേയും വെസ്റ്റ് ഇന്‍ഡീസിനേയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള വമ്ബന്മാരെ തറപറ്റിച്ചായിരുന്നു സെമിവരെയുള്ള കങ്കാരുക്കളുടെ യാത്ര. ലോകകപ്പില്‍ പരാജയത്തിന്റെ രുചിയറിയാതെ മുന്നേറിയ പാകിസ്ഥാന് സെമിയില്‍ ഓസിസിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഒരു വീഡിയോ തരംഗമായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ജേഴ്‌സി അണിഞ്ഞ ഒരു ആരാധകന്‍ ‘ഭാരത് മാതാ കി …
Read More »കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി : മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു…
കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി. തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും തൃപ്രങ്ങോട്ട് ആലിങ്ങലില്‍ നിന്നാണ് പരിശോധന നടത്തവെ കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് കാര്‍. പ്രതികള്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ്. അന്തര്‍ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തുന്നവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. ജോബി വര്‍ഗീസ്, മധുസൂദനന്, സിവില്‍ പൊലീസ് ഓഫിസര്‍മരായ കെ.കെ ഷിജിത്ത്, ഉണ്ണിക്കുട്ടന്, ഷെറിന് ജോണ്‍, മുഹമ്മദ് …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ വരും മണിക്കൂറുകളിൽ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തുകൂടി കരയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി …
Read More »