ജില്ലയില്‍ ഞായറാഴ്ച 517 പേര്‍ക്ക് കോവിഡ്- സ്ഥിരീകരിച്ചു. 374 പേര് രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേര്‍ മരിച്ചു. മെഴുവേലി സ്വദേശി (69), പ്രമാടം സ്വദേശി (27) എന്നിവരാണ് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് 11.6 ശതമാനമായി. ശനിയാഴ്ച അത് 11.4 ആയിരുന്നു. ഏഴു ശതമാനത്തിന് അടുത്തെത്തിയ ശേഷമാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്കിയ ശേഷം ടി.പി.ആര്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. തിരുവല്ല 31, പത്തനംതിട്ട …
Read More »വിവാഹത്തിന് വിസമ്മതിച്ചു; കാമുകിയെ കാറിനകത്തിട്ട് തീകൊളുത്തിക്കൊന്ന് യുവാവ്……
വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യചെയ്തു. ട്രാക്ടര്‍ ഡ്രൈവറായ ശ്രീനിവാസ് (27), ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സായ കാഞ്ചന (25) എന്നിവരാണ് മരിച്ചത്. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്ബള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അല്‍പ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം …
Read More »വണ്ടാനം മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്…
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും …
Read More »മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമല്ല; ഒളിംപിക് മെഡല്‍ നഷ്ടമായവര്‍ക്ക് ടാറ്റാ ആള്‍ട്രോസ് സമ്മാനം…
മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല മറിച്ച് മികച്ച പ്രകടം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡല്‍ നഷ്ടമായവര്‍ക്ക് സമ്മാനമായി ആള്‍ട്രോസ് നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്. ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂട്ടിച്ചേര്‍ത്തു. നീരജ് ചോപ്ര, മീരാബായ് ചാനു എന്നിവരുള്‍പ്പടെ ചില കായിക താരങ്ങള്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഠിന പരിശ്രമങ്ങളിലൂടെ മെഡലിനരികെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്തവരുടെ …
Read More »കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയര്‍ത്തല്‍ വിവാദത്തില്‍…
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയര്‍ത്തല്‍ വിവാദത്തില്‍. കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു. എന്നാല്‍ മുഴുവനായും ഉയര്‍ത്തുന്നതിന് മുന്നെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചങ്ങില്‍ പങ്കെടുത്തിരുന്നു. തലകീഴായാണ് പതാക ഉയര്‍ത്തിയതെന്ന് പതാക …
Read More »രണ്ട് വര്‍ഷത്തിനുളളില്‍ രാജ്യത്ത് 75 പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് പുറത്തിറക്കുമെന്ന് മോദി സര്‍ക്കാര്‍..
വരുന്ന രണ്ട് വര്‍ഷത്തിനകം 75 പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസുകള്‍ രാജ്യത്തെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഓടിക്കുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 75ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യ തന്നെ നിര്‍മ്മിച്ച സെമി ഹൈസ്‌പീഡ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ 75 ആഴ്‌ചകളില്‍ 75 വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കും’. പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച …
Read More »ശാസ്താംകോട്ടയിൽ വീട്ടമ്മയുടെ മാല അപഹരിച്ച യുവതികള്‍ പിടിയില്‍…
വീട്ടമ്മയുടെ മാല അപഹരിച്ച നാടോടി യുവതികള്‍ പിടിയിലായി. മനക്കര സ്വദേശിയായ വസന്തയുടെ മാല അപഹരിച്ച നാടോടി യുവതികളെയാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ കാളിയമ്മ, മാരിയമ്മ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ പത്തിന് വസന്ത ബസില്‍ യാത്ര ചെയ്യുമ്ബോള്‍ ആഞ്ഞിലിമൂടിന് സമീപം വെച്ചാണ് മാലയും പണമടങ്ങിയ പഴ്സും ഇവര്‍ അപഹരിച്ചത്. ബസിലുള്ള മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കാളിയമ്മയെയും മാരിയമ്മയെയും തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് …
Read More »ഗോവധത്തിന് നിരോധനം ; 8 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ശിക്ഷ….
അസം നിയമസഭയില്‍ പാസാക്കിയ ഗോവധ നിരോധന നിയമ പ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയുമാക്കി. മാംസ ഉപയോഗം, ഇറച്ചി കടത്തല്‍, അറവ് നിയന്ത്രണം, അനുമതി കൂടാതെയുള്ള കശാപ്പ് എന്നിവക്കൊക്കെ വന്‍ പിഴ കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധം മറികടന്നാണ് അസം നിയമസഭ ഗോവധ നിരോധന ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ …
Read More »സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം; നടപടി പെണ്‍കുട്ടികള്‍ കത്തെഴുതിയ സാഹചര്യത്തിലെന്ന് പ്രധാനമന്ത്രി…
സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം. രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്‌കൂളില്‍ പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു. നിലവില്‍ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടരവര്‍ഷം മുമ്ബ് പരീക്ഷണ അടിസ്ഥാനത്തില്‍ മിസോറാമിലെ സൈനിക സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്.
Read More »ഐ.പി.എല്‍ 2021 യു.എ.ഇ : ആദ്യ ടീമുകള്‍ എത്തി..
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ആവേശം വിതറി ടീമുകള്‍ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിങ്സ് താരങ്ങളാണ് വെള്ളിയാഴ്ച യു.എ.ഇയിലെത്തിയത്. മറ്റ് ടീമുകള്‍ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ പാതിവഴിയില്‍ നിലച്ച ടൂര്‍ണമെന്റിെന്റ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതലാണ് പുനരാരംഭിക്കുന്നത്. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ദുബൈ ടി.എച്ച് 8 പാമിലാണ് ചെന്നൈ ടീം തങ്ങുന്നത്. അബൂദബിയിലെ സെന്‍റ് റെഗിസ് സാദിയാത്ത് ഐലന്‍റിലാണ് മുംബൈ ഇന്ത്യന്സിെന്റ …
Read More »