കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി. 2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളം വഴി 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ് നടപടി. കേസിൽ മുഖ്യ പ്രതിയായ കസ്റ്റംസ് ഇൻസ്പെക്ടർ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ പിരിച്ചുവിട്ടിരുന്നു.
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കോവിഡ്; 483 മരണം; ടിപിആര്‍ കുറയുന്നു…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടാതെ 483 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 41,9470 ആയി ഉയര്‍ന്നു. 1.34 ശതമാനമാണ് മരണ നിരക്ക്. 38740 പേര്‍ രോഗമുക്തി നേടി. നിലവില്‍ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വാക്സീനേഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് ഇത് വരെ 42,34,17,030 ഡോസ് വാക്സീന്‍ …
Read More »കനത്ത മഴ തുടരുന്നു; മണ്ണിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു ; 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം…
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മേഖലയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമം ഒറ്റപ്പെട്ടു പോയതായാണ് റിപ്പോര്‍ട്ട്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതും ഉരുള്‍പൊട്ടലില്‍ നശിച്ചതും ഗ്രാമത്തിലേക്ക് എത്തിച്ചേരുക ദുഷ്‌കരമാക്കിയതായി ജില്ലാ കളക്ടര്‍ നിധി ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ …
Read More »സര്‍ക്കാര്‍ കിറ്റില്‍ ഇടംപിടിച്ച് ഏലക്കായും! ഓണക്കിറ്റില്‍ 20 ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം…
സര്‍ക്കാര്‍ കിറ്റില്‍ ഇടംപിടിച്ച് ഏലക്കായും. ഓണക്കിറ്റില്‍ 20 ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്തു മാന്ദ്യത്തിലായിരുന്ന ഏലം വിപണിക്ക് ഇത് ഉണര്‍വാകും. ആദ്യമായാണ് സര്‍ക്കാര്‍ കിറ്റില്‍ ഏലയ്ക്ക ഇടംപിടിക്കുന്നത്. 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കര്‍ഷകരില്‍നിന്നു ശേഖരിക്കുക. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും …
Read More »കുളമാവ് ഡാമില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം…
കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. രണ്ടാം ദിവസമായ വ്യാഴാഴ്ച്ച തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേനാ യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബാ ടീം ഡാമില്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ നടത്തി. കുളമാവ് മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു കെകെ (38), സഹോദരന്‍ ബിനു കെകെ (36) എന്നിവരെയാണ് കാണാതായത്. കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയാണ് ചക്കിമാലി ഉള്‍പ്പെടുന്ന പ്രദേശം. മീന്‍ പിടിക്കുന്നതിനായി ചൊവ്വാഴ്ച്ച കെട്ടിയ …
Read More »മക്കള്‍ ഗെയിം കളിച്ചു; കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ…
ഓണ്‍ലൈന്‍ ഗെംയിമായ പബ്‌ജി കളിക്കാനായി മക്കള്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കളഞ്ഞത് ഒരു ലക്ഷത്തിലേറെ രൂപ. ഒമ്ബതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ഒരു ലക്ഷത്തിലേറെ രൂപ അമ്മയുടെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പെട്ട കോഴിക്കോട് കല്ലായി സ്വദേശിയായ വീട്ടമ്മ ഒരു മാസം മുമ്ബാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണിലും …
Read More »വൃദ്ധയെപോലൊരു പെണ്‍കുട്ടി; 18 വയസ് വരെ ജീവിച്ച് മരണത്തിന് കീഴടങ്ങി…
യുകെയിലെ വെസ്റ്റ് സസെക്‌സ് നിവാസിയായ അശാന്തി സ്മിത്ത് എന്ന പതിനെട്ടുകാരിയുടെ മരണ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനിച്ചു വീഴുമ്ബോഴേ വാര്‍ധക്യത്തിലേയ്ക്ക് എത്തിയ അവസ്ഥയാണ് അശാന്തിയുടേത്. കുട്ടികളെപ്പോലെ മൃദുവായ ചര്‍മ്മമോ, കുട്ടിത്തമുള്ള മുഖമോ അവള്‍ക്കില്ലായിരുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും കുഴിഞ്ഞ കണ്ണുകളും തലയില്‍ കുറച്ച് മാത്രം മുടിയുമായി അവള്‍ ജീവിച്ചു. അവളുടെ പ്രായം വെറും പതിനെട്ടായിരുന്നെങ്കിലും ശരീരം നൂറു വയസ് പിന്നിട്ട ഒരു വൃദ്ധയുടേതിന് സമാനമായിരുന്നു. ഹച്ചിന്‍സണ്‍ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന് …
Read More »സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ് ; 122 മരണം; ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്….
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് …
Read More »ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്…
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ …
Read More »ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നതിന് വിലക്ക്…
ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസിലെ ചര്‍ച്ചകളിലും കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.
Read More »