Breaking News

NEWS22 EDITOR

ഒളിമ്ബിക്‌സ് ; വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം…

ഒളിമ്ബിക്‌സ് വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്രസീല്‍ വനിതാ ടീം തകര്‍ത്തത്. ബ്രസീല്‍ താരം മാര്‍ത്ത ഇരട്ട ഗോളുമായി തിളങ്ങി. മാര്‍ത്തയ്ക്ക് പുറമെ ഡെബിന, ആന്‍ഡ്രെസ്സ, ബിയാട്രിസ് എന്നിവരും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. അതേസമയം മറ്റൊരു മത്സരത്തില്‍ ലോക ചാമ്ബ്യന്‍മാരായ അമേരിക്കയെ സ്വീഡന്‍ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ …

Read More »

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മമതാ ബാന‍ര്‍ജി…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാന‍ര്‍ജി. ചാരപ്പണി തടയാന്‍ തന്റെ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പ്ലാസ്റ്ററിട്ടുവെന്നാണ് മമത പറഞ്ഞത്. പെ​ഗാസസ് ഉപയോ​ഗിച്ചുള്ള ഫോണ്‍ ചോ‍ര്‍ത്തലില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും മമതാ ബാന‍ര്‍ജി ആവശ്യപ്പെട്ടു. ”വീഡിയോയും ഓഡിയോയും എല്ലാം അവര്‍ ചോര്‍ത്തുന്നതിനാലാണ് ഞാന്‍ എന്റെ ഫോണ്‍ പ്ളാസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. മന്ത്രിമാരുടെയും ജഡ്‌ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തുന്നു. അവര്‍ ജനാധിപത്യ ഘടന തകര്‍ത്തു. തിരഞ്ഞെടുപ്പ് പ്രക്രിയയും ജുഡീഷ്യറിയും മന്ത്രിമാരും …

Read More »

ആശാങ്ക കുറയാതെ കേരളം ; സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; 105 മരണം; പത്തിൽ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി…

സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് …

Read More »

മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കണമെന്ന് അമ്മ; പ്രകോപിതനായി മകന്‍ അമ്മയെ ജീവനോടെ കത്തിച്ച് കൊന്നു…

ഛത്തീസ്ഗഢീലെ ദുര്‍ഗ് ജില്ലയില്‍ മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു കൊന്നു. ഇളയ മകനോട് മദ്യവും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കാന്‍ അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് അമ്മയെ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതി സൂര്യകാന്ത് വര്‍മ്മയ്ക്ക് 27 വയസ്സാണ് പ്രായം. സംഭവം പുറത്തുവന്നതോടെ ഗ്രാമവാസികളും പരിഭ്രാന്തരാണ്. ദുര്‍ഗ് ജില്ലയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് നാനക്തി ഗ്രാമം. തീപിടിത്തത്തെത്തുടര്‍ന്ന് ഇയാള്‍ …

Read More »

28 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 18…

28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍). പ്രായപരിധി: 20-36. ഉദ്യോഗാര്‍ഥികള്‍ 2.01.1985-നും 1.01.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഡൊമസ്റ്റിക് നഴ്‌സിങ്ങില്‍ …

Read More »

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയിലുമെത്തി…

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ചൊവ്വാഴ്ച രേഖപ്പെടുത്തിയതിന് പിന്നാലെ ആണ് സ്വര്‍ണ വില ഇടിഞ്ഞത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയത് 35,200 രൂപയാണ്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് …

Read More »

അനന്യ കുമാരിയുടെ മരണം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ…

ട്രാൻസ് യുവതി അനന്യ കുമാരി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജോലി ചെയ്യുന്ന റെനെ മെഡിസിറ്റിയ്ക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഒരുമിച്ച് ചേരാനാണ് അഞ്ജലിയുടെ ആഹ്വാനം. അനന്യയുടെ മെഡിക്കൽ റെക്കോർഡുകൾ ആശുപത്രി ഇതുവരെ വിട്ടുനൽകിയിട്ടില്ലെന്നും അവർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അഞ്ജലി അമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: അനന്യയുടെ …

Read More »

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച; ആള്‍മാറാട്ടം നടത്തി ജോലിചെയ്ത അഫ്ഗാന്‍ സ്വദേശി പിടിയില്‍….

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്നയാള്‍ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉള്ളതായി അന്വേഷണ സംഘത്തിനു വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറലോകം അറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നും അഫ്ഗാന്‍ സ്വദേശിയാണെന്നും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് …

Read More »

പൂട്ട് മുറുക്കി സർക്കാർ; ഇളവില്ല; സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരാന്‍ തീരുമാനം…

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നൽകിയിരുന്ന നിയന്ത്രണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാസ് കൊവിഡ് പരിശോധന നടത്തൻ …

Read More »

3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍…

തൃശ്ശൂര്‍ ജില്ലയില്‍ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചു. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം, വരവൂര്‍, പുന്നയൂര്‍, പടിയൂര്‍, ചാഴൂര്‍, ശ്രീനാരായണപുരം, മുരിയാട്, ചൊവ്വന്നൂര്‍, വള്ളത്തോള്‍ നഗര്‍, കടപ്പുറം, …

Read More »