Breaking News

NEWS22 EDITOR

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പ്​: നരേന്ദ്ര മോദിക്ക്​ ഒത്ത എതിരാളി ശരദ് പവാര്‍ ​എന്ന് ശിവസേന..

2024 ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്​​ നേരിയ സാധ്യത മാത്രമാണ്​ ഉള്ളതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ചേര്‍ന്ന എതിരാളി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാറാണെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​. ‘ശക്​തമായ ഒരു മുഖമില്ലാതെ 2024 പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്താനാകില്ല. മോദിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിനൊരു നേതാവില്ല. എല്ലാ പാര്‍ട്ടികളും കൂടി തെരഞ്ഞെടുപ്പില്‍ ശക്​തമായ പോരാട്ടം നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്തണം’ -സഞ്​ജയ്​ റാവത്ത്​ പ്രതികരിച്ചു . മുതിര്‍ന്ന …

Read More »

ആശങ്ക ഉയര്‍ത്തി കൊറോണ വൈറസിന്റെ പുതിയ കാപ്പ വകഭേദം.

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബാണ് കാപ്പ എന്ന പുതിയ വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവില്‍ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച്‌ രൂപപ്പെട്ട വകഭേദമാണ് കാപ്പയും. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ …

Read More »

പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കുമോ ? കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹത്തിൻ്റെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിൻ്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. അത് എന്താകുമെന്ന് …

Read More »

ചര്‍ച്ച പരാജയം; നാളെ 14 ജില്ലകളിലും കട തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും…

ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കലക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ കടകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കലക്ടര്‍ ചര്‍ച്ചയില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കട തുറന്നാല്‍ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു. …

Read More »

ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ കാലത്തെ പ്രവർത്തനത്തിന് അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.

ലക്ഷദ്വീപ് ഭരണകൂടം ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടിയെടുത്തത്. ലക്ഷദ്വീപ് സ്വദേശിയായ നാസിഖ് ആണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.  

Read More »

സിനിമാ ഷൂട്ടിങ്ങിന് മാത്രം അനുവാദമില്ല; കേരളത്തില്‍ നിന്ന് ഷൂട്ടിംഗ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി നിർമാതാക്കൾ

കേരളത്തിലെ സിനിമ ഷൂട്ടിംഗ് മാറ്റി നിര്‍മാതാക്കള്‍. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു ഇതുസംബന്ധിച്ച് ഫെഫ്ക ഇറക്കിയ വാര്‍ത്താകുറിപ്പ് ഇങ്ങനെ മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് …

Read More »

കൊടകര കേസില്‍ നടക്കുന്ന അന്വേഷണം വിചിത്രമെന്ന് കെ സുരേന്ദ്രന്‍…

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പങ്കുവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കോള്‍ ലിസ്റ്റിലെ ആളുകളെ കുറിച്ച് ചോദിച്ചു. പാര്‍ട്ടിയെ ഒരുതരത്തിലും ബന്ധിപ്പിക്കാനാകില്ലെന്നായിട്ടും രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും സുരേന്ദ്രന്‍. …

Read More »

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റിക്കോര്‍ഡ് വിജയം; വിജയശതമാനം 99.47 ശതമാനം; 1,21 ലക്ഷം പേര്‍ക്ക് ഫസ്റ്റ് ക്ലാസ്; ഫലം അറിയാന്‍ സൈറ്റുകള്‍…

എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ടി.എച്ച്‌.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.വിജയശതമാനം 99.47 ശതമാനം ആണ്. റിക്കോര്‍ഡ് വിജയമാണ് ഇത്. https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in https://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എല്‍.സി. (എച്ച്‌.ഐ.) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in …

Read More »

കോഴിക്കോട് കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയം; നാളെ എല്ലാ കടകളും തുറക്കും…

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത്എ ല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന …

Read More »

ചൈനീസ് എഞ്ചിനീയര്‍മാര്‍ക്ക് നേരെ പാകിസ്താനില്‍ ഭീകരാക്രമണം ; സ്ഫോടനം ബസില്‍ ;10 മരണം.

പാകിസ്താനില്‍ ഭീകരാക്രമണം. മുപ്പതോളം ചൈനീസ് എഞ്ചനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ ആക്രമണം . സ്‌ഫോടനത്തില്‍ ബസിലുണ്ടായിരുന്ന ആറ്‌ ചൈനീസ് എഞ്ചിനീയര്‍മാരടക്കം പത്ത്‌ പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസ് സഞ്ചരിച്ചിരുന്നത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് സൂചന. അപ്പര്‍ കോഹിസ്ഥാനില്‍ വച്ചാണ് ഭീകരവാദികള്‍ …

Read More »