കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4212 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2543 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 464, 45, 205 തിരുവനന്തപുരം റൂറല്‍ – 388, …
Read More »ആമിര്‍ ഖാനെ പോലെയുള്ളവരാണ് ജനസംഖ്യാ വര്‍ധനവിന് കാരണം: വിവാദ പ്രസ്താവനയുമായി ബിജെപി എംപി…
ആമിര്‍ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന വിചിത്ര വാദവുമായി ബിജെപി എംപി. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് മന്ദ്സൗറില്നിന്നുള്ള ബിജെപി എംപി ഈ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ ആമിര്‍ ഖാനെ പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീര്‍ ഖാന് ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ആദ്യ രണ്ടു ഭാര്യമാരില്‍ കുട്ടികളുണ്ട്. ഇതാണോ മാതൃക- എന്നായിരുന്നു ബിജെപി …
Read More »വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണം; ഡിജിപി…
വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിച്ചത് 7798 പേര്‍ക്ക് ; 11,447 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് …
Read More »കോവിഡ് മൂലം അനാഥരായ കുട്ടികളുടെ എണ്ണം പുറത്തുവിട്ട് സര്‍വ്വേ റിപ്പോര്‍ട്ട്….
കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അനാഥരായത് 268 കുട്ടികള്‍. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ 5500 കുട്ടികള്‍ക്കാണ് തങ്ങളുടെ മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയുസി ഡി ഡയറക്ടര്‍ രശ്മി സിംഗ് അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം മറ്റ് രോഗബാധയും ഉണ്ടായതിനെ തുടര്‍ന്നാണ് 268 കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛനമ്മമാരെ നഷ്ടമായത്. അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛന്‍ …
Read More »വണ്ടിപ്പെരിയാര്‍ സംഭവം: എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍
വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎല്‍എ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ മഹിളാമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളമെന്നും അദ്ദേഹം ആരോപണം …
Read More »ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: 5 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു…
മുളന്തുരിത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ അഞ്ച് പ്രതികളുള്ള കേസിൽ ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടനാണ് ഒന്നാം പ്രതി. യുവതിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും ബാബുകുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതകശ്രമം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളംതുരുത്തി …
Read More »സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു: മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെടും; നാസയുടെ മുന്നറിയിപ്പ്…
ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തും. കാറ്റിന്‍റെ വേഗതയിൽ ഉപഗ്രഹ സിഗ്നലുകളും മൊബൈൽ സിഗ്നലുകളും തടസപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ മിന്നല്‍ പ്പിണരുകളുണ്ടാക്കുമെന്നും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ റേഡിയോ സിഗ്നലുകൾ, …
Read More »രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്; മക്കൾ മൻട്രം പിരിച്ചുവിട്ടു…
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കൾ മൻട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. അതേസമയം രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കൾ മൻട്രം തുടരുമെന്നും ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന തുടരുമെന്നും അദ്ദേഹം അറിയിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് രാഷ്ട്രീയ സംഘടന സംബന്ധിച്ച് രജനികാന്തിന്‍റെ പുതിയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നത്. രജനി മക്കൽ മൻട്രത്തിലെ അംഗങ്ങളെ സന്ദർശിച്ചിട്ട് …
Read More »കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട ; 25 കോടിയുടെ ഹെറോയിൻ പിടികൂടി…
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 4.5 കിലോ ഹെറോയിൻ പിടികൂടി. ദുബായിൽ നിന്നെത്തിയ ടാൻസാനിയൻ സ്വദേശി അഷ്‌റഫ് സാഫിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണയിൽ ഏകദേശം 25 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു.
Read More »