കൊവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി. നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം. സംസ്ഥാനങ്ങള്‍ നേരിട്ട് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പതിനൊന്ന് …
Read More »ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍…
വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ തള്ളിക്കൊണ്ട് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പ്രത്യേകിച്ച് ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി മാത്രം 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണത്തില്‍ ഗസയിലെ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ടെന്നാണ് സൈനിക വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറയുന്നത്. അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി …
Read More »കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ‘ടൗട്ടേ’ക്ക് പിന്നാലെ ‘യാസ്’ വരുന്നു; ന്യൂനമര്‍ദം രൂപംകൊള്ളുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍…
ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലാവും അറിയപ്പെടുക. അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ആഴ്ചകള്‍ക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒമാന്‍ നല്‍കുന്ന ‘യാസ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം …
Read More »കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു; ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ്…
സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച പൂയപ്പള്ളി സ്വദേശിനി മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം തിരൂരില്‍ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം …
Read More »സത്യപ്രതിജ്ഞ: പങ്കെടുക്കുന്നവരുടെ എണ്ണം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം…
സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി എത്ര പേര്‍ പങ്കെടുക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. ഉച്ചകഴിഞ്ഞ് വിവരം അറിയിക്കണം. ചടങ്ങില്‍ പങ്കെടുക്കന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. 500 പേര്‍ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവര്‍ത്തകരും അടക്കമാണ് 500 പേരെന്നും ചടങ്ങിനു കര്‍ശന നിബന്ധനകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരുടെ …
Read More »കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ വീണ്ടും ഇത് മഴ ശക്തമാക്കും. സംസ്ഥനത്തെ കാലവര്‍ഷത്തിന്റെ വരവ് ഇത് നേരത്തെയാക്കാനും ഇടയാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്ന പേരാവും നല്‍കുക.
Read More »പോലിസുകാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ചു; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ഉത്തര്‍പ്രദേശില്‍ ബല്ലിയ ജില്ലയില്‍ മഡ്ഘാട്ടില്‍ മൃതദേഹങ്ങള്‍ പോലിസുകാരുടെ നേതൃത്വത്തില്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏതാനും പേര്‍ പോലിസുകാരുടെ നിര്‍ദേശപ്രകാരം മൃതദേഹങ്ങള്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീകൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എസ് പി ബല്ലിയ വിപിന്‍ ടഡയാണ് അഞ്ച് പോലിസുകാരെ മൃതദേഹം മറവ് ചെയ്യാന്‍ അയച്ചത്. അദ്ദേഹം തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതും. അഡീഷണല്‍ എസ് പി …
Read More »അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബെന്‍സേമ ദേശീയ ടീമില്‍; യൂറോ കപ്പിനായുള്ള ഫ്രാന്‍സ് ടീമില്‍ ഇടം നേടി…
വിവാദങ്ങള്‍ വെല്ലുവിളിയായ കളിക്കളത്തില്‍ എല്ലാം മറികടന്ന് അഞ്ചു വര്‍ഷക്കാലത്തിനു ശേഷം ഫ്രഞ്ച് ദേശീയ ടീമില്‍ തിരിച്ചെത്തി സൂപ്പര്‍ താരം കരിം ബെന്‍സേമ. ഇത്തവണത്തെ യൂറോ കപ്പിനായുള്ള ടീമിലാണ് ഫ്രഞ്ച് ടീമിനൊപ്പം താരവും ഇടം നേടിയത്. ബെന്‍സേമ, കിലിയാന്‍ എംബപ്പേ, അന്റോണിയോ ഗ്രീസ്‌മാന്‍, പോള്‍ പോഗ്ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ 26 പേരടങ്ങുന്നതാണ് യൂറോ കപ്പിനായുള്ള ഫ്രഞ്ച് ടീം. ഫ്രാന്‍സിന് വേണ്ടി 81 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബെന്‍സേമ 27 ഗോളുകള്‍ നേടിയിട്ടുണ്ട്. …
Read More »സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു…
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം.
Read More »പിണറായി 2.0: വീണ ജോര്‍ജ് ആരോഗ്യമന്ത്രി, ശിവന്‍കുട്ടിക്ക് ദേവസ്വം; ബാലഗോപാലിന് ധനകാര്യം. മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ….
രണ്ടാം പിണറായി സര്‍ക്കാറിനെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുക വീണ ജോര്‍ജ്ജാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ദേവസ്വം ശിവന്കുട്ടിക്ക് നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആര്‍ ബിന്ദുവിനെ …
Read More »