തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അരവിന്ദിന് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയ്ക്ക് സമീപം അല്ലൂരിലായിരുന്നു സംഭവം. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ഇരുവരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തുന്ന സംഘമാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. …
Read More »ബോക്സിങ് ഡേ ടെസ്റ്റ് ; ആസ്ട്രേലിയ 195ന് പുറത്ത്…
ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയ 195 റണ്‍സിന് പുറത്ത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും നേടി. 48 റണ്‍സെടുത്ത മാറുസ് ലാബുഷ്ചേഞ്ചാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറർ. ട്രാവിസ് ഹെഡ് 38 റണ്‍സും മാത്യു വാഡ 30 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ മായങ്ക് അഗര്‍വാളാണ് പുറത്തായത്. ശുഭ്മാന്‍ ഗില്ലും …
Read More »പഞ്ചസാരയ്ക്ക് പകരം റസ്റ്റോറന്റില്‍ നിന്നും കൊടുത്തത് വാഷിങ് സോഡ; നാല് വയസ്സുകാരൻ ഐസിയുവിൽ; സംഭവം നടന്നത്…
റസ്റ്ററന്റ് ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് നാല് വയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയിൽ. പൂനെയിലെ റസ്റ്ററന്റിലാണ് നാല് വയസ്സുകാരന് പഞ്ചസാരയ്ക്ക് പകരം വാഷിങ് സോഡ നല്‍കിയത്. ഞായറാഴ്ച്ചയാണ് മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം കുട്ടി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. എന്നാല്‍ ഭക്ഷണത്തിന് ശേഷം അല്‍പ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റസ്റ്ററന്റിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ നല്‍കിയത് വാഷിങ് സോഡയായിപോയി. ഇത് തിരിച്ചറിയാതിരുന്ന കുട്ടി പഞ്ചസാരയാണെന്ന് കരുതി വായിലിട്ടതോടെ വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങി. കുട്ടിയെ ഉടനെ തന്നെ …
Read More »വീട്ടിലിരുന്ന് പണം സമ്ബാദിക്കാം; നിങ്ങൾക്ക് ഈ ജോലി വാഗ്ദാനവുമായി വരുന്ന വാട്ട്‌സ് ആപ് സന്ദേശം ലഭിച്ചോ; എങ്കിൽ…
വീട്ടിലിരുന്ന് പണം സമ്ബാദിക്കാം എന്ന പേരില്‍ വരുന്ന വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ..?? എങ്കിൽ സൂക്ഷിക്കുക. ഈ സന്ദേശം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. Work From Home ജോലി അവസരങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ ഓഫര്‍. കൊറോണക്കാലമായതിനാല്‍ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്ബനി വാഗ്ദാനം …
Read More »ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു…
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒന്നര വയസുകാരനാണ് ഷിഗെല്ല രോഗം ബാധിച്ചത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടീരിയ്ക്കു സമാനമായ ബാക്ടീരിയ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു കുട്ടിക്കു രോഗം സ്ഥിരീകരിക്കുന്നത്. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണു വൈറസ് കണ്ടെത്തിയത്. അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല.
Read More »മലയാളക്കരയുടെ അമ്മമനസ്, കണ്ണീരിനൊപ്പം നിന്ന കവി: അനുശോചനമറിയിച്ച് മുഖ്യമന്ത്രി…
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതുകൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്റെ …
Read More »സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു; ഇന്ന് 6049 പേര്‍ക്ക് കൊവിഡ്; 27 മരണം: 5306 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 6049 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 760 തൃശൂര്‍ 747 എറണാകുളം 686 കോഴിക്കോട് 598 മലപ്പുറം 565 പത്തനംതിട്ട 546 കൊല്ലം 498 …
Read More »നടി രാകുൽ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു; ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം..
ചലച്ചിത്ര താരം രാകുല്‍ പ്രീത് സിംഗിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി കുറിപ്പില്‍ പറഞ്ഞു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു. ‘എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം’ രാകുല്‍ കുറിച്ചു.
Read More »തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയില്നിന്ന് പുറപ്പെട്ടു…
മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ഘോഷയാത്ര നടക്കുന്നത്. 25 സായുധ പോലീസും 15 ദേവസ്വം ജീവനക്കാരും ഉള്‍പ്പെടെ 35 പേര് മാത്രമാണ് അനുഗമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെംബര്‍ -രവി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. ക്ഷേത്രങ്ങളില്‍ മാത്രമേ സ്വീകരണം ഒരുക്കിയിട്ടുള്ളു. 26ന് ഉച്ചയ്ക്കാണ് …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നു വില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More »