ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച്‌വിചാരണ കോടതി. പോക്സോ നിയമം നിലവിൽ വന്ന ശിശുദിനത്തിൽ തന്നെ പ്രതിക്ക് വധശിക്ഷ വിധിച്ചത് ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും ഇനിയും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞുങ്ങൾക്കുമുള്ള കരുതലാണ്, ഒപ്പം ഇത്തരം കുറ്റവാസന ഉള്ളവർക്കുള്ള ശക്തമായ താക്കീതും. ” നിങ്ങൾക്കു നഷ്ടപ്പെട്ട മകളെ തിരിച്ചു നൽകാൻ കോടതിക്കു കഴിയില്ല നിയമത്തിനു നൽകാൻ കഴിയുന്ന ‘ പരമാവധി നീതി ഇതാണ്.” വിധി പ്രസ്താവിച്ച ശേഷം ജഡ്ജി …
Read More »ഇനി “കതിർമണി “ബ്രാൻഡിൽ നാടൻ കുത്തരി വിപണിയിലെത്തും .ജില്ലയിലെ തരിശുപാഠങ്ങൾ കതിരണിയുന്നു…
വിഷ രഹിത ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തി നേടുന്നതിന്റെ ഭാഗമായി സമ്പുഷ്ടമായ നാടൻ കുത്തരി വിപണിയിൽ എത്തിക്കാൻ കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും കൈകോർക്കുന്നു. അതിൻറഭാഗമായി ജില്ലയിലെ ആയിരം ഹെക്ടർ തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിക്കുകയാണ്. കൊട്ടാരക്കര പവിത്രേശ്വരം പഞ്ചായത്തിലെ തരിശു നിലങ്ങളിൽ 35 ഏക്കറോളം സ്ഥലത്തു വിത്തിടീൽ കർമ്മം കഴിഞ്ഞദിവസം പവിത്രേശ്വരം പഞ്ചായത്തിലെ ഏലകളിൽ നടന്നു. പവിത്രേശ്വരം പഞ്ചായത്തിൽ കൃഷിയും കൊയ്ത്തും അന്യമായി പോയ പാലക്കോട്, മുള്ളൻകോട്, വെള്ളംകൊള്ളി ഏലകളിലെ …
Read More »നഗരത്തിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ടാങ്ക് വ്യൂഹം. ആശുപത്രിയുടെ നിലവറയിൽ ഹമാസ് കേന്ദ്രമെന്ന് ആരോപണം….
ഇന്ത്യയിൽ കഴിഞ്ഞദിവസം നമ്മൾ ശിശുദിനം ആഘോഷിച്ചപ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾക്ക് പട്ടിണിയുടെ ദിനങ്ങൾ ആയിരുന്നു. 4000ത്തിൽ ഏറെ കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ട ഗാസയിൽ മുറിവേറ്റും മരുന്നും ഭക്ഷണവും ഇല്ലാതെയും വലയുന്ന കുഞ്ഞുങ്ങളുടെ കാഴ്ചകളാണ് അധികവും കാണാൻ സാധിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായവരും ഏറെയാണ്. യുദ്ധവും ഉപരോധവും മൂലം പട്ടിണിയിലായ പലസ്തീൻ കുഞ്ഞുങ്ങൾ മാതാപിതാക്കളോടൊപ്പം ഭക്ഷണത്തിനായി പാത്രം നീട്ടുന്ന കാഴ്ചയാണ് ഗാസയിലെ വീഥികളിൽ. ഗാസ നഗരം പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ ഏറ്റവും …
Read More »ഗ്രാമപഞ്ചായത്തംഗം രതീഷ് രവി നാടിന് അഭിമാനമാകുന്നു….
ഇത് കൊല്ലം ജില്ലയിൽ അഞ്ചാലമൂട് പനയം ഗ്രാമപഞ്ചായത്തിലെ പനയം വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ രതീഷ് രവി. ബിജെപി പ്രതിനിധിയായി പഞ്ചായത്തിലെത്തിയ ഈ ചെറുപ്പക്കാരൻ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് വോട്ടു നേടാൻ ഗ്രാമത്തിലെ അകത്തളങ്ങളിലേക്ക് ഇറങ്ങിയപ്പോഴാണ് തന്റെ ചുറ്റുമുള്ള ജീവിതങ്ങൾ എങ്ങനെയെന്ന് ഇദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിച്ചത്. ചുറ്റുമുള്ള ജീവിതങ്ങൾ അനുഭവിക്കുന്ന ദുഃഖങ്ങളും വേദനകളും നേരിട്ട് കാണുവാനും അറിയുവാനും രതീഷിനു കഴിഞ്ഞു. ഇത് …
Read More »ഐജി പി വിജയൻറെ സസ്പെൻഷൻ റദ്ദു ചെയ്തു…
എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തി എന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി.വിജയന്റെ സസ്പെൻഷൻ റദ്ദ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ട്രെയിനിങ് ഐ ജിആയാണ് നിയമനം. എന്നാൽ ഐജി പി. വിജയൻ എതിരെ വകുപ്പുതല അന്വേഷണം തുടരുന്നതായിരിക്കും. തീവയ്പു കേസ് പ്രതിയുടെ അറസ്റ്റിനു പിന്നാലെ കഴിഞ്ഞ ആറുമാസത്തോളമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം. പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചാണ് ഐജി പി. വിജയനെ …
Read More »ചെങ്ങന്നൂർ റയിൽവെ സ്റ്റേഷനിൽ ജവാൻ്റെ സ്വീകരണം വേറിട്ട കാഴ്ചയായി.
കഴിഞ്ഞ 30 വർഷക്കാലം രാജ്യ സേവകനായി സേവനം അനുഷ്ടിച് രാജ്യത്തിനും നാടിനും അഭിമാനമായി സർവീസിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയെ ചെങ്ങന്നൂർ മാന്നാർ ജയഭവനിൽ ശ്രി സുബേദാർ ജയപ്രകാശ് – നെ നാടിൻ്റെ ആദരം നൽകി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുകയായിരുന്നു. അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് കുട്ടമ്പേരൂർ യൂണിറ്റിൻ്റെയും ആലപ്പുഴ ജില്ലയുടെയും നേതൃത്വത്തിൽ നടത്തിയ സ്വീകരണ പരിപാടിയിൽ പ്രദേശവാസികളും സുഹൃത്തുക്കളും ബന്ധുമിത്രാദികളും അടങ്ങിയ വലിയൊരു ജനസമൂഹം തന്നെ …
Read More »‘ ഫാത്തിമ മൻസിൽ മൂകമായി…… ഇനിയൊരിക്കലും വരുവാൻ കഴിയാതെ ഫാത്തിമ മോൾ വിടവാങ്ങി…….
അന്യമതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിച്ചു വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു .കഴിഞ്ഞ 10 ദിവസമായി ജീവനുവേണ്ടി പൊരുതിയ ആലുവ കരുമാലൂർ മറിയപ്പടി ഐക്കര കുടിവീട്ടിൽ 14 വയസ്സുള്ള ഫാത്തിമയാണ് മരണത്തിന് കീഴടങ്ങിയത്. ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത ഫാത്തിമ അത്യാസന്ന നിലയിൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. പിതാവ് അബീസിനെ പോലീസ് …
Read More »രാജ്യത്തെ 80 നഗരങ്ങളിലേക്ക് ഇ-റുപ്പി സംവിധാനം നിലവിൽ വരുന്നു
പരീക്ഷണാടിസ്ഥാനത്തിൽ ഇ-റുപ്പി ഉപയോഗിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ കേരളത്തിൽ അടക്കം ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ 80 നഗരങ്ങളിലേക്ക് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം വ്യാപിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം നവംബറിൽ 13 നഗരങ്ങളിലാണ് പരീക്ഷണ ആരംഭിച്ചത്. കേരളത്തിൽ അടക്കം പലർക്കും ഇ-റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഈ-മെയിൽ ,എസ്എംഎസ് സന്ദേശം ബാങ്കുകളിൽ നിന്ന് ലഭിച്ചു തുടങ്ങിയിരിക്കുന്നു. എസ്ബിഐ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ -റുപ്പി പദ്ധതിയിൽ ഉണ്ട്. എന്താണ് …
Read More »ഇസ്രായേലും -പാലസ്തീനും തമ്മിലുള്ള പ്രശ്നം എന്താണ്?
ഇസ്രയേൽ പാലസ്തീൻ യുദ്ധം രൂക്ഷമാകുന്നു… അഭയാർത്ഥിക്യാമ്പുകൾ ബോംബാക്രമണത്തിൽ…. മരണം അനുദിനം വർദ്ധിക്കുന്നു ….മുറിവേറ്റ കുഞ്ഞുങ്ങളുടെ വിലാപം യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത കാട്ടിത്തരുന്നു… ഇത്തരത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുമ്പോൾ ഇതിനുള്ള പ്രശ്നം എന്താണെന്ന് നമുക്ക് ചിന്തിക്കാം…..??? ഇസ്രായേൽ പ്രശ്നം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പ്രശ്നമല്ല. ഏകദേശം ഒരു നൂറ്റാണ്ടിനകത്ത് നടക്കുന്ന ഒരു പ്രശ്നമാണത്. ഇത് ഒരിക്കലും മതപരമായ പ്രശ്നമല്ല .ഇത് രാഷ്ട്രീയപരമാണ് ,റിസോഴ്സ് സിനു വേണ്ടിയുള്ള പ്രശ്നമാണ്. …
Read More »മൂന്നു കോടി …. തക്കിട തരികിട ധോം!!! തിരുവനന്തപുരത്ത് സിബിഐയുടെയും കസ്റ്റംസിന്റെയും പേരിൽ ഓൺലൈൻ തട്ടിപ്പ്
സിബിഐയുടെയും കസ്റ്റംസിന്റെയും പേരിലാണ് ഓൺലൈൻ തട്ടിപ്പ് നടന്നത്. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരുടെ പണമാണ് നഷ്ടമായത്. എഫ്ഐആറിന്റെ വ്യാജ രേഖ അയച്ചു നൽകി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു . മുംബൈയിലെ സിബിഐയുടെയും കസ്റ്റംസിന്റെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ ചമച്ചു അത് കാണിച്ച് തിരുവനന്തപുരത്തും തളിപ്പറമ്പിലും നിന്നുമായി രണ്ടുപേരിൽ നിന്ന് രണ്ടുകോടി 85 ലക്ഷം രൂപയാണ് ഓൺലൈനിലൂടെ തട്ടിയെടുത്തത്. പണം നഷ്ടമായ രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ് .ചാർട്ടേഡ് അക്കൗണ്ടൻ്റ് 70 കാരൻറെ 2.25 …
Read More »